മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻ അനിൽകുമാറിനെ വി ഡി സതീശൻ സർക്കാർ നീക്കിയില്ല.. അനിലിനെ മാറ്റരുതെന്ന സമ്മർദ്ദം പിണറായി വിജയന്റെ ഭാഗത്ത് നിന്നുണ്ടെന്ന് മനസിലാക്കുന്നു..

മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻ അനിൽകുമാറിനെ വി ഡി സതീശൻ സർക്കാർ നീക്കിയില്ല. എ.ഡി. തോമസ് എം എൽ എയെ മർദ്ദിച്ച സംഘത്തിൽ അനിൽ കുമാർ ഉൾപ്പെട്ടിരുന്നു. അനിലിനെ മാറ്റരുതെന്ന സമ്മർദ്ദം പിണറായി വിജയന്റെ ഭാഗത്ത് നിന്നുണ്ടെന്ന് മനസിലാക്കുന്നു. അതേ സമയം ഗൺമാനെ സഹായിക്കുകയാണെങ്കിൽ വിഷയത്തിൽ കെ സി വേണുഗോപാൽ ഇടപെട്ടേക്കും. ത്തഭ്യന്തരമന്ത്രിക്കും മുഖ്യമന്ത്രിക്കും എതിരായ ഒരു നീക്കമായിരിക്കും വേണുഗോപാൽ നടത്തുക.മുഖ്യമന്ത്രിക്ക് ഇവർ പിണറായിയുടെ ഗൺമാൻമാരായി തുടരുന്നതിൽ എതിർപ്പുണ്ടെങ്കിലും ആഭ്യന്തര മന്ത്രിയാണ് ഇത്തരം നിർണായക കാര്യങ്ങളിൽതീരുമാനമെടുക്കുന്നത്. ആഭ്യന്തരമന്ത്രിയും മുഖ്യമന്ത്രിയും തമ്മിൽ ഇക്കാര്യത്തിൽ ആശയവിനിമയം നടത്തിയെങ്കിലും അനിൽകുമാറിനെ തുടരാൻ അനുവദിക്കുകയായിരുന്നു. കാത്തിരിക്കണം എന്ന സൂചനയാണ് ആഭ്യന്തരമന്ത്രിയുടെ ഓഫീസിൽ നിന്നും ലഭിക്കുന്നത്.
വർഷങ്ങളായി അനിൽ കുമാർ പിണറായിയുടെ ഗൺമാനാണ്.നവകേരള യാത്രയ്ക്കിടെ കെഎസ്‍യു പ്രവര്‍ത്തകരെ മര്‍ദിച്ച കേസില്‍ പ്രതിയായ ഗണ്‍മാന്‍ സന്ദീപിനെ പിണറായി വിജയന്റെ സുരക്ഷാ സംഘത്തില്‍നിന്ന് ഒഴിവാക്കി. പിണറായി മുഖ്യമന്ത്രിയായിരിക്കെ നല്‍കിയ അതിസുരക്ഷ പൂര്‍ണമായി പിന്‍വലിച്ചതോടെയാണ് സന്ദീപ് പൊലീസിലേക്ക് മടങ്ങിയത്. അതേസമയം മറ്റൊരു പ്രതിയായ സുരക്ഷാ ഉദ്യോഗസ്ഥന്‍ അനില്‍കുമാര്‍ പിണറായിക്കൊപ്പം തുടരുകയാണ്. പ്രതിപക്ഷ നേതാവായതോടെ പിണറായി വിജയന് നല്‍കിയിരുന്ന സെഡ് പ്ലസ് സുരക്ഷ ഒഴിവാക്കി. പ്രതിപക്ഷ നേതാവ്, മുന്‍ മുഖ്യമന്ത്രി എന്നീ നിലയില്‍ വൈ കാറ്റഗറി സുരക്ഷയാണ് ഇപ്പോള്‍ നല്‍കുന്നത്. ഇതോടെ ഗണ്‍മാന്മാര്‍ക്കു പകരം രണ്ട് പിഎസ്ഒമാരെ അനുവദിച്ചിട്ടുണ്ട്. എസ്‌കോര്‍ട്ട് വാഹനം ഒഴിവായെങ്കിലും പൈലറ്റ് വാഹനം തുടരും.
