Widgets Magazine
12
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇലന്തൂര്‍ നരബലി വിചാരണ തുടങ്ങി മുന്ന പ്രതികള്‍ക്കും വധശിക്ഷ ലഭിക്കുമോ

10 MARCH 2026 05:06 PM IST
മലയാളി വാര്‍ത്ത



കേരളത്തെ നടുക്കിയ ഇലന്തൂര്‍ നരബലി കേസില്‍ എന്തായിരിക്കും പ്രതികള്‍ക്ക് ശിക്ഷ. പത്മ, റോസിലി എന്നീ സ്ത്രീകളെ പൈശാചികമായി കൊന്ന് കൊത്തിനുറുക്കിയ കേസിലെ പ്രതികളായ പെരുമ്പാവൂര്‍ വെങ്ങോല വേഴപ്പിള്ളി  മുഹമ്മദ് ഷാഫി, നാട്ടുവൈദ്യന്‍ പത്തനംതിട്ട ഇലന്തൂര്‍ കടകംപള്ളി വീട്ടില്‍ ഭഗവല്‍ സിംഗ്, ഭഗവല്‍ സിങിന്റെ ഭാര്യ ലൈല എന്നിവര്‍ക്ക് ലഭിക്കുക വധശിക്ഷയോ. കേരളം സാക്ഷ്യം വഹിച്ച അതിഭീകരമായ കൊലകള്‍ നടത്തിയ പ്രതികള്‍ക്ക് ഏറ്റവും അര്‍ഹമായ ശിക്ഷ ലഭിക്കണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു. എറണാകുളം അഡിഷണല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിച്ചിരിക്കുന്നത് പത്മയുടെ കൊലയിലുള്ള വിചാരണയാണ്. റോസിയെ അരുംകൊല ചെയ്ത കേസില്‍ അടുത്തയാഴ്ച വിചാരണം തുടങ്ങും. രണ്ടു കേസുകളിലും പ്രത്യേകം ശിക്ഷ വിധിക്കുമ്പോള്‍ ഇനിയൊരിക്കലും പ്രതികള്‍ പുറംലോകം കാണാന്‍ ഇടവരുതെന്നാണ് പൊതുജനം ആഗ്രഹിക്കുന്നത്.
തമിഴ്‌നാട് സേലം ധര്‍മപുരി സ്വദേശിനി എറണാകുളം ഫാത്തിമ മാത പള്ളി റോഡിലെ ഒറ്റമുറി വീട്ടിലെ താമസക്കാരിയുമായിരുന്ന ലോട്ടറി വില്‍പനക്കാരി  പദ്മയെ  ബലി നല്‍കിയെന്ന കേസിലാണ് വിചാരണ തുടങ്ങിയിരിക്കുന്നത്. സാമ്പത്തിക അഭിവൃദ്ധിക്ക് വേണ്ടിയായിരുന്നു ഇലന്തൂരിലെ വീട്ടില്‍  നരബലി.

 

 


