ഉഷസ് ബംഗ്ലാവിലെ ആ കടുംകൈ; മരിക്കാനായി മാത്രം നാട്ടിലെത്തിയതോ? പ്രവാസി ദമ്പതികളുടെ മരണത്തിൽ വൻ ദുരൂഹത...

വിദേശത്തേക്ക് മടങ്ങാനിരുന്ന പ്രവാസി ദമ്പതികളെ വീട്ടിനുള്ളിൽ ജീവനറ്റ നിലയിൽ കണ്ടെത്തി. കടയ്ക്കൽ അഞ്ചുമുക്ക് 'ഉഷസിൽ' സുഗതൻ, ഭാര്യ ലത എന്നിവരാണ് മരിച്ചത്. മൂന്ന് ദിവസം മുൻപ് നാട്ടിലെത്തിയ ഇവർ ഇന്ന് തിരികെ പോകാനിരിക്കെയാണ് കിടപ്പുമുറിയിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. സുഗതനെ ഫാനിൽ തൂങ്ങിമരിച്ച നിലയിലും ലതയെ കട്ടിലിൽ കമിഴ്ന്നു കിടക്കുന്ന നിലയിലുമാണ് കണ്ടത്. കഴിഞ്ഞ ദിവസം ഇവരുടെ മകൻ വിദേശത്തേക്ക് മടങ്ങിയിരുന്നു.സാമ്പത്തിക ബാധ്യതകളോ ശത്രുക്കളോ ഇല്ലാത്ത ദമ്പതികളുടെ മരണം നാട്ടുകാരെ വലിയ അമ്പരപ്പിലