പിണറായിയോട് 'കടക്ക് പുറത്ത്' എന്ന് സ്വന്തം അണികൾ; പാലക്കാട് ഏരിയ കമ്മിറ്റിയിൽ വൻ പൊട്ടിത്തെറി...

നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് പിന്നാലെ സി.പി.എം കോട്ടകളിൽ നേതൃത്വത്തിനെതിരെ അഭൂതപൂർവ്വമായ ആഭ്യന്തര കലാപം പുകയുന്നു. മുഖ്യമന്ത്രിയായിരുന്ന കാലത്ത് പിണറായി വിജയൻ ജനങ്ങൾക്ക് നേരെ പ്രയോഗിച്ച 'കടക്ക് പുറത്ത്', 'ഡാഷ് മോൻ' തുടങ്ങിയ പരുക്കൻ വാക്കുകളും ധാർഷ്ട്യവുമാണ് പാർട്ടിയുടെ അടിത്തറ ഇളക്കിയതെന്ന് പാലക്കാട് ഏരിയ കമ്മിറ്റിയിൽ അണികൾ തുറന്നടിച്ചു. പിണറായിയുടെ ഭാഷയും എം.വി. ഗോവിന്ദന്റെ ശരീരഭാഷയും വൻ തോൽവിയാണ് സമ്മാനിച്ചതെന്നും, വോട്ടർമാരെ പാർട്ടിയിൽ നിന്ന് അകറ്റാൻ മാത്രമേ ഇത് ഉപകരിച്ചുള്ളൂവെന്നും സഖാക്കൾ പരസ്യമായി കുറ്റപ്പെടുത്തുന്നു.
ഒരു കാലത്ത് പിണറായിയെ 'കാരണഭൂതൻ' എന്ന് വിളിച്ച് ദൈവതുല്യനായി പാടിപ്പുകഴ്ത്താൻ കോവിഡ് മാനദണ്ഡങ്ങൾ പോലും ലംഘിച്ച് പാറശാലയിൽ മെഗാ തിരുവാതിര കളിപ്പിച്ചവർ തന്നെ ഇന്ന് അദ്ദേഹത്തെ ചവറ്റുകൊട്ടയിലെറിയാൻ ആഹ്വാനം ചെയ്യുന്ന കാഴ്ചയാണ് കാണുന്നത്. തെരഞ്ഞെടുപ്പിൽ ആറ് റൗണ്ടുകളോളം പിന്നിൽ പോയ പിണറായി വിജയൻ പ്രതിപക്ഷ നേതാവാകാൻ അയോഗ്യനാണെന്നും, എം.എൽ.എ സ്ഥാനവും രാജിവെച്ച് രാഷ്ട്രീയ മാന്യത കാട്ടണമെന്നുമാണ് തെക്കൻ കേരളത്തിലെ പാർട്ടി ഗ്രാമങ്ങളിൽ നിന്ന് ഇപ്പോൾ ഉയരുന്ന പ്രധാന ആവശ്യം. ഇതിനിടെ അധികാരത്തിന്റെ പ്രൗഢി നഷ്ടപ്പെട്ട പിണറായിയുടെ സുരക്ഷ 'ഇസഡ് പ്ലസിൽ' നിന്നും 'വൈ' കാറ്റഗറിയിലേക്ക് വെട്ടിച്ചുരുക്കി ആഭ്യന്തര വകുപ്പും വലിയ പ്രഹരം നൽകിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha























