Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അഞ്ച് വര്‍ഷത്തിനുള്ളില്‍ എണ്ണിയാല്‍ തീരാത്ത മാറ്റങ്ങളാണ് വിദ്യാഭ്യാസ വകുപ്പില്‍ വരുത്താന്‍ സാധിച്ചതെന്ന് മന്ത്രി വി ശിവന്‍കുട്ടി

16 FEBRUARY 2026 10:36 PM IST
മലയാളി വാര്‍ത്ത

രൂക്ഷമായ പരിഹാസവും വിമര്‍ശനവുമാണ് വിദ്യാഭ്യാസ വകുപ്പിന്റെ ചുമതലയേറ്റെടുത്ത സമയത്ത് നേരിട്ടത്. എന്നാല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ എണ്ണിയാല്‍ തീരാത്ത മാറ്റങ്ങളാണ് വിദ്യാഭ്യാസ വകുപ്പില്‍ വരുത്താന്‍ സാധിച്ചതെന്ന് വിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. പൊതുരാഷ്ട്രീയ രംഗത്ത് വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങളാണ് താന്‍ ഏറിയ പങ്കും കൈകാര്യം ചെയ്തിരുന്നത്.

അത് അറിയാത്ത ആളുകളായിരുന്നു വിദ്യാഭ്യാസ വകുപ്പിന്റെ ചുമതല ലഭിച്ച സമയത്ത് വിമര്‍ശനവുമായി എത്തിയതെന്നും മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ 15 വര്‍ഷത്തോളം ഉയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ നിലവിലെ സാഹചര്യത്തിലും പ്രസക്തമാണ്. അതിനാല്‍ തന്നെ ഗ്രൌണ്ട് റിയാലിറ്റിയേക്കുറിച്ച് നല്ല ബോധ്യമുണ്ടായിരുന്നുവെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. കുട്ടികളുടേയും അധ്യാപകരുടേയും പ്രശ്‌നങ്ങളേക്കുറിച്ച് നല്ല പോലെ തനിക്ക് അറിയാം. പാഠപുസ്തകങ്ങളില്‍ മാറ്റം വരുത്തുന്നത് ആരും കൈവയ്ക്കാന്‍ ഭയക്കുന്ന വിഷയമാണ്. ഇതിനായി അധ്യാപകരുടേയും വിദ്യാര്‍ത്ഥികളുടേയും വിദഗ്ധരുടേയും അഭിപ്രായം പരിഗണിച്ചായിരുന്നു ഇത്.

കൃത്യ സമയത്ത് പാഠപുസ്തകം എത്തിച്ചുനല്‍കാനും വകുപ്പിന് സാധിച്ചു.തന്റെ വിദ്യാര്‍ത്ഥി രാഷ്ട്രീയ കാലത്ത് സ്ഥിരമായി ആവശ്യപ്പെട്ടിരുന്ന ഒരു കാര്യമായിരുന്നു കൃത്യസമയത്ത് പാഠപുസ്തകം എത്തിക്കുന്നതെന്നും വി ശിവന്‍കുട്ടി പറഞ്ഞു. ഫോട്ടോസ്റ്റാറ്റ് വച്ച് പഠിച്ചിരുന്ന അവസ്ഥ മാറി. സ്‌കൂളില്‍ ചേരുന്ന എല്ലാ വിദ്യാര്‍ത്ഥികളും പാസാവുന്ന അവസ്ഥയ്ക്ക് മാറ്റമുണ്ടായി. ഇത് ദേശീയ തലത്തില്‍ തന്നെ നേരിട്ടിരുന്ന പ്രശ്‌നമായിരുന്നു. മുപ്പത് ശതമാനം മാര്‍ക്ക് പാസ് മാര്‍ക്കിന് നിര്‍ബന്ധമാക്കിയത് വിമര്‍ശനം നേരിട്ടിരുന്നുവെങ്കിലും പിന്നീട് വലിയ രീതിയില്‍ അംഗീകരിക്കപ്പെട്ടുവെന്നും വി ശിവന്‍കുട്ടി പറഞ്ഞു. നിലവില്‍ അക്കാദമിക് കാര്യങ്ങളില്‍ പഞ്ചാബാണ് ഒന്നാം സ്ഥാനത്തുള്ളത്. കേരളം രണ്ടാം സ്ഥാനത്തുള്ളത്.