 കാലടി മറ്റൂരില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്ന ആലപ്പുഴ കൈനടി സ്വദേശി റോസിലിയെ ബലി കൊടുത്ത കേസില്‍ വ്യാഴാഴ്ച  വിചാരണ തുടങ്ങും. നാലു വര്‍ഷമായി  ജയിലില്‍ കഴിയുന്ന പ്രതികളെ പ്തമയുടെ കൊലക്കേസ് വിചാരണയുടെ തുടക്കത്തില്‍   കോടതിയില്‍ ഹാജരാക്കിരുന്നു. 2022 ഒക്ടോബര്‍ 27ന് കടവന്ത്ര പൊലീസ് രജിസ്റ്റര്‍ ചെയ്ത തിരോധാനക്കേസാണ് പി്ന്നീട് കേരളത്തെ നടുക്കിയ കൊലക്കേസായി മാറിയത്. വീട്ടില്‍ ഐശ്വര്യം ലഭിക്കാനായി ആഭിചാര പൂജകള്‍ക്കിടെയായിരുന്നു നരബലികള്‍ രണ്ടും നടന്നത്. 15 ലക്ഷം രൂപ പ്രതിഫലം നല്‍കി  സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച് പത്തനംതിട്ടയിലെ ഇലന്തൂരിലെത്തിച്ച് പദ്മയെയും റോസിലെയും വിവസ്ത്രരാക്കി  കഴുത്തറുത്ത് ബലിയര്‍പ്പിക്കുകയായിരുന്നു.
2022  ഒക്ടോബര്‍ പതിനൊന്നിനാണ് ഇലന്തൂരിലെ നരബലി പുറംലോകം അറിഞ്ഞത്.
എറണാകുളത്തെ ലോട്ടറി വില്‍പനക്കാരായ റോസ്ലിനേയും പത്മയേയും മുഹമ്മദ് ഷാഫി തന്ത്രപൂര്‍വം ഇലന്തൂരിലെ തിരുമ്മുകാരനായ ഭഗവല്‍സിങ്ങിംഗിന്റെ വീട്ടിലെത്തിച്ച് മൂവരും ചേര്‍ന്ന് ബലി കൊടുക്കുകയായിരുന്നു.  നാട്ടിലെ സജീവ സിപിഎം പ്രവര്‍ത്തകനായിരുന്ന  ഭഗവല്‍സിങ്ങിന്റെ മന്ത്രവാദമുഖം കണ്ട് എന്ന് ലോകം നടുങ്ങി. കൊലപാതകത്തിന് ശേഷം മൃതദേഹം മൂവരും ഭക്ഷിക്കുക മാത്രമല്ല പിന്നീട് ഭക്ഷിക്കാനായി  ഭാഗങ്ങള്‍  ഫ്രിജില്‍ സൂക്ഷിച്ചിരുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് മുഹമ്മദ് ഷാഫി ഭഗവല്‍ സിങ്ങിനേയും ഭാര്യ ലൈലയേയും ദുര്‍മന്ത്രവാദത്തിന്റെ ലോകത്തേക്ക് നയിച്ചത്. അവിടെ നിന്നാണ് നരബലിയിലേക്ക് എത്തിയത്. പൂജയുടെ ഭാഗമായി ഭഗവല്‍ സിംഗിന്റെ സാന്നിധ്യത്തില്‍ ഷാഫി ലൈലയുമായി ശാരീക ബന്ധത്തില്‍ ഏര്‍പ്പെട്ടതായുള്ള വെളിപ്പെടുത്തലുമുണ്ടായി. ഇരകളുടെ സ്വകാര്യ ഭാഗങ്ങള്‍ കുത്തിക്കീറി രക്തം വീടിനു ചുറ്റും തളിക്കുകയും ചെയ്തിരുന്നു.
പത്മയുടെ കൊലപാതകക്കേസില്‍ 166 സാക്ഷികളും 147 തെളിവുകളും 307 തെളിവുരേഖകളും അടങ്ങിയ 1600 പേജുള്ള കുറ്റപത്രം 2023 ജനുവരിയിലാണ് സമര്‍പ്പിച്ചത്.  കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന് കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു. മുഹമ്മദ് ഷാഫിയാണ് ഒന്നാംപ്രതി.  ഭഗവല്‍സിംഗ്, ഭാര്യ ലൈല എന്നിവര്‍ രണ്ടും മൂന്നും പ്രതികള്‍. 2022 സെപ്തംബര്‍ 16നാണ് പത്മയെ ഇലന്തൂരില്‍ എത്തിച്ച് കൊലപ്പെടുത്തിയത്. അതിക്രൂരമായി കൊന്നശേഷം 56 കഷണങ്ങളാക്കി ഭഗവല്‍സിംഗിന്റ ഇലന്തൂരിലെ പുരയിടത്തില്‍ കുഴിച്ചിടുകയായിരുന്നു. റോസിലിയുടെ അസ്ഥികൂടം മാത്രമാണ് തെളിവായി  ലഭിച്ചത്.

 

 


പത്മയെ കാണാതായതിനെത്തുടര്‍ന്ന് കടവന്ത്ര പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരട്ട നരബലിയുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തു കൊണ്ടുവന്നത്. പത്മയുടെ മൊബൈല്‍  ടവര് കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് കടവന്ത്ര പൊലീസിനെ ഇലന്തൂരിലെത്തിച്ചത്.
ഫേസ്ബുക്കില്‍ ശ്രീദേവിയെന്ന പേരില്‍ വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ച ഷാഫി, ഐശ്വര്യത്തിനും സമ്പദ്സമൃദ്ധിക്കും വേണ്ടി പൂജ നടത്താന്‍ ബന്ധപ്പെടുകയെന്ന് കുറിപ്പിട്ടിരുന്നു. ഇതു കണ്ടാണ് ഹൈക്കു കവി കൂടിയായ ഭഗവല്‍ സിംഗ് ബന്ധപ്പെട്ടത്. വ്യാജ പ്രൊഫൈലില്‍ നിന്ന് ഫ്രണ്ട് റിക്വസ്റ്റ് അയച്ച് ഭഗവല്‍ സിംഗുമായി സൗഹൃദം സ്ഥാപിച്ച് വിശ്വാസം നേടിയെടുത്തു.
 സമ്പദ്സമൃദ്ധിക്കായി പൂജ നടത്തിയാല്‍ മതിയെന്നും മന്ത്രവാദം ചെയ്യുന്ന ഒരാളെ പരിചയമുണ്ടെന്നും ഭഗവല്‍ സിംഗിനെ വിശ്വസിപ്പിച്ചു. മന്ത്രവാദിയുടേതെന്ന പേരില്‍ ഷാഫി സ്വന്തം ഫോണ്‍ നമ്പര്‍ നല്‍കി.ശ്രീദേവി വിശദീകരിച്ചത് വിശ്വസിച്ചാണ് ഭഗവല്‍ സിംഗും ലൈലയും ഷാഫിയുമായി സംസാരിക്കുന്നതും പൂജയ്ക്ക് വീട്ടിലേയ്ക്കു ക്ഷണിക്കുന്നതും. ദോഷം മാറാന്‍ നരബലി വേണമെന്ന് ഇവരെ വിശ്വസിപ്പിച്ച് പണം കൈക്കലാക്കുകയായിരുന്നു. 2022ജൂണ്‍ ഏഴിന് റോസിലിയെയാണ് ആദ്യം വകവരുത്തിയത്. മുജ്ജന്മ പാപം തീര്‍ന്നില്ലെന്ന് ദമ്പതികളെ പറഞ്ഞു വിശ്വസിപ്പിച്ച് സെപ്തംബര്‍ 26ന് പദ്മത്തെയും എത്തിച്ച് ബലി നല്‍കി.
തലയറുത്ത് കൊലപ്പെടുത്തിയ ശേഷം കൈകാലുകളും മറ്റും വെട്ടി മാറ്റി ഭഗവല്‍ സിംഗിന്റെ വീടിന് സമീപം കുഴിച്ചിട്ടു.പദ്മത്തെ കാണാനില്ലെന്ന് സഹോദരിയും മകനും നല്‍കിയ പരാതിയെ തുടര്‍ന്ന് കടവന്ത്ര പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങള്‍ പുറത്തുവന്നത്. റോസിലിയുടെ മകള്‍  കാലടി പൊലീസിലും പരാതി നല്‍കിയിരുന്നു. പദ്മവും റോസിലിയും പരിചയക്കാരായിരുന്നു. ആദ്യ നരബലിയില്‍ പ്രതികള്‍ മൂവരും മനുഷ്യമാംസം ഭക്ഷിച്ചു.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യൻ പൗരന്മാരെ വിവിധ വിമാനങ്ങളിൽ നാട്ടിലെത്തിച്ചു....  (34 minutes ago)