വീട്ടിലും സുരക്ഷയ്ക്കായി പൊലീസിനെ നിയോഗിക്കും.ഇത് വര്‍ധിപ്പിക്കണോ എന്ന കാര്യത്തില്‍ ആഭ്യന്തര സുരക്ഷാ വിലയിരുത്തല്‍ കമ്മിറ്റി തീരുമാനിക്കും. എന്നാൽ സുരക്ഷ വർധിപ്പിക്കാനുള്ള സാധ്യത കുറവാണ്. 2023 ഡിസംബര്‍ 15ന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്റെ ഗണ്‍മാന്‍മാര്‍ പ്രതിഷേധത്തിനെത്തിയ കെഎസ്‍യു പ്രവര്‍ത്തകരെ തല്ലിച്ചതച്ച സംഭവം അന്വേഷിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ എസ്‌ഐടി രൂപീകരിച്ചിരുന്നു. ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്പിയായിരുന്ന എ.പി.ഷൗക്കത്തലിയുടെ മേല്‍നോട്ടത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്. എസ്‌ഐടി സാക്ഷികളുടെയും പരാതിക്കാരുടെയും മൊഴിയെടുക്കും. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകന്റെ മൊഴിയെടുക്കും. മര്‍ദനമേറ്റ കെഎസ്‍യു ജില്ലാ പ്രസിഡന്റ് എ.ഡി.തോമസ് എംഎല്‍എ, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജുവല്‍ കുര്യാക്കോസ് എന്നിവരോടു ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
തിരുവനന്തപുരത്തെ സ്റ്റേറ്റ് ഫൊറന്‍സിക് ലാബിലേക്ക് മുന്‍പ് അയച്ച വിഡിയോ ദൃശ്യങ്ങളുടെ പരിശോധനാഫലം വേഗത്തില്‍ ലഭ്യമാക്കണമെന്നും അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടുണ്ട്. വിഡിയോ ദൃശ്യങ്ങളുടെ ആധികാരികത ഉറപ്പു വരുത്താനാണു പരിശോധന. പരമാവധി തെളിവുകള്‍ സമാഹരിച്ച ശേഷം പ്രതികളെ ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. സംഘത്തിന്റെ ആദ്യയോഗം ഇന്നലെ ചേര്‍ന്നു.കേസില്‍ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയാണ് നേരത്തേ അന്വേഷണം നടത്തിയിരുന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ കഴിഞ്ഞില്ലെന്നും മാധ്യമങ്ങള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ലെന്നുമായിരുന്നു ആദ്യ അന്വേഷണസംഘം കോടതിയെ അറിയിച്ചിരുന്നത്. പിന്നാലെ മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പരാതിക്കാര്‍ തന്നെ കോടതിയില്‍ ഹാജരാക്കി.
ഈ ദൃശ്യങ്ങളാണ് പുതിയ അന്വേഷണ സംഘം ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചത്. സംഭവത്തിനു ദൃക്‌സാക്ഷിയായ മാധ്യമപ്രവര്‍ത്തകന്‍ പകര്‍ത്തിയ ഈ ദൃശ്യങ്ങള്‍ കേസില്‍ നിര്‍ണായക തെളിവാകുമെന്നാണു പ്രതീക്ഷ.മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാസംഘത്തിലുണ്ടായിരുന്ന ‘രക്ഷാപ്രവർത്ത’കരിൽ രണ്ടുപേരെ അദ്ദേഹത്തിനൊപ്പംതന്നെ തുടരാൻ അനുവദിക്കാൻ സമ്മർദമുണ്ടായിരുന്നു. രക്ഷാപ്രവർത്തനത്തിൽ തുടരന്വേഷണം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഈ ഉദ്യോഗസ്ഥർ പോലീസ് സംഘടനവഴി ഇടപെടലുകൾ നടത്തുന്നതെന്നാണ് വിവരം.പുതിയ മന്ത്രിമാരുടെ സുരക്ഷാച്ചുമതലയ്ക്ക് തയ്യാറാക്കിയ പോലീസ് ഉദ്യോഗസ്ഥരുടെ പട്ടികയിൽനിന്ന് സ്‌പെഷ്യൽ ബ്രാഞ്ചിന്റെ പ്രതികൂല റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രണ്ടുപേരെയും ഒഴിവാക്കിയിട്ടുണ്ട്.പ്രതിപക്ഷ നേതാവിന്റെ സുരക്ഷാ ഉദ്യോഗസ്ഥർ എന്നനിലയിൽ തുടരാൻ അനിൽകുമാർ, സന്ദീപ് എന്നിവരാണ് ശ്രമംനടത്തിയത്.
