Widgets Magazine
06
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുൻ കായിക മന്ത്രി വി. അബ്ദുറഹ്മാൻ മെസി തട്ടിപ്പ് കേസിൽ പ്രതിയാകും... റിപ്പോർട്ടർ കമ്പനിക്ക് അനർഹമായ സാമ്പത്തിക ലാഭം നേടിക്കൊടുത്ത മന്ത്രി അഴിമതിക്ക് കൂട്ടുനിന്നുവെന്നാണ് പ്രാഥമിക കണ്ടെത്തൽ...


കാർ നടുറോഡിൽ തടഞ്ഞിട്ടു വധഭീഷണി മുഴക്കി സ്വകാര്യ ബസിലെ കണ്ടക്ടർ..പൊലീസിന്റെ പിടിയിലായ കണ്ടക്ടർ കൊടും ക്രിമിനലും മോഷ്ടാവും..സ്റ്റേഷനിലെ എഎസ്ഐയെയും പ്രതി ആക്രമിച്ചു..


ഫ്രഞ്ച് ചലച്ചിത്രകാരൻ ടോണി ഗാറ്റ്‌ലിഫ് അന്തരിച്ചു.. .


തിരിച്ചടിക്കാൻ ഇറാൻ... ഇറാന്റെ മൂന്ന് എണ്ണക്കപ്പലുകൾ ആക്രമിച്ചു; വേണമെങ്കിൽ മുഴുവൻ കപ്പലുകളും തകർക്കുമെന്ന് ഭീഷണി, യുദ്ധ വിവരങ്ങൾ ചോർന്നു; 50 ഉന്നത സൈനിക ഉദ്യോഗസ്ഥരെ നുണപരിശോധനയ്ക്ക് വിധേയരാക്കി യുഎസ്


വനിത ഏഷ്യകപ്പ്... പാകിസ്ഥാനെതിരെ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം

പകരംവീട്ടി കാലിക്കറ്റ് എഫ്‌സി; റിയൽ മലബാറിനെ തകർത്ത് കോഴിക്കോടൻ ക്ലബ്ബിന്റെ അശ്വമേധം: കാലിക്കറ്റ് എഫ്‌സി 2 - 0 റിയൽ മലബാർ...

23 MAY 2026 05:02 PM IST
മലയാളി വാര്‍ത്ത

More Stories...

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?

എല്ലാം ഒരു കഥ പോലെ... അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് മെസ്സി വിരമിച്ചു, ഹൃദയം പറിഞ്ഞുപോരുന്ന വേദനയെന്ന് താരം, മെസ്സി ഒരും തരം​ഗമായിരുന്നു

ഇരട്ട​ഗോളുമായി സൂപ്പർതാരം ലമീൻ യമാലും ക്യാപ്റ്റൻ റഫീന്യയും... സ്‌പാനിഷ്‌ ഫുട്‌ബോൾ ലീഗിൽ വീണ്ടും അഞ്ചു​ഗോൾ പ്രകടനവുമായി ബാഴ്‌സലോണ

ഇനി നൽകാൻ ബാക്കിയൊന്നുമില്ല.... അര്‍ജന്റീന നായകനും ഇതിഹാസ താരവുമായ ലയണല്‍ മെസി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നു വിരമിക്കൽ പ്രഖ്യാപിച്ചതോടെ ഫുട്ബോൾ ചരിത്രത്തിലെ ഒരു സുവർണ അധ്യായത്തിനാണ് വിരാമമാകുന്നു....

'മിശിഹാ പടിയിറങ്ങി, അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് മെസ്സി വിരമിച്ചു, അവിസ്മരണമായ എല്ലാ ഓർമകളെയും ഒപ്പം കൂട്ടി മടങ്ങുന്നു...

