കേന്ദ്രം തരാൻ സന്ദദ്ധമായിട്ടും വേണ്ടെന്നുവച്ച 950 ഇ ബസ് നേടിയെടുക്കാൻ യു.ഡി.എഫ് സർക്കാർ.. ഫയൽ അടിയന്തരമായി എത്തിക്കാൻ വകുപ്പ് മന്ത്രി സി.പി.ജോൺ..

കേരളത്തിൽ കെ എസ് ആർ ടി സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നടപ്പിലാൻ ഇനി ദിവസങ്ങൾ മാത്രമേ ഉള്ളു . ഈ കാലയളവിൽ എന്തൊക്കെ പ്രതിസന്ധികൾ ഇനി സർക്കാർ നേരിടേണ്ടി വരും എന്നുള്ളത് ഒരു ചോദ്യമാണ് . ആ ഘട്ടത്തിലാണ് പിണറായി സർക്കാർ മുഖം തിരിച്ച പല കേന്ദ്ര പദ്ധതികളും നടപ്പിലാക്കാൻ ഗതാഗത വകുപ്പ് തയ്യാറാകുന്നത് . കഴിഞ്ഞ മന്ത്രിസഭയുടെ കാലത്ത് കേന്ദ്രം തരാൻ സന്ദദ്ധമായിട്ടും വേണ്ടെന്നുവച്ച 950 ഇ ബസ് നേടിയെടുക്കാൻ യു.ഡി.എഫ് സർക്കാർ ശ്രമം തുടങ്ങി. ഇതിന്റെ ഫയൽ അടിയന്തരമായി എത്തിക്കാൻ വകുപ്പ് മന്ത്രി സി.പി.ജോൺ കെ.എസ്.ആർ.ടി.സിയോട് ആവശ്യപ്പെട്ടു.
സ്വകാര്യ കമ്പനികളുടെ ബസ് ഡ്രൈവർ സഹിതമാണ് കിട്ടുന്നത്. കിലോമീറ്ററിന് 54 രൂപയാണ് വാടക. 22 രൂപ കേന്ദ്രം നൽകും. ബാക്കി 32 രൂപ സംസ്ഥാനം നൽകി, കണ്ടക്ടറെയും വയ്ക്കണം. സ്ത്രീകൾക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ചിരിക്കെ, ഇത്രയും സൗജന്യങ്ങളോടെ ഇ ബസ് കിട്ടിയാൽ സർക്കാരിന് അനുഗ്രഹമാകും.പി.എം ഇ ബസ് പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാനത്തെ പത്ത് നഗരങ്ങൾക്കായി 950 ഇ ബസ് നൽകാൻ 2024ലാണ് കേന്ദ്രം സമ്മതമറിയിച്ചത്. കെ.ബി. ഗണേശ്‌കുമാർ ഗതാഗത മന്ത്രിയായ ശേഷം പദ്ധതി വേണ്ടെന്നുവച്ചു. ഇവിടെ ആവശ്യത്തിന് ബസ് ഉണ്ടെന്നായിരുന്നു ന്യായീകരണം. പിന്നാലെ, ലാഭകരമെന്നുപറഞ്ഞ് 145 ഡീസൽ ബസുകൾ വാങ്ങി.