പിണറായി വിജയനൊപ്പം നേരത്തേയുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരോട് സ്‌റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ച് ആസ്ഥാനത്ത് തിരികെ റിപ്പോർട്ട് ചെയ്യാനും നിർദേശിച്ചിരുന്നു. അനിൽകുമാർ, സന്ദീപ് എന്നിവർക്കെതിരേ വകുപ്പുതല നടപടിക്കും സാധ്യതയുണ്ട്.ഷൗക്കത്തലിക്ക് പുറമേ എറണാകുളം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ബൈജു പൗലോസ്, തിരുവനന്തപുരം മെഡിക്കൽ കോളേജ് ഇൻസ്‌പെക്ടർ ടോൾസൺ, ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്.ഐ. ജയകൃഷ്ണൻ, ആലപ്പുഴ സൗത്ത് സ്റ്റേഷൻ എ.എസ്.ഐ. രാജേഷ്, ആലപ്പഴ ക്രൈംബ്രാഞ്ച് എസ്.ഐ. ദീനദയാൽ മല്ലൻ, ആലപ്പുഴ ജില്ലാ പോലീസ് ആസ്ഥാനത്തെ എസ്.ഐ. എസ്.ആർ. അമൃതരാജ് എന്നിവരാണ് ഇവർക്ക് എതിരെയുള്ള അന്വേഷണ സംഘത്തിലെ മറ്റംഗങ്ങൾ. രണ്ടാഴ്ച കൂടുമ്പോൾ അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
ടി.പി. വധക്കേസ് അന്വേഷിച്ച സംഘത്തിൽ ഉൾപ്പെട്ട ഷൗക്കത്തലിയാണ് കൊടി സുനിയെയും സി.പി.എം. നേതാവ് പി. മോഹനനെയും അറസ്റ്റുചെയ്തത്. പിന്നീട് അദ്ദേഹം ദേശീയ അന്വേഷണ ഏജൻസിയിൽ ഡെപ്യൂട്ടേഷനിൽ പോയി. കഴിഞ്ഞ സർക്കാരിന്റെകാലത്ത് സംസ്ഥാനത്തേക്കു മടങ്ങി. ഐ.പി.എസ്. ലഭിച്ചതോടെ ആലപ്പുഴ ക്രൈംബ്രാഞ്ചിൽ നിയമിച്ചു.പിണറായിയുടെ അവസാനകാലത്ത് അനിൽ കുമാറിന് ഇൻസ്പെക്ടറായി സ്ഥാനക്കയറ്റം നൽകി പത്തനംതിട്ട റിസർവ് ബറ്റാലിയനിലേക്ക് നിയമിച്ചിരുന്നു. എന്നാൽ അനിൽ കുമാറിനെ ഗൺമാൻ സ്ഥാനത്ത് നിന്നും നീക്കിയതല്ലെന്നും സ്ഥാനക്കയറ്റം കിട്ടിയതിനാൽ മാറിയതാണെന്നും പ്രചരണമുണ്ട്. ബറ്റാലിയനിൽ ജോയിൻ ചെയ്ത ശേഷം അനിൽ തിരികെയെത്തി. .
