സ്വര്‍ണക്കൊള്ള മുതല്‍ കോട്ടയത്തെ ചില മാഫിയാ ബന്ധം വരെ; മുന്‍ മന്ത്രി വി എന്‍ വാസവനെ സ്‌കെച്ചിട്ട് ആഭ്യന്തര വകുപ്പ് ? അയ്മനത്തെ പഴയ കൊലപാതകവും കുത്തിപ്പൊക്കുന്നു !! രക്ഷിക്കാന്‍ പിണറായിക്ക് മുന്നില്‍ കരഞ്ഞ് മുന്‍ ദേവസ്വം മന്ത്രി

പ്രതിപക്ഷത്തായതോട സിപിഎം നേതാക്കള്‍ വിറളിപിടിച്ച് ഓട്ടം. പഴയ പല കേസുകളും ഭരണപക്ഷം കുത്തിപ്പൊക്കുന്നു. പ്രതിപക്ഷത്തായിരുന്നപ്പോള്‍ സതീശനും ചെന്നിത്തലയും കുഴല്‍നാടനുമൊക്കെ അന്നത്തെ പിണറായി സര്‍ക്കാരിനെതിരെ ഒരുപാട് അഴിമതി ആരോപണങ്ങള്‍ നടത്തിയിരുന്നു. ഇന്ന് ആ കൂട്ടര്‍ ഭരണപക്ഷത്താണ് അന്ന് ഉന്നയിച്ച ആരോപണങ്ങളില്‍ കേസെടുക്കാനുള്ള പവര്‍ നിങ്ങള്‍ക്ക് ഉണ്ട്.
കേസെടുക്കുമോ അതോ ചില രാഷ്ട്രീയ കൈകൊടുക്കലുകള്‍ നടത്തുമോയെന്ന് ചോദ്യം ശക്തമാകുന്നു. സത്യസന്ധമായി അന്വേഷണം നടത്തിയാല്‍ സിപിഎം നേതാക്കളില്‍ പലരും അകത്ത് കിടക്കും. കേരളം ഉറ്റുനോക്കുകയാണ് പുതിയ സര്‍ക്കാരിന്റെ നീക്കം. എന്തായാലും മുന്‍ മന്ത്രി വാസവന് സ്‌കെച്ച് വീണെന്ന സൂചനകള്‍ പുറത്തേക്ക് വരുന്നു.
രാഷ്ട്രീയ കേരളത്തെ പിടിച്ചുകുലുക്കിയ ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിന് പിന്നാലെ മുന്‍ ദേവസ്വം മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി.എന്‍. വാസവനെ കൂടുതല്‍ പ്രതിസന്ധിയിലാക്കാന്‍ ആഭ്യന്തരവകുപ്പിന്റെ അണിയറ നീക്കം. ദേവസ്വം അഴിമതിക്ക് പുറമെ കോട്ടയം ജില്ലയിലെ പഴയ ചില രാഷ്ട്രീയ കൊലപാതകങ്ങളും ദുരൂഹ മരണങ്ങളും മാഫിയാ ബന്ധങ്ങളും പുനരന്വേഷിക്കണമെന്ന ആവശ്യം ശക്തം.
ഇത് വാസവസന്‍ സഖാവിന് അത്ര നല്ലതായിരിക്കില്ല. കൂട്ടത്തില്‍ നിന്ന് തന്നെ വാസവന് പിന്നില്‍ നിന്ന് കുത്ത് കിട്ടുന്നുണ്ട്. അതിന്റെ കൂടെ അന്വേഷണവും മുറുകിയാല്‍ വലിയ തിരിച്ചടിയുണ്ടാകും. വാസവന് ബാര്‍ മുതലാളിമാരുമായുള്ള അവിശുദ്ധ ബന്ധം പരസ്യമായ രഹസ്യമാണെന്ന് തോല്‍വിക്ക് പിന്നാലെ ചേര്‍ന്ന കോട്ടയത്തെ പാര്‍ട്ടി യോഗത്തില്‍ സിപിഎമ്മുകാര്‍ തന്നെ പച്ചയ്ക്ക് പറഞ്ഞിരുന്നു. ചില ഗുണ്ടാ സംഘങ്ങള്‍ക്ക് വാസവന്‍ മന്ത്രി ദൈവമായിരുന്നുവെന്നും ആക്ഷേപം ഉയര്‍ന്നു. സ്വര്‍ണക്കൊള്ള മുതല്‍ അന്വേഷണം പലത് ആഭ്യന്തര വകുപ്പ് കുത്തിപ്പൊക്കുന്നത് വാസവന്റെ പിരിവെട്ടിക്കുമെന്ന് അടക്കംപറച്ചില്‍.