ഗ്രൂപ്പ് ഘട്ടത്തിലേറ്റ തോൽവിക്ക് റിയൽ മലബാർ എഫ്‌സിയോട് പകരംവീട്ടി കാലിക്കറ്റ് എഫ്‌സി. തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന കേരള പ്രീമിയർ ലീഗ് (കെപിഎൽ) 2025-26 സൂപ്പർ എട്ട് പോരാട്ടത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു കോഴിക്കോടിന്റെ സ്വന്തം ടീമിന്റെ ജയം. ടീമിനായി അർപ് കോന്യാക് (18'), മനോജ് (56') എന്നിവർ ഗോളുകൾ നേടി. സൂപ്പർ 8 ഘട്ടത്തിലെ ഇതുവരെയുള്ള എല്ലാ മത്സരങ്ങളും ജയിച്ച ടീം ഒന്നാം സ്ഥാനത്ത് തുടരുകയാണ്. നായകൻ അർജുൻ ജയരാജിന്റെ നേതൃത്വത്തിൽ തുടക്കം മുതൽ തന്നെ ആക്രമിച്ച് കളിക്കാനാണ് കാലിക്കറ്റ് എഫ്‌സി തന്ത്രം മെനഞ്ഞത്. റിയൽ മലബാറിന്റെ പെനാൽറ്റി ബോക്സിൽ നിരന്തരം അപകടം വിതച്ച കാലിക്കറ്റിന് 18-ാം മിനിറ്റിൽ തന്നെ അതിനുള്ള പ്രതിഫലം ലഭിച്ചു. ലാൽസ്വമ്പ്യൂയ എടുത്ത കോർണർ കിക്കിൽ നിന്നായിരുന്നു ഗോളിന്റെ പിറവി. കോർണർ കിക്ക് ഹാഷിർ കൃത്യമായൊരു ഹെഡറിലൂടെ അർപ് കോന്യാകിന് മറിച്ചുനൽകി. പന്ത് കോന്യാക് യാതൊരു പിഴവുമില്ലാതെ പന്ത് വലയിലേക്ക് ചെത്തിയിട്ടതോടെ കാലിക്കറ്റിന് അർഹിച്ച ലീഡ് (1-0).

ആദ്യ ഗോൾ വഴങ്ങിയതോടെ ഉണർന്നുകളിച്ച റിയൽ മലബാർ സമനിലയ്ക്കായി കിണഞ്ഞുശ്രമിച്ചു. എന്നാൽ മനോജും റിജോണും കാവൽനിന്ന കാലിക്കറ്റിന്റെ പ്രതിരോധക്കോട്ട ഭേദിക്കാൻ അവരുടെ സ്ട്രൈക്കർമാർക്കായില്ല. 36-ാം മിനിറ്റിൽ മധ്യനിരയിൽ നിന്ന് റാഷിദ് നീട്ടിനൽകിയ പന്തുമായി വിങ്ങിലൂടെ കുതിച്ച ഹാഷിറിന് മികച്ചൊരു അവസരം ലഭിച്ചെങ്കിലും, റിയൽ മലബാർ ഗോളി സിനാന്റെ അവസരോചിതമായ ഇടപെടൽ ലീഡ് ഉയർത്തുന്നതിൽ നിന്ന് കാലിക്കറ്റിനെ തടഞ്ഞു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ ഇരു ടീമുകളും കരുതലോടെയാണ് പന്തുതട്ടിയത്. എന്നാൽ 55-ാം മിനിറ്റിൽ കളി മാറിമറിഞ്ഞു. സ്വന്തം പകുതിയിൽ നിന്ന് പന്തുമായി കുതിച്ച കാലിക്കറ്റിന്റെ ഷംനാദിനെ പെനാൽറ്റി ഏരിയയ്ക്ക് തൊട്ടരികിൽ വെച്ച് റിയൽ മലബാർ പ്രതിരോധം വീഴ്ത്തി.

തുടർന്ന് ലഭിച്ച ഫ്രീകിക്ക് എടുത്തത് ഹാഷിർ. ഹാഷിറിന്റെ തകർപ്പൻ ഷോട്ട് റിയൽ മലബാർ ഗോളി തടുത്തുമാറ്റിയെങ്കിലും പന്ത് കൈപ്പിടിയിലൊതുക്കാൻ കഴിഞ്ഞില്ല. റീബൗണ്ട് ചെയ്തുവന്ന പന്തിനായി കാത്തുനിന്ന കാലിക്കറ്റ് പ്രതിരോധതാരം മനോജ് ഒരു സ്ട്രൈക്കറുടെ മികവോടെ പന്ത് വലയിലാക്കിയപ്പോൾ കോഴിക്കോടൻ പടയുടെ ലീഡ് ഇരട്ടിയായി (2-0).

രണ്ട് ഗോളിന്റെ ലീഡ് നേടിയതോടെ കാലിക്കറ്റ് നിരയുടെ ആത്മവിശ്വാസം വാനോളമുയർന്നു. 62-ാം മിനിറ്റിൽ ഹാഷിർ വീണ്ടും വലകുലുക്കിയെങ്കിലും റഫറി ഓഫ്‌സൈഡ് വിളിച്ചു. കളി അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെ, സെൻട്രൽ പ്രതിരോധത്തിൽ നിന്നും പന്തുമായി കയറിവന്ന മനോജ് എതിർതാരങ്ങളെ വെട്ടിയൊഴിഞ്ഞ് ബോക്സിലേക്ക് നൽകിയ ലോ ക്രോസ് റിയൽ മലബാറിന് വലിയ ഭീഷണിയാണ് ഉയർത്തിയത്.