യൂത്ത് കോൺഗ്രസ് നേതാക്കളെ മർദ്ദിച്ചെന്ന പരാതിയിൽ മുഖ്യമന്ത്രിയുടെ ഗൺമാൻ അടക്കമുള്ളവർക്ക് വീണ്ടും ക്ലീൻ ഷിറ്റ് നൽകാൻ സർക്കാർ തീരുമാനിച്ചതിന് പിന്നാലെയായിരുന്നു പ്രമോഷൻ. ആദ്യം നൽകിയ ക്ലീൻ ചിറ്റ് തള്ളിയ ആലപ്പുഴ മജിസ്ട്രേറ്റ് കോടതിയുടെ നിർദ്ദേശിച്ചതനുസരിച്ച് നടത്തിയ തുടരന്വേഷണത്തിലും അനിൽകുമാറും സുരക്ഷാ സംഘത്തിൽ പെട്ട പോലീസുകാരും കുറ്റം ചെയ്തിട്ടില്ലെന്ന റിപ്പോർട്ടാണ് ക്രൈംബ്രാഞ്ച് നൽകിയത്.. നേതാക്കളെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ അടക്കം പുറത്തുവന്ന സംഭവത്തിലാണ് മുഖ്യമന്ത്രിയുടെ സുരക്ഷാ സംഘത്തിന് സംരക്ഷണം ഒരുക്കാൻ പോലീസ് തീവ്രശ്രമം നടത്തിയത്. നേതാക്കളെ സുരക്ഷാസംഘം തല്ലിചതിച്ചത് രക്ഷാപ്രവർത്തനം എന്നാണ് മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. മർദ്ദനത്തിന് തെളിവില്ലെന്നും അന്ന് മുഖ്യമന്ത്രി പറഞ്ഞു. തനിക്ക് സുരക്ഷാ ഭീഷണി ഉണ്ടായപ്പോൾ സുരക്ഷാ സംഘം ഇടപെട്ടതാണെന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ചു. ഇതിന്റെ പേരിലാണ് ക്രൈംബ്രാഞ്ച് ആദ്യം ക്ലീൻ ചിറ്റ് നൽകിയത്.
റിപ്പോർട്ട് സ്വീകരിച്ച കോടതി മർദ്ദനത്തിന്റെ ദൃശ്യങ്ങൾ പരിശോധിക്കാൻ നിർദേശിച്ചു. എന്നാൽ മുമ്പ് റിപ്പോർട്ട് നൽകിയ അതേ ഉദ്യോഗസ്ഥന് തന്നെയായിരുന്നു രണ്ടാമതും അന്വേഷണത്തിന്റെ ചുമതല. 2023 ഡിസംബർ 15ന് ആലപ്പുഴ ജില്ലാ ആശുപത്രി ജംഗ്ഷനിൽ നവ കേരള ബസ്സിന് സമീപം പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജൂവൻ കുര്യാക്കോസിനെയും എ ഡി തോമസിനെയും ജില്ലാ പ്രസിഡന്റിനെയും അകമ്പടി വാഹനത്തിൽ ഉണ്ടായിരുന്ന ഗൺമാനും സുരക്ഷാ ജീവനക്കാരും ചേർന്ന് മർദ്ദിച്ചു എന്നാണ് കേസ് . മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനാണ് അനിൽ കുമാർ. പിണറായി മുഖ്യമന്ത്രിയായിരുന്നപ്പോഴും പാർട്ടി സെക്രട്ടറിയായിരുന്നപ്പോഴും അദ്ദേഹത്തിന്റെ വിശ്വസ്തനായിരുന്നു അനിൽ. തിരുവനന്തപുരം സ്വദേശിയാണ് അനിൽകുമാർ. പിണറായി വിജയനെ സംബന്ധിച്ചിടത്തോളം സർക്കാർ ജീവനക്കാരെ വിശ്വസിക്കുന്ന പതിവില്ല. എന്നാൽ ഒരു ചാവേറിനെ പോലെയാണ് അനിൽ പിണറായിക്കൊപ്പം പ്രവർത്തിക്കുന്നത്.
അദ്ദേഹത്തിന്റെ ദൈനംദിന വ്യവഹാരങ്ങളുടെ ചുമതല അനിൽകുമാറിനാണ്.പിണറായിയുടെ വീട്ടുകാരും അനിൽകുമാറിനെ അത്രയേറെ വിശ്വസിക്കുന്നു. ഒന്നാം പിണറായി സർക്കാർ അധികാരത്തിൽ വന്നപ്പോൾ ടി പി സെൻകുമാർ ഡി ജി പി സ്ഥാനത്തുനിന്നും തെറിക്കാനുള്ള ഒരു കാരണം അനിൽകുമാറുമായുള്ള അഭിപ്രായവ്യത്യാസം ആയിരുന്നുവെന്ന് പോലീസ് സേനയിലെ ചില പഴയ ഉദ്യോഗസ്ഥർ ഇപ്പോഴും ഓർക്കാറുണ്ട്. നാളെ പിണറായി വിജയൻ മുഖ്യമന്ത്രിയോ എംഎൽഎയോ ആയില്ലെങ്കിൽ പോലും അദ്ദേഹത്തിന് പോലീസ് സുരക്ഷ ഉണ്ടെങ്കിൽ അനിൽകുമാർ ആയിരിക്കും ഗൺമാൻ എന്ന കാര്യത്തിൽ ഏറെക്കുറെ ഉറപ്പുണ്ട്. അതാണ് അവർ തമ്മിലുള്ള ബന്ധം. അതുകൊണ്ടുതന്നെ അനിൽകുമാറിനെ പൂർണമായും സംരക്ഷിക്കും. മുഖ്യമന്ത്രിയുടെ ഗൺമാൻ യൂത്ത് കോൺഗ്രസ് നേതാക്കളെ മർദ്ദിക്കുന്നതിന് തെളിവില്ലെന്ന് പറഞ്ഞ് കോടതിയിൽ റിപ്പോർട്ട് നൽകിയ പോലീസിന്റെ നടപടി മുഖ്യമന്ത്രിക്കുള്ള ഒന്നാന്തരം പണിയായിരുന്നു.