മിക്‌സ്ഡ് സ്‌കൂളുകള്‍ കൂടുതലായി നടപ്പിലാക്കിയതും. സ്‌കൂള്‍ ടൂറുകളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കും അവസരം നല്‍കാനുള്ള നടപടികള്‍ സ്വീകരിച്ചു. വിശേഷ ദിവസങ്ങളില്‍ സ്‌കൂളിലെത്തുമ്പോള്‍ കളര്‍ ഡ്രസുകള്‍ ധരിക്കാനുള്ള അവസരം കൊടുത്തത് അവര്‍ക്ക് സ്‌കൂളിനോടുള്ള വിമുഖത മാറുന്നതിനും കാരണമായിയെന്ന് വി ശിവന്‍കുട്ടി പറഞ്ഞു. ബാക്ക് ബെഞ്ചേഴ്‌സ് എന്ന സിസ്റ്റത്തില്‍ മാറ്റം വരുത്താനുള്ള നീക്കം. സ്‌കൂള്‍ ബാഗിന്റെ ഭാരം കുറയ്ക്കാനുള്ള ശ്രമം. സ്‌കൂളുകളില്‍ ലിഫ്റ്റ് അടക്കമുള്ള സംവിധാനം എന്നിവ ചെറിയ നീക്കങ്ങള്‍ ആണെങ്കിലും അത് വലിയ രീതിയിലുള്ള മാറ്റങ്ങളാണ് സ്‌കൂളിലുണ്ടായത്. ചട്ടങ്ങള്‍ അല്ല പ്രധാനം, കാര്യങ്ങളില്‍ തീരുമാനം ഉണ്ടാവുകയെന്നതാണ് പ്രധാനപ്പെട്ടത്. അധ്യാപകരുടെ പരിശീലനത്തിലെ മാറ്റം ട്രെയിനിംഗ് ശരിയായി നടക്കാന്‍ കാരണമായി. വിദ്യാര്‍ത്ഥികള്‍ക്ക് റോബോട്ടിക്‌സ് പരിശീലനവും എഐ പരിശീലനും നല്‍കി. കിഫ്ബി ഫണ്ടുപയോഗിച്ച് വലിയ രീതിയില്‍ ക്ലാസ് റൂമുകളില്‍ മാറ്റം വരുത്തി. പതിനായിരം കോടി രൂപയാണ് കിഫ്ബിയില്‍ നിന്ന് വിദ്യാഭ്യാസ മേഖലയ്ക്കുണ്ടായത്.

 

നിലവില്‍ എയ്ഡഡ് മേഖലയേക്കാള്‍ മികച്ച ക്ലാസ് മുറികളാണ് സര്‍ക്കാര്‍ സ്‌കൂളുകളിലുള്ളത്. പ്രീ പ്രൈമറി സ്‌കൂളുകളും ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളും നടപ്പിലാക്കി. ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലാണ് നിലവില്‍ ശ്രദ്ധ കൊടുക്കുന്നത്. കുട്ടികളില്‍ അമിത സമ്മര്‍ദ്ദം ചെലുത്തുന്ന നടപടികള്‍ക്ക് കുറവുണ്ടാക്കാനുള്ള ശ്രമങ്ങളും സര്‍ക്കാരില്‍ നിന്നുണ്ടായി. കാലാനുസൃതമായ മാറ്റം പാഠ്യരീതികളിലുണ്ടാക്കാനും വകുപ്പിന് സാധിച്ചിട്ടുണ്ട്. ചെറുതെന്ന് തോന്നുന്ന കാര്യങ്ങളാണ് കുട്ടികള്‍ക്ക് വലിയ കാര്യമായി തോന്നുന്നു. പിഎം ശ്രീയിലെ വിവാദങ്ങള്‍ ഒഴിവാക്കാമായിരുന്നു. എങ്ങനെയെങ്കിലും കേരളത്തിന് അര്‍ഹതയുള്ള ഫണ്ട് ലഭിക്കുക എന്ന ഉദ്ദേശത്തിലായിരുന്നു ആ നടപടി. കാശ് വാങ്ങാനുള്ള ആര്‍ത്തി കുട്ടികള്‍ക്ക് വേണ്ടിയായിരുന്നുവെന്നും വി ശിവന്‍കുട്ടി പറയുന്നു. നിയമസഭയിലുണ്ടായ കോലാഹാലം പെട്ടന്നുണ്ടായ വികാരത്തിന്റെ പുറത്തുണ്ടായ നടപടിയായിരുന്നുവെന്നും വി ശിവന്‍കുട്ടി പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്  (1 hour ago)

ഡൽഹി രോഹിണിയിൽ തീപിടുത്തം; രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നു പേർ മരിച്ചു  (2 hours ago)

ഹോര്‍മുസ് മറികടക്കാൻ അനുവാദമില്ല!! ഉപരോധത്തിന്‍റെ ഒന്നാം ദിനം ഇറാന്‍ ബന്ധമുള്ള 5 കപ്പൽ പ്രത്യക്ഷപ്പെട്ടു  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ  (2 hours ago)

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി  (2 hours ago)

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (11 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (11 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (12 hours ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (13 hours ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (15 hours ago)

നിയമ ബിരുദക്കാർക്ക് കോടതികളിൽ നിരവധി തസ്തികയിലേക്ക് അവസരം ശമ്പള സ്കെയിൽ: 77,840-1,36,520 മേയ് 4 വരെ ഓൺലൈനായി അപേക്ഷിക്കാം  (15 hours ago)

അജ്ഞാത സന്ദേശത്തിൽ ഞെട്ടി ഇറാൻ...US നെ 'വിരൽത്തുമ്പിൽ’ നിർത്തുന്ന ഇസ്രായേൽ നയതന്ത്രം  (15 hours ago)

48 മണിക്കൂറിനുള്ളില്‍ US ഇറാന്‍ ആണവയുദ്ധം? ഹോര്‍മുസ് കടന്നാല്‍ കപ്പലുകള്‍ ചാരം; ഇറാന്റെ നടുവൊടിച്ചിട്ട് ട്രംപ്  (15 hours ago)

അയ്യനെ കൊള്ളയടിച്ചവരെല്ലാം പുറത്തേക്ക്.. ജയിച്ചത് പിണറായിയുടെ ഗ്രാന്റ് ഡിസൈൻ... പക്ഷേ കഴക്കൂട്ടത്ത്  (15 hours ago)

ഹോര്‍മുസ് വളഞ്ഞ് F-35 MV-22 ഓസ്പ്രേയും..! നടുക്കടലിൽ ഇറാന്റെ ദഹനം..! ട്രംപിന്റെ 'ബ്ലോക്കേഡ്'യുദ്ധം  (15 hours ago)

Malayali Vartha Recommends