വിജയക്കുതിപ്പ് തുടരുന്ന കാലിക്കറ്റ് എഫ്‌സിയുടെ സൂപ്പർ എട്ടിലെ അവസാന മത്സരം മെയ് 26 ന് രാത്രി എട്ടു മണിക്ക് തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ വമ്പന്മാരായ ഗോകുലം കേരള എഫ്‌സിക്കെതിരെയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വ​ണ്ടൂ​രി​ൽ ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ യു​വാ​വിന് ദാരുണാന്ത്യം  (11 minutes ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല... പവന് 1,13,520 രൂപ  (17 minutes ago)

Reporter | ചെന്നിത്തല വളഞ്ഞിട്ട് പൂട്ടി  (20 minutes ago)

KOCHI PRIVATE BUS നടുറോഡിൽ കാർ തടഞ്ഞ് വധഭീഷണി;  (25 minutes ago)

കൊല്ലം സ്വദേശി ഒമാനിലെ സലാലയിൽ നിര്യാതനായി...    (27 minutes ago)

കേരളത്തിലെ ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ സൗകര്യം ഉറപ്പാക്കുന്ന പുതിയ പദ്ധതി നടപ്പാക്കാനാവശ്യമായ ജീവനക്കാരുടെ ഒഴിവുകൾ നികത്തുന്നതിന് പുതിയ നിർദ്ദേശവുമായി ആരോഗ്യമന്ത്രി  (1 hour ago)

ഗാന്ധർവ്വ സംഗീതം വീണ്ടും ആസ്വദിച്ച് മലയാളികൾ... വർഷങ്ങൾക്കുശേഷം ഒരു പൊതുപരിപാടിയിൽ പാട്ടും ചിന്തകളുമായി തിരിച്ചെത്തി മലയാളികളുടെ ഗാനഗന്ധർവ്വൻ കെ.ജെ യേശുദാസ്  (1 hour ago)

വനിതാ ഏഷ്യാ കപ്പിൽ ഇന്ന് ശ്രീലങ്കയും ബംഗ്ലാദേശും ഏറ്റുമുട്ടും...  (1 hour ago)

ജാർഖണ്ഡ് ഉന്നത-സാങ്കേതിക വിദ്യാഭ്യാസ, നഗരവികസന മന്ത്രി സുദിവ്യ കുമാർ സോനു അന്തരിച്ചു  (2 hours ago)

പോലീസ് സ്റ്റേഷനുകളുടെ സുരക്ഷനോക്കുന്ന പാറാവ് ഡ്യൂട്ടിക്കാർ ഡ്യൂട്ടിസമയത്ത് മൊബൈലും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും ഉപയോ​ഗിക്കരുത്...  (2 hours ago)

സങ്കടക്കാഴ്ചയായി... തളിപ്പറമ്പില്‍ ഓണാഘോഷപരിപാടിക്കിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു...  (2 hours ago)

മിസ് വേൾഡ് 2026 കിരീടം ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ ജൊഹെയ്റി മോളയ്ക്ക്  (3 hours ago)

ഫ്രഞ്ച് ചലച്ചിത്രകാരൻ ടോണി ഗാറ്റ്‌ലിഫ് അന്തരിച്ചു.. .  (3 hours ago)

മാധ്യമ പ്രവർത്തകനും സീരിയൽ നടനുമായ രഗീഷ് രാജ അന്തരിച്ചു...  (3 hours ago)

തിരിച്ചടിക്കാൻ ഇറാൻ... ഇറാന്റെ മൂന്ന് എണ്ണക്കപ്പലുകൾ ആക്രമിച്ചു; വേണമെങ്കിൽ മുഴുവൻ കപ്പലുകളും തകർക്കുമെന്ന് ഭീഷണി, യുദ്ധ വിവരങ്ങൾ ചോർന്നു; 50 ഉന്നത സൈനിക ഉദ്യോഗസ്ഥരെ നുണപരിശോധനയ്ക്ക് വിധേയരാക്കി യുഎസ്  (3 hours ago)

Malayali Vartha Recommends