സംസ്ഥാനത്ത് പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കാൻ നീക്കം.... നിലവിലുണ്ടായിരുന്ന 352 താൽക്കാലിക ബാച്ചുകളും തുടരാൻ തീരുമാനം

സംസ്ഥാനത്ത് പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കാൻ കഴിഞ്ഞവർഷം നിലവിലുണ്ടായിരുന്ന 352 താൽക്കാലിക ബാച്ചുകളും തുടരാനായി തീരുമാനമായി.
കഴിഞ്ഞ വർഷത്തെ മാതൃകയിൽ സർക്കാർ/ എയ്ഡഡ് സ്കൂളുകളിൽ അനുവദിച്ച 30/20 ശതമാനം ആനുപാതിക സീറ്റ് വർധനവും ഈ വർഷം തുടരുന്നതാണ്. പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻറെ സാന്നിധ്യത്തിൽ നടന്ന യോഗത്തിലാണ് തീരുമാനമായത്..
ബാച്ചുകൾ തുടരുന്നത് സംബന്ധിച്ച ഫയൽ ഫെബ്രുവരി ആദ്യം തന്നെ പൊതുവിദ്യാഭ്യാസ ഡയറക്ടർ സമർപ്പിച്ചെങ്കിലും കഴിഞ്ഞ സർക്കാർ തീരുമാനമെടുത്തിരുന്നില്ല. സർക്കാർ തീരുമാനം ഉത്തരവായി ഇറങ്ങിയാൽ ആദ്യഘട്ടത്തിൽതന്നെ വർധിപ്പിക്കുന്ന സീറ്റുകളിലേക്കും താൽക്കാലിക ബാച്ചുകളിലേക്കും അലോട്ട്മെൻറ് നടക്കും.
പ്ലസ് വൺ പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ സമർപ്പണം മേയ് 25ന് തുടങ്ങാനാണ് ധാരണ. ഇതിനുമുമ്പ് ബാച്ചുകളുടെ ഉത്തരവിറങ്ങിയേക്കും.
"
https://www.facebook.com/Malayalivartha