. ക്രൈം ബ്രാഞ്ച് എസ്. പി ലഭിച്ചില്ലെന്ന് പറയുന്ന മർദ്ദന ദ്യശ്യങ്ങൾ മർദ്ദനമേറ്റവർ തന്നെ കോടതിയിൽ സമർപ്പിച്ച് കഴിഞ്ഞു. കാരണം ലോകം മുഴുവൻ ഇപ്പോഴും കണ്ടു കൊണ്ടിരിക്കുന്ന ദ്യശ്യങ്ങളാണ് ലഭ്യമല്ലെന്ന് പോലീസ് പറയുന്നത്. ഇത് എം.ആർ അജിത് കുമാറിനുള്ള പണികൂടിയായിരുന്നു.എം. ആർ. അജിത്ത് കുമാറിനെ മുഖ്യമന്ത്രി കണ്ണുമടച്ച് സംരഷിക്കുന്നതിലുള്ള വിരോധമാണ് ഡി.ജി പി ഷേക് ദർവേഷ് സാഹിബ് മുഖ്യമന്ത്രിയോട് തീർത്തത്. നവകേരള സദസിന്റെ ചുക്കാൻ അജിത്ത് കുമാറിനായിരുന്നു. മുഖ്യമന്ത്രിയുടെ ഗൺമാൻമാരെ കയറൂരി വിട്ടത് അജിത്ത് കുമാർ ആണെന്ന ആക്ഷേപം പരക്കെയുണ്ട്.നവകേരള സദസ്സിനെത്തിയ മുഖ്യമന്ത്രിക്കു മുന്നില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു നേതാക്കളെ മര്‍ദിച്ച മുഖ്യമന്ത്രിയുടെ ഗണ്‍മാനും മറ്റു സുരക്ഷാ ജീവനക്കാര്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കിയ ക്രൈംബ്രാഞ്ച് നടപടിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് കോടതിയിലെത്തിക്കഴിഞ്ഞു..
കേസില്‍ മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ കിട്ടിയില്ലെന്ന വിചിത്രമായ കാരണം ചൂണ്ടിക്കാട്ടിയാണ് പ്രതികള്‍ക്കു ക്രൈംബ്രാഞ്ച് ക്ലീന്‍ ചിറ്റ് നല്‍കിയത്..ദൃശ്യമാധ്യമങ്ങളോടു ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടിട്ടു നല്‍കിയില്ലെന്നും കിട്ടിയ ദൃശ്യങ്ങളില്‍ മര്‍ദനമില്ലെന്നുമാണു ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലെ പ്രധാന വാദം. അതേസമയം മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പൊലീസ് മേധാവിക്കും ക്രൈംബ്രാഞ്ച് മേധാവിക്കും ഇ–മെയിലില്‍ നല്‍കിയ യൂത്ത് കോണ്‍ഗ്രസ് കോടതിയില്‍ തടസ്സ ഹര്‍ജി നല്‍കി. അന്നത്തെ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ ആണ് ദൃശ്യങ്ങള്‍ പൊലീസിനു കൈമാറിയത്. മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ ഉള്‍പ്പെടെയുള്ള പ്രതികളെ സംരക്ഷിക്കാനുള്ള നീക്കമാണിതെന്ന് ശക്തമായ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനില്‍ കുമാറാണു കേസിലെ ഒന്നാം പ്രതി.