കോട്ടയത്തെയും ഏറ്റുമാനൂരിലെയും മാഫിയാ ബന്ധങ്ങളെ അറുത്തുമാറ്റാന്‍ ലക്ഷ്യമിട്ടുള്ള അന്വേഷണം അയമനത്തെ പഴയൊരു രാഷ്ട്രീയ കൊലപാതകത്തിലേക്കും വ്യാപിപ്പിക്കണമെന്നാണ് ആവശ്യം. മുന്‍പ് വിവാദമായ സുധീഷ് കുമാറിന്റെ ആദ്യ ഭാര്യയുടെ കൊലപാതകക്കേസിലേക്കും നീളണമെന്ന ആവശ്യമാണ് പുതിയ യുഡിഎഫ് സര്‍ക്കാരിന് മുന്നില്‍ ഉയര്‍ന്നിരിക്കുന്നത്.
ഇതോടെ ശബരിമല കേസിനൊപ്പം ഈ പഴയ കേസുകള്‍ കൂടി പൊടിതട്ടിയെടുക്കപ്പെട്ടാല്‍ കോട്ടയത്തെ ഇടത് കോട്ടകള്‍ പൂര്‍ണ്ണമായും തകരുമെന്നാണ് രാഷ്ട്രീയ വിലയിരുത്തല്‍. ഈ കൊലപാതകത്തിന് പിന്നില്‍ ചില ദുരൂഹതകളുണ്ട്. അന്ന് ഇതിന് പിന്നിലുള്ള പലരും ശബരിമല കൊള്ളയിലും ഭാഗഭാക്കാണെന്ന് ആരോപണം. ഈ സാഹചര്യത്തിലാണ് ഈ കേസും അന്വേഷിക്കണമെന്ന ആവശ്യം ശക്തമാകുന്നത്.
കഴിഞ്ഞ എല്‍ഡിഎഫ് ഭരണകാലത്ത് ദേവസ്വം വകുപ്പ് കൈകാര്യം ചെയ്തിരുന്ന കടകംപള്ളി സുരേന്ദ്രന്‍, വി.എന്‍. വാസവന്‍ എന്നിവരിലേക്ക് പ്രത്യേക അന്വേഷണസംഘത്തിന്റെ (എസ്‌ഐടി) അന്വേഷണം നീങ്ങുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ശബരീശന്റെ തിരുവാഭരണങ്ങളിലും ദേവസ്വം സ്‌ട്രോങ് റൂമുകളില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണ ഉരുപ്പടികളുടെ കണക്കുകളിലും വലിയ രീതിയിലുള്ള തിരിമറികള്‍ നടന്നതായാണ് എസ്‌ഐടിയുടെ പ്രാഥമിക വിലയിരുത്തല്‍.
ഇതിന്റെ ഭാഗമായി ഇരുവര്‍ക്കും നോട്ടീസ് അയക്കാന്‍ ഇരിക്കെയാണ്. ഇതിനൊപ്പമാണ് പഴയകാല ക്രിമിനല്‍ മാഫിയാ ബന്ധങ്ങള്‍ കൂടി അന്വേഷണ പരിധിയില്‍ കൊണ്ടുവരണമെന്ന ആവശ്യം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് മുന്നിലെത്തുന്നത്. പോലീസ് ആസ്ഥാനത്ത് ചേരുന്ന ഉന്നതതല യോഗത്തില്‍ ഈ പുതിയ പരാതികളും ചര്‍ച്ചയായേക്കുമെന്നാണ് സൂചന.
