ഐപിഎല്‍ 2026 ...സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് മിന്നും ജയം

ഐപിഎല്‍ 2026 സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ടേബിള്‍ ടോപ്പേഴ്‌സായി. നിര്‍ണായക മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് 55 റണ്‍സിന്‍റെ തോല്‍വി വഴങ്ങിയെങ്കിലും പോയിന്‍റ് പട്ടികയില്‍ ഒന്നാംസ്ഥാനം നിലനിര്‍ത്തി നിലവിലെ ചാമ്പ്യന്‍മാരായ ആര്‍സിബി.
256 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ആര്‍സിബിക്ക് 20 ഓവറില്‍ 4 വിക്കറ്റ് നഷ്‌ടത്തില്‍ 200 റണ്‍സിലെത്താനേ സാധിച്ചുള്ളൂ. സ്കോര്‍: സണ്‍റൈസേഴ്‌സ് 255-4(20), ബെംഗളൂരു 200-4(20). പോയിന്‍റ് പട്ടികയില്‍ ഗുജറാത്ത് ടൈറ്റന്‍സ് രണ്ടും സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മൂന്നും സ്ഥാനങ്ങളില്‍ തുടരും. ഈ മൂന്ന് ടീമുകളും ഇതിനകം പ്ലേ ഓഫിലെത്തിയവരാണ്. പ്ലേ ഓഫിലെ നാലാം ടീമാകാന്‍ രാജസ്ഥാന്‍ റോയല്‍സും പഞ്ചാബ് കിംഗ്‌സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലാണ് പോരാട്ടം അവശേഷിക്കുന്നത്.
"
https://www.facebook.com/Malayalivartha