പൂങ്കുഴലിയുടെ പത്തിക്കടിച്ച് കോടതി..! രാഹുലിന്റെ Password അങ്ങനെ എടുക്കണ്ട..!MLAയുടെ ഫോണിലെ നഗ്ന ദൃശ്യം കിടന്ന് ചീയുന്നു..!  (34 minutes ago)

ഇങ്ങോട്ട് താ ഡാ..മോദിയുടെ കാറിലെ പൂവ് വേണം, പെണ്ണുങ്ങളും ആണുങ്ങളും അടി..!വേദിയിൽ കയറിയ ഹൈബിയോട് മുട്ടൻ മോദിയുടെ ചോദ്യം..!ഇന്നലെ  (47 minutes ago)

കേരളത്തിൽ മാർച്ച് 17ന് ശേഷം ദക്ഷിണേന്ത്യൻ മേഖലകളിൽ ശക്തമായ മഴ; ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്  (54 minutes ago)

വെള്ളാപ്പള്ളി നടേശനെ അയോഗ്യനാക്കി ഹൈക്കോടതി  (1 hour ago)

ഒ.പി സമയം ദീർഘിപ്പിച്ച സുപ്രധാന ഉത്തരവ് മരവിപ്പിച്ച് സർക്കാർ...  (1 hour ago)

കാറും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം  (1 hour ago)

ടിപ്പർ ലോറികൾ, സ്റ്റേജ് കാരിയർ വാഹനങ്ങൾ, മറ്റ് ഭാരവാഹനങ്ങൾ എന്നിവയുടെ പരമാവധി വേഗപരിധി മണിക്കൂറിൽ 80 കിലോമീറ്ററായി ഉയർത്തി...റോഡ് സുരക്ഷാ നിർദേശങ്ങൾ പാലിക്കണമെന്ന് ഡ്രൈവർമാർക്ക് ഗതാഗതവകുപ്പ് നിർദേശം ന  (1 hour ago)

നിയമസഭാ തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് മുൻ മന്ത്രി ജി. സുധാകരൻ  (2 hours ago)

ബാല നടനായിരുന്ന ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി...  (3 hours ago)

ഓഹരി വിപണിയില്‍ ഇന്നും കനത്ത ഇടിവ്...  (3 hours ago)

സ്വര്‍ണവിലയില്‍ ഇടിവ്... പവന് 360 രൂപയുടെ കുറവ്  (3 hours ago)

ഗോവിന്ദൻ UNCLE ഇത് POCSO മൊണാലിസക്ക് 18 ആയില്ല ശിവൻകുട്ടിയുടെ ചെകിട്ട് പൊളിക്കാൻ പെണ്ണിന്റെ അച്ഛൻ കേരളത്തിൽ..!!  (4 hours ago)

മികച്ച ഭരണാധികാരിയും പ്രചോദിപ്പിക്കുന്ന നേതാവുമാണ് മോദിയെന്ന് മോഹൻലാൽ  (4 hours ago)

മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ നിർണായക മൊഴി നൽകി മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി, താൻ ആരുടെയും സാമ്പത്തിക വിഷയത്തിൽ ഇടപെട്ടിട്ടില്ലെന്ന് കടകംപള്ളി സുരേന്ദ്രൻ  (4 hours ago)

Malayali Vartha Recommends