2021ല്‍ ആര്യ രാജേന്ദ്രന്‍ കാട്ടിയ മണ്ടത്തരം വിവി രാജേഷ് ചെയ്തില്ല..പല സംഭവങ്ങളും ഒഴിവാക്കാന്‍ വേണ്ടി കൂടിയാണ് മേയര്‍ വിമാനത്താവള സന്ദര്‍ശനം ഒഴിവാക്കിയത്..

തിരുവനന്തപുരം മേയര്‍ വിവി രാജേഷ് മോദിയെ സ്വീകരിക്കാൻ എന്തുകൊണ്ട് എത്തിയില്ല . അതിനും ഒരു കാരണം ഉണ്ട് ,തിരുവനന്തപുരം മേയര്‍ വിവി രാജേഷ് ആ ചരിത്ര മുഹൂര്‍ത്തം ഒഴിവാക്കുന്നത് മുന്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍ കാട്ടിയ ആന മണ്ടത്തരം കാരണം.ഇപ്പോൾ അതാണല്ലോ ചർച്ച . മുമ്പ് രാഷ്ട്രപതി റാംനാഥ് കോവിന്ദിന്റെ തിരുവനന്തപുരം സന്ദര്‍ശനത്തിനിടെ സുരക്ഷാ വീഴ്ചയുണ്ടായതായി ആക്ഷേപം ഉയര്‍ന്നതിനെ തുടര്‍ന്ന് കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചിരുന്നു. 2021ലായിരുന്നു ആ സംഭവം.
അന്ന് തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്റെ ഔദ്യോഗിക വാഹനം രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തെ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിച്ചിരുന്നു.ഇത് വലിയ വിവാദമായി. ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടി കൂടിയാണ് മേയര്‍ വിമാനത്താവള സന്ദര്‍ശനം ഒഴിവാക്കിയത്. ഇതോടെ മറ്റൊരു വ്യക്തിയ്ക്ക് വിമാനത്താവളത്തില്‍ മോദിയെ കാണാനും അവസരമൊരുങ്ങി. അതായത് മോദിയെ സ്വീകരിക്കാന്‍ തിരുവനന്തപുരത്തെ ആദ്യ ബിജെപി മേയര്‍ എത്തില്ല. അതിന് പകരം മേയറെ കാണാന്‍ പ്രധാനമന്ത്രി എത്തുന്ന തരത്തിലേക്ക് ചിത്രം മാറി.2021ല്‍ പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന്റെ ചടങ്ങില്‍ പങ്കെടുക്കാനാണ് രാഷ്ട്രപതി കോവിന്ദ് തലസ്ഥാനത്തെത്തിയത്.
ഗവര്‍ണറും മുഖ്യമന്ത്രിയും മേയറും ഉന്നത ഉദ്യോഗസ്ഥരും ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. പിന്നീട് പി.എന്‍.പണിക്കരുടെ പൂര്‍ണകായ വെങ്കല പ്രതിമ പൂജപ്പുര പാര്‍ക്കില്‍ അനാവരണം ചെയ്യാനായി രാഷ്ട്രപതി യാത്ര തിരിച്ചു. 14 വാഹനങ്ങളാണ് രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തില്‍ ഉണ്ടായിരുന്നത്. ഇതിലൊന്നിലാണ് മുഖ്യമന്ത്രിയടക്കം യാത്ര ചെയ്തത്. രാഷ്ട്രപതിക്കൊപ്പം പൂജപ്പുരയിലെ ചടങ്ങില്‍ പങ്കെടുക്കേണ്ടതിനാല്‍ മേയറുടെ വാഹനവും വിവിഐപി വാഹന വ്യൂഹത്തിലേക്കു കയറാന്‍ ശ്രമിച്ചു. വിമാനത്താവളത്തില്‍നിന്ന് ജനറല്‍ ആശുപത്രി വരെയുള്ള ഭാഗംവരെ വിവിഐപി വാഹനവ്യൂഹത്തിനൊപ്പമാണ് മേയറുടെ വാഹനവും സഞ്ചരിച്ചത്.
പിന്നീട് രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിലേക്ക് മേയറുടെ വാഹനം കയറി. കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികള്‍ ഈ സുരക്ഷാ വീഴ്ചയെക്കുറിച്ച് പൊലീസിനോട് റിപ്പോര്‍ട്ട് തേടി. ഇത് വലിയ വിവാദവുമായി. ഓവര്‍ടേക്ക് ചെയ്തായിരുന്നു അന്ന് ആര്യാ രാജേന്ദ്രന്റെ കാര്‍ മുമ്പോട്ട് കുതിച്ചത്. അന്ന് പൂജപ്പുരയിലെ ചടങ്ങില്‍ വാട്ടര്‍ കണക്ഷന്‍ നല്‍കാതെ ശുചിമുറിയൊരുക്കിയതും വിവാദമായി. രാഷ്ട്രപതിക്ക് ശുചിമുറി ഉപയോഗിക്കാന്‍ വെള്ളം പുറത്തുനിന്ന് കൊണ്ടു വരേണ്ടി വന്നു. ഇതു കാരണം ചടങ്ങ് 15 മിനിറ്റോളം വൈകി. ഇത്തരെ വിവാദങ്ങള്‍ ഒഴിവാക്കുകായണ് മേയര്‍ രാജേഷ് ഇപ്പോള്‍ ചെയ്തിരിക്കുന്നത് . ഒരുതരത്തിലുമുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകാതെ നോക്കുകയാണ് പുതിയ മേയറെ ചെയ്തിരിക്കുന്നത് .
https://www.facebook.com/Malayalivartha




















