നാസയുടെ ആർട്ടിമിസ് രണ്ടാം ദൗത്യത്തിൻറെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക്....

നാസയുടെ ആർട്ടിമിസ് രണ്ടാം ദൗത്യത്തിൻറെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക്. എസ്എൽഎസ് റോക്കറ്റ് വെഹിക്കിൾ അസംബ്ലി ബിൽഡിങ്ങിൽ നിന്ന് നാസയുടെ കെന്നഡി സ്പേസ് സെൻററിലെ ലോഞ്ച് പാഡ് നമ്പർ 39 ബിയിലേക്ക് മാറ്റി.
പത്ത് ദിവസം നീളുന്ന ആർട്ടിമിസ് 2 ദൗത്യത്തിലൂടെ നാല് പേരാണ് ചന്ദ്രനെ ചുറ്റി തിരിച്ചുവരിക. 17ന് വൈകുന്നേരം അഞ്ച് മണിക്ക് തുടങ്ങിയ യാത്ര പന്ത്രണ്ട് മണിക്കൂറെടുത്താണ് പൂർത്തിയാക്കിയത്. സെക്കൻഡിൽ അര മീറ്ററിൽ താഴെ വേഗത്തിൽ സഞ്ചരിച്ചത് കൊണ്ടാണ് ഇത്രയും സമയമെടുക്കുന്നത്.
ഫെബ്രുവരി രണ്ടാം തീയതിയാണ് റോക്കറ്റിൽ ഇന്ധനം നിറയ്ക്കുന്ന വെറ്റ് ഡ്രെസ് റിഹേഴ്സൽ നടക്കുക. പത്ത് ദിവസം നീളുന്ന ആർട്ടിമിസ് 2 ദൗത്യത്തിലൂടെ നാല് പേരാണ് ചന്ദ്രനെ ചുറ്റി തിരിച്ചുവരിക.
നാസയുടെ റീഡ് വൈസ്മാനാണ് ദൗത്യത്തിന്റെ കമാൻഡർ. നാസയുടെ തന്നെ വിക്ടർ ഗ്ലോവർ മിഷൻ പൈലറ്റും ക്രിസ്റ്റീന കോച്ച് മിഷൻ സ്പെഷ്യലിസ്റ്റുമാണ്. മിഷൻ സ്പെഷ്യലിസ്റ്റായ കനേഡിയൻ ബഹിരാകാശ ഏജൻസിയുടെ ജെറമി ഹാൻസെണാണ് സംഘത്തിലെ നാലാമനായുള്ളത്..
"
https://www.facebook.com/Malayalivartha





