സുരക്ഷാ ഉദ്യോഗസ്ഥന്‍ സന്ദീപ് രണ്ടാം പ്രതി. പരാതിക്കാരന്റെ ആരോപണങ്ങള്‍ വസ്തുതാവിരുദ്ധവും യാഥാര്‍ഥ്യങ്ങള്‍ മറച്ചുവയ്ക്കുന്നതുമാണെന്നു ബോധ്യമായെന്നും ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എ.സുനില്‍രാജ് നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞു. ഡിസംബര്‍ 15നു നവകേരള സദസ്സിനെത്തിയ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസ് കടന്നു പോകുമ്പോള്‍ ആലപ്പുഴ ജനറല്‍ ആശുപത്രി ജംക്‌ഷനില്‍ പ്രതിഷേധിച്ചവര്‍ക്കാണ് അടിയേറ്റത്. പരാതിക്കാരനായ യൂത്ത് കോണ്‍ഗ്രസ് നേതാവ് അജയ് ജുവല്‍ കുര്യാക്കോസിനും കെഎസ്‌യു ജില്ലാ പ്രസിഡന്റ് എ.ഡി.തോമസിനും തലയ്ക്കും കൈകാലുകളിലും ഗുരുതര പരുക്കുണ്ടായെന്നുമുള്ള പരാതിയാണു പൊലീസ് അന്വേഷിച്ചത്.അതേസമയം ചാനലുകള്‍ പകര്‍ത്തിയ മര്‍ദന ദൃശ്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു സിഡിയില്‍ നല്‍കിയിരുന്നെന്നു പരാതിക്കാരന്‍ അജയ് പറഞ്ഞു.
എന്നാല്‍ സിഡിയില്‍ അല്ല പെന്‍ഡ്രൈവില്‍ നല്‍കണമെന്നും ചാനലുകള്‍ പകര്‍ത്തിയതല്ല,പരാതിക്കാര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ വേണമെന്നുമാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. മര്‍ദനമേറ്റു കിടക്കുമ്പോള്‍ എങ്ങനെ ദൃശ്യങ്ങള്‍ പകര്‍ത്തുമെന്നാണ് അജയ് ചോദിച്ചത്. പിന്നീടു പലതവണ അന്വേഷണ ഉദ്യോഗസ്ഥനെ കാണാന്‍ ചെന്നെങ്കിലും സാധിച്ചില്ല. ഫോണില്‍ വിളിച്ചപ്പോള്‍ സ്ഥലത്തില്ലെന്നായിരുന്നു മറുപടി. മുഖ്യമന്ത്രി സഞ്ചരിച്ച വാഹനം അടിച്ചു തകര്‍ക്കാന്‍ ശ്രമിച്ചെന്ന വാദം അടിസ്ഥാനരഹിതമാണെന്നും അതു വിഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണെന്നും അജയ് പറയുന്നു. യൂത്ത് കോൺഗ്രസ്, കെഎസ്‌യു നേതാക്കളെ മർദിച്ചതിനു മുഖ്യമന്ത്രിയുടെ ഗൺമാനും സുരക്ഷാ ഉദ്യോഗസ്ഥർക്കുമെതിരെ സൗത്ത് പൊലീസ് കേസെടുത്തത് ഇന്ത്യൻ ശിക്ഷാനിയമത്തിലെ 3 വകുപ്പുകൾ പ്രകാരമാണ് . . 294 (ബി) – പൊതുസ്ഥലത്തുവച്ച് അസഭ്യവാക്കുകൾ വിളിക്കുക,
324 – അപകടകരമായ ആയുധംകൊണ്ടു ബോധപൂർവം പരുക്കേൽപിക്കുക, 325 – ബോധപൂർവം –ഗുരുതരമായി പരുക്കേൽപിക്കുക എന്നിവയാണ് വകുപ്പുകൾ. മൂന്നും ജാമ്യം കിട്ടുന്ന വകുപ്പുകളാണ്. എന്നാൽ, കോടതിക്കു പുറത്തു തീർപ്പാക്കാൻ കഴിയില്ല. പ്രതികൾ കോടതിയിൽ വിസ്താരം നേരിടേണ്ടിവരും. അതാണ് സംഭവിക്കാൻ പോകുന്നത്. സൗത്ത് പൊലീസ് ഇൻസ്പെക്ടർ എസ്.അരുൺ റജിസ്റ്റർ ചെയ്ത കേസിന്റെ പ്രഥമ വിവര റിപ്പോർട്ടിൽ ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നു. കോടതി നിർദേശ പ്രകാരം കേസെടുത്ത് അസൽ മൊഴിയോടൊപ്പം കോടതിയെയും പൊലീസ് മേലധികാരികൾക്കും അയച്ചതായി എഫ്ഐആറിൽ പറയുന്നു.മുഖ്യമന്ത്രിയുടെ ഗൺമാൻ തിരുവനന്തപുരം കല്ലിയൂർ കോഓപ്പറേറ്റീവ് ബാങ്കിന് എതിർവശം 1090 – ‘കാർത്തിക’യിൽ അനിൽ കുമാർ, അകമ്പടി സേനയിലെ തിരുവനന്തപുരം പൊറ്റക്കുഴി പിആർഎ 167 ചെന്താനുവിള എസ്.സന്ദീപ്, അകമ്പടി സേനയിലെ കണ്ടാലറിയാവുന്ന മൂന്നുപേർ എന്നിവരാണു പ്രതികൾ.