180 ബസ് കൂടി വാങ്ങാൻ ടെൻഡറും ക്ഷണിച്ചു.കൂടുതൽ ഇ ബസ് ഓടിച്ചിരുന്നെങ്കിൽ ഇന്ധന വിലവർദ്ധന പോലുള്ള അധിക ബാദ്ധ്യത കുറയ്ക്കാമായിരുന്നു. കേന്ദ്രപദ്ധതി പ്രകാരം ബസ് വാങ്ങുന്നത് പുനഃപരിശോധിക്കണമെന്ന് ഒരു ഘട്ടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസും ഗതാഗതവകുപ്പിനോട് നിർദ്ദേശിച്ചിരുന്നു. പക്ഷേ, തുടർ നീക്കമുണ്ടായില്ല. കർണാടകം, തമിഴ്നാട് ഉൾപ്പെടെ സംസ്ഥാനങ്ങൾക്ക് ബസ് ലഭിച്ചു.ഡ്രൈവറും ശമ്പളവും..ബസ് കമ്പനി നോക്കും.. 2025 - 2029നിടെ 38,000 ഇ ബസുകൾ സംസ്ഥാനങ്ങൾക്ക് നൽകും 12 വർഷത്തെ മെയിന്റനൻസ് ഗ്യാരന്റി ഉറപ്പാക്കും
ഒറ്റ ചാർജ്ജിംഗിൽ 350 കിലോമീറ്റർ വരെ ഓടിക്കാം ഡ്രൈവറെ വച്ച് ശമ്പളം കൊടുക്കുന്നത് ബസ് കമ്പനിചാർജിംഗ്, നികുതി, ഇൻഷ്വറൻസ് ചെലവും കമ്പനി നോക്കും സംസ്ഥാനം കണ്ടക്ടറെ വച്ച് കിലോ മീറ്ററിന് 8 രൂപ വേതനം നൽകണം ഇ ബസ് ഓടിക്കാൻ നിർദ്ദേശിച്ച നഗരങ്ങൾ..കൊച്ചി, കോഴിക്കോട് 150 വീതം. തിരുവനന്തപുരം, കൊല്ലം, തൃശൂർ, മലപ്പുറം, കണ്ണൂർ നഗരങ്ങൾക്ക് 100 വീതം. ചേർത്തല, കായംകുളം, കോട്ടയം നഗരങ്ങൾക്ക് 50 വീതവും.ഡീസൽ ബസ് ചെലവ് കിലോമീറ്ററിന് 51 രൂപ ഇ ബസ് ചെലവ്കിലോമീറ്ററിന് 27 രൂപ''കേന്ദ്ര പദ്ധതിയോട് മുഖംതിരിക്കില്ല. ഫയലുകൾ പരിശോധിച്ച് ബസ് നേടിയെടുക്കാൻ ശ്രമിക്കും''-സി.പി.ജോൺ- ഗതാഗതമന്ത്രി.രാജ്യത്തുടനീളം 10,000 പുതിയ ഇലക്ട്രിക് ബസുകള്‍ വിന്യസിക്കുന്ന വിപ്ലവകരമായ സംരംഭമാണ് ‘ പ്രധാനമന്ത്രി ഇ ബസ് സേവ’ .
57,613 കോടി രൂപ ഇതിനായി ചെലവഴിക്കും. 169 നഗരങ്ങളിലാണ് പൊതുസ്വകാര്യ പങ്കാളിത്ത (പിപിപി) മാതൃകയില്‍ പതിനായിരം ഇബസുകള്‍ വിന്യസിക്കുക. ഗ്രീന്‍ അര്‍ബന്‍ മൊബിലിറ്റി ഇനിഷ്യേറ്റീവിന് കീഴില്‍ 181 നഗരങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങളും നവീകരിക്കും.
10,000 ബസുകള്‍ ഈ സിറ്റി ബസ് ഓപ്പറേഷനായി വിന്യസിക്കുന്നതിലൂടെ 45,000 മുതല്‍ 55,000 വരെ തൊഴിലവസരങ്ങള്‍ നേരിട്ട് സൃഷ്ടിക്കപ്പെടുന്നാണ് വിലയിരുത്തിയിരിക്കുന്നത്. അതു കണക്കാക്കിയാല്‍ കേരളത്തില്‍ കുറഞ്ഞത് 5000 പേര്‍ക്ക് തൊഴില്‍ കിട്ടും.ഈ പദ്ധതിയായിരുന്നു കേരളം അന്ന് കാലുകൊണ്ട് തൊഴിച്ചത് .
https://www.facebook.com/Malayalivartha
