രാഷ്ട്രീയ പദവികള്‍ നോക്കാതെ സുതാര്യവും കണിശവുമായ അന്വേഷണം മുന്നോട്ടു കൊണ്ടുപോകാന്‍ ആഭ്യന്തരമന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതില്‍ ഏറ്റവും നിര്‍ണ്ണായകമാകുക അയമനത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന പഴയൊരു രാഷ്ട്രീയ കൊലപാതകക്കേസാണ്. അന്ന് അധികാരസ്വാധീനവും പ്രാദേശിക പാര്‍ട്ടി നേതൃത്വത്തിന്റെ ഇടപെടലും കാരണം ഉന്നതരിലേക്ക് അന്വേഷണം നീളാതെ ഒതുക്കിത്തീര്‍ത്ത കേസാണിത്.
സുധീഷ് കുമാറിന്റെ ആദ്യ ഭാര്യയുടെ കൊലപാതകക്കേസും പുനരന്വേഷിക്കണമെന്ന ആവശ്യം ശക്തമാകുന്നത്. ഈ മരണത്തിന് പിന്നിലും കോട്ടയത്തെ ചില പ്രമുഖ ദേവസ്വം ജീവനക്കാരുടെ പരോക്ഷമായ ഇടപെടലുകളും ഒത്തുകളികളും ഉണ്ടായിരുന്നതായി അക്കാലത്ത് ആക്ഷേപമുയര്‍ന്നിരുന്നു.
പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ ഈ കേസ് കൂടി പുനഃപരിശോധിക്കുന്നത് വഴി ഏറ്റുമാനൂര്‍ കേന്ദ്രീകരിച്ച് വളര്‍ന്നുവന്ന ദേവസ്വം 'മാഫിയാ' സംഘത്തെ പൂര്‍ണ്ണമായും പൂട്ടാന്‍ സാധിക്കുമെന്നാണ് യുഡിഎഫ് കേന്ദ്രങ്ങള്‍ കണക്കുകൂട്ടുന്നത്. എന്നാല്‍ ഈ കേസുകളെ കുറിച്ചൊന്നും വാസവന് അറിവില്ല. ദേവസ്വം മന്ത്രിയായ ശേഷമുള്ള വാസവന്റെ ഇടപെടലുകളാകും പരിശോധിക്കുക.
അടുത്തിടെ നടന്ന സി.പി.എം കോട്ടയം ഏരിയ കമ്മിറ്റി യോഗങ്ങളില്‍ വി.എന്‍. വാസവനെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ കടുത്ത ആഭ്യന്തര വിമര്‍ശനം ഉയര്‍ന്നിരുന്നു. മന്ത്രിയും പേഴ്‌സണല്‍ സ്റ്റാഫും അണികളെയും ജനങ്ങളെയും അകറ്റി നിര്‍ത്തിയതാണ് തിരുവാര്‍പ്പ്, അയമനം, കുമരകം പ്രദേശങ്ങളില്‍ പാര്‍ട്ടിയുടെ പരമ്പരാഗത വോട്ടുകള്‍ ചോരാന്‍ കാരണമായതെന്ന് സംസ്ഥാന സെക്രട്ടേറിയറ്റംഗം എം. സ്വരാജ് പങ്കെടുത്ത യോഗത്തില്‍ പ്രതിനിധികള്‍ തുറന്നടിച്ചിരുന്നു. പാര്‍ട്ടിക്കുള്ളില്‍ പുകയുന്ന ഈ ആഭ്യന്തര കലാപത്തിന് തൊട്ടുപിന്നാലെയാണ് ദേവസ്വം സ്വര്‍ണ്ണക്കൊള്ളയും പഴയ കൊലക്കേസുകളും വാസവനെ ലക്ഷ്യമിട്ട് ആഭ്യന്തരവകുപ്പ് സജീവമാക്കുന്നത്.
ശബരിമലയിലെ സ്‌ട്രോങ് റൂമുകളിലെ പഴയ രജിസ്റ്ററുകളും സ്വര്‍ണ്ണം തൂക്കി തിട്ടപ്പെടുത്തിയതിലെ രേഖകളും എസ്‌ഐടി ഇതിനകം തന്നെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മുന്‍ ദേവസ്വം മന്ത്രിമാരെ ചോദ്യം ചെയ്യുന്നതിലൂടെ സ്വര്‍ണ്ണക്കടത്തിന്റെ തെളിവുകള്‍ ലഭിക്കുമെന്നാണ് പോലീസ് കേന്ദ്രങ്ങള്‍ സൂചിപ്പിക്കുന്നത്. ഒരു വശത്ത് കോടിക്കണക്കിന് ഭക്തരുടെ വികാരങ്ങളെ വ്രണപ്പെടുത്തിയ സ്വര്‍ണ്ണക്കേസും മറുവശത്ത് പഴയ ക്രിമിനല്‍ കേസുകളുടെ പുനരന്വേഷണവും ഒന്നിച്ചുവരുമ്പോള്‍ വരും ദിവസങ്ങളില്‍ കേരള രാഷ്ട്രീയം കൂടുതല്‍ കലുഷിതമാകുമെന്നുറപ്പാണ്.
ഇതിന്റെ കൂടെയാണ് വാസവന്റെ കോട്ടയത്തെ ചില ഇടപെടലുകള്‍ പാര്‍ട്ടിക്കാര്‍ക്ക് തന്നെ അവമതിപ്പുണ്ടാക്കിയതും അവരത് പച്ചയ്ക്ക് പറഞ്ഞതും കൂടി പരിശോധിക്കേണ്ടത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനുണ്ടായ സമ്പൂര്‍ണ പരാജയം വിലയിരുത്താനായി ചേര്‍ന്ന സിപിഎം കോട്ടയം ജില്ലാ കമ്മിറ്റിയില്‍ സംസ്ഥാനജില്ലാ നേതൃത്വങ്ങള്‍ക്കെതിരെ നിശിതവിമര്‍ശനം. മറ്റു ജില്ലാ കമ്മിറ്റികളില്‍ സംസ്ഥാന നേതൃത്വത്തിനെതിരെയായിരുന്നു വിമര്‍ശനമെങ്കില്‍ കോട്ടയത്ത് ജില്ലാ നേതാക്കളുടെ ജനവിരുദ്ധ രീതികളാണ് കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടത്.
സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മുന്‍ മന്ത്രിയുമായ വി.എന്‍. വാസവന് ബാര്‍ മുതലാളിമാരുമായുള്ള അവിശുദ്ധ ബന്ധം പരസ്യമായ രഹസ്യമാണെന്നും ജില്ലയിലെ ട്രാന്‍സ്ഫര്‍ ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ തീരുമാനമെടുത്തിരുന്നത് ഇക്കൂട്ടരായിരുന്നെന്നും വിമര്‍ശനമുണ്ടായി. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പോലും ബാര്‍ മുതലാളിമാരായിരുന്നു മുന്നിലെന്നും മണ്ഡലത്തില്‍ നടത്തിയ ഗാനമേളയും മറ്റു പരിപാടികളുമൊന്നും പാര്‍ട്ടിയുമായി ആലോചിക്കാതെ നടത്തിയതാണെന്നും ചിലര്‍ വിമര്‍ശിച്ചു. വാസവന്‍ ഫാന്‍സ് അസോസിയേഷനായി ജില്ലാ കമ്മിറ്റി മാറിയെന്നും തദ്ദേശ തിരഞ്ഞെടുപ്പിലെ ബിജെപി മുന്നേറ്റം സംസ്ഥാന നേതൃത്തിനു മുന്നില്‍ മറച്ചു വച്ചെന്നും ചില ജില്ലാ അംഗങ്ങള്‍ പറഞ്ഞു.