അനിൽകുമാർ ഒന്നാം പ്രതിയും സന്ദീപ് രണ്ടാം പ്രതിയുമാണ്. 15നു വൈകിട്ടു 4 മണിക്ക്, നവകേരള സദസ്സ് വാഹനങ്ങൾ പോകുമ്പോൾ സർക്കാരിനെതിരെ മുദ്രാവാക്യം വിളിച്ച പരാതിക്കാരായ അജയ് ജ്യുവൽ കുര്യാക്കോസിനെയും എ.ഡി.തോമസിനെയും പൊലീസ് തടഞ്ഞു പിന്നിലേക്കു മാറ്റിയെന്നും തുടർന്നാണു പ്രതികൾ മർദിച്ചതെന്നും എഫ്ഐആറിൽ പറയുന്നു.മുഖ്യമന്ത്രി സഞ്ചരിച്ച വാഹനം പോയ ശേഷം പിന്നാലെ എത്തിയ അകമ്പടി വാഹനത്തിൽനിന്നു പുറത്തിറങ്ങിയ അനിൽ കുമാർ ജനറൽ ആശുപത്രി ജംക്‌ഷനിലെ ട്രാഫിക് സിഗ്നലിനു സമീപത്തുവച്ച് അജയിനെയും തോമസിനെയും അസഭ്യം പറഞ്ഞു ലാത്തികൊണ്ട് അടിച്ചു പരുക്കേൽപിച്ചു. പിന്നാലെയുള്ള അകമ്പടി വാഹനത്തിലെത്തിയ സന്ദീപും പുറത്തിറങ്ങി പരാതിക്കാരെ ലാത്തികൊണ്ട് അടിച്ചു പരുക്കേൽപിച്ചു. അജയിനും തോമസിനും തലയ്ക്കും കൈകാലുകൾക്കും ഗുരുതര പരുക്കുകളുണ്ടായെന്നും എഫ്ഐആറിലുണ്ട്.
എസ്ഐ കെ.ആർ.ബിജുവാണു കേസ് അന്വേഷിക്കുന്നത്. 324ാം വകുപ്പ് 3 വർഷം വരെയും 325ാം വകുപ്പ് 7 വർഷം വരെയും തടവു ലഭിക്കാവുന്ന കുറ്റമാണ്. ഹർജിക്കാർക്കു വേണ്ടി അഡ്വ. വിധു എം.ഉണ്ണിത്താൻ ഹാജരായി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന പ്രതിഷേധ പ്രകടനങ്ങളിൽ പോലീസ് ഉദ്യോഗസ്ഥർ സമരക്കാർക്ക് അനുകൂലമായി നിലപാടെടുത്തതായി സിപിഎം സഖാക്കൾ ആരോപിച്ചിരുന്നു.. മുഖ്യമന്ത്രിയെ പൊതുജനമധ്യത്തിൽ അധിക്ഷേപിക്കാനും പരിഹസിക്കാനും പോലീസ് ഇടവരുത്തി എന്നായിരുന്നു ആരോപണം. തനിക്ക് സംരക്ഷണം തൽകാൻ കഴിയാത്ത ഉദ്യോഗസ്ഥർ എന്തിനാണ് ഉന്നത സ്ഥാനങ്ങളിൽ തുടരുന്നതെന്നായിരുന്നു മുൻ മുഖ്യമന്ത്രിയുടെ ചോദ്യം. തന്റെ സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാൻ ഡി. ജി. പി.ക്ക് വലിയ ഉത്സാഹമായിരുന്നു.മുൻ മുഖ്യമന്ത്രിയുടെ ഗൺമാനെതിരെ കേസെടുത്ത നടപടി മുഖ്യമന്ത്രിയെ മാത്രമല്ല സിപിഎം നേതൃത്വത്തെ ആകെ ക്ഷോഭിപ്പിച്ചിരുന്നു.
പോലീസിനെ കയറൂരി വിടുന്ന നടപടി അവസാനിപ്പിക്കണമെന്ന് തന്നെയാണ് ചില സിപിഎം നേതാക്കളുടെ അഭിപ്രായം. മുൻ മുഖ്യമന്ത്രി ഇക്കാര്യം തുറന്നു പറഞ്ഞിട്ടില്ലെങ്കിലും അദ്ദേഹത്തിൻറെ മനസ്സിലിരിപ്പ് ഇതായിരുന്നു . സർക്കാർ ജനങ്ങൾക്ക് മുമ്പിൽ അപ്രിയരും അപഹാസ്യരുമാകുമ്പോൾ ഉദ്യോഗസ്ഥർ ഇത്തരത്തിൽ പ്രവർത്തിക്കുന്നത് സ്വാഭാവികമാണ് . അതിന് രാഷ്ട്രീയ ഭേദമില്ല. ഉദ്യോഗസ്ഥരെ സംബന്ധിച്ചിടത്തോളം അന്നന്ന് കാണുന്നവരാണ് ഈശ്വരന്മാർ. അവർക്ക് ആരോടും പ്രത്യേകിച്ച് മമതയോ പകയോ ഇല്ല . മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മാധ്യമങ്ങൾ അണിനിരന്നപ്പോൾ തന്നെ പോലീസ് അദ്ദേഹത്തെ ഉപേക്ഷിച്ചിരുന്നു . തങ്ങളുടെ തടി കേടാകാതിരിക്കണമെന്ന ഒരൊറ്റ വിശ്വാസമാണ് പോലീസിനുള്ളത്. ഇതിൽ ഉന്നത ഉദ്യോഗസ്ഥരും സാധാരണ ഉദ്യോഗസ്ഥരും എന്ന് ഭേദമില്ല .
സർക്കാർ പോലീസിനെ സഹായിക്കുകയില്ലെന്ന് പൊതു ധാരണ നിലവിലുണ്ട് .സർക്കാർ ഉദ്യോഗസ്ഥന്മാരുടെ അനുകൂല്യങ്ങൾ വെട്ടി കുറയ്ക്കുക വഴി സർക്കാർ ഇവർക്കിടയിൽ മോശക്കാരായി. ഇങ്ങനെയൊക്കെ ഉള്ള ഒരു സർക്കാരിനെ താങ്കൾ എന്തിന് കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കുന്നത് എന്നാണ് പോലീസുകാരുടെ ചോദ്യം. അതിനാൽ കരിങ്കൊടിയും ഷൂവും പറന്നു വരുന്നത് കാണുമ്പോൾ പോലീസ് സൗകര്യപൂർവം മാറിനിന്നു.പോലീസിനെതിരെ മുമ്പ് തന്നെ സിപിഎമ്മിൽ എതിർവികാരം ഉണ്ടായിരുന്നു. അന്ന് പിണറായി വിജയൻ പോലീസിനൊപ്പം ആണ് നിലകൊണ്ടത്.. ലോകനാഥ് ബഹ്റ ഡിജിപി ആയിരുന്ന കാലത്താണ് ഇത്തരത്തിൽ പോലീസിന് അനുകൂലമായി മുഖ്യമന്ത്രി നിലപാടെടുത്തത്.. അങ്ങനെയുള്ള അനിൽ കുമാറിനെ കോൺഗ്രസ് സർക്കാർ വെറുതെ വിട്ടാൽ അത് സർക്കാരിന് മറ്റൊരുപണിയായി മാറും. ഇക്കാര്യത്തിൽ കേരളം കണ്ണും കാതും തുറന്നിരിക്കുകയാണ്.
https://www.facebook.com/Malayalivartha


