കൂണു പോലെ പൊന്തിയ ബാറുകള്‍ പരമ്പരാഗത ചെത്തു വ്യവസായത്തിനും ഷാപ്പുകള്‍ക്കും ഭീഷണിയായെന്നും ഇതിലൂടെ ഉപജീവനം കണ്ടെത്തിയ നല്ലൊരു വിഭാഗം ആളുകള്‍ അതോടെ പാര്‍ട്ടിക്ക് എതിരായെന്നും അഭിപ്രായമുണ്ടായി. കുമരകം, തിരുവാര്‍പ്പ് പോലുള്ള പാര്‍ട്ടി കേന്ദ്രങ്ങളില്‍ പോലും യുഡിഎഫ് സ്ഥാനാര്‍ഥിക്ക് വന്‍ ലീഡ് ലഭിച്ചത് പാര്‍ട്ടിക്കാര്‍ തന്നെ വോട്ട് മാറ്റി ചെയ്തതിനു തെളിവാണെന്നും നേതാക്കന്മാര്‍ സാധാരണ പ്രവര്‍ത്തകരില്‍ നിന്ന് അകന്നെന്നും വിമര്‍ശനമുണ്ടായി.
കോട്ടയത്തെ അനില്‍കുമാറിന്റെ സ്ഥാനാര്‍ഥിത്വം തിരഞ്ഞെടുപ്പില്‍ തിരിച്ചടിച്ചെന്നും അദ്ദേഹത്തിന്റെ പരാജയത്തിന്റെ ആക്കം കൂട്ടിയത് ചാനല്‍ ചര്‍ച്ചകളാണെന്നും ചില അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. അനില്‍കുമാറിന് മോശം ഇമേജ് ഉണ്ടാക്കി കൊടുത്തത് ചാനലുകളാണെന്നും ഇനി മുതല്‍ എല്ലാ ചാനല്‍ ചര്‍ച്ചകളിലും നേതാക്കന്മാര്‍ പോകേണ്ടതില്ലെന്നും അഭിപ്രായമുണ്ടായി. പാര്‍ട്ടി ജില്ലാ സെക്രട്ടറിയെ സംബന്ധിച്ചും വലിയ എതിര്‍പ്പ് അംഗങ്ങള്‍ പ്രകടിപ്പിച്ചു.
തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ജില്ലാ സെക്രട്ടറി സജീവമല്ലായിരുന്നെന്നും പേരിനു വേണ്ടി മാത്രമാണ് ചില യോഗങ്ങളില്‍ പങ്കെടുത്തതെന്നും വിമര്‍ശനമുണ്ടായി. ജില്ലയിലെ സംസ്ഥാന നേതാക്കള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസവും പാര്‍ട്ടിയെ ബാധിക്കുന്നെന്നു ചിലര്‍ അഭിപ്രായപ്പെട്ടു. പിണറായി വിജയന്‍ ഇത്തവണ മത്സരിക്കരുതായിരുന്നെന്നും പുറത്തു നിന്ന് തിരഞ്ഞെടുപ്പ് നയിക്കുന്നതായിരുന്നു നല്ലതെന്നും ഒരംഗം പറഞ്ഞു.
മത്സരിച്ചു ജയിച്ച പിബി അംഗം ഉള്ളപ്പോള്‍ മറ്റൊരാളെ പ്രതിപക്ഷ നേതാവാക്കുന്നത് ശരിയല്ലെന്നും അതിനാല്‍ പിണറായി ആ സ്ഥാനത്ത് തുടരട്ടെന്നുമുള്ള നിലയില്‍ ചര്‍ച്ച വന്നു. എന്നാല്‍ ചില അംഗങ്ങള്‍ ഈ തീരുമാനത്തെ എതിര്‍ത്തു. എം. വി ഗോവിന്ദന്റെ പെരുമാറ്റ രീതികളും അയ്യപ്പസംഗമം നടത്തിയതുമൊക്കെ തിരിച്ചടികളായെന്നാണ് വിലയിരുത്തി.
https://www.facebook.com/Malayalivartha






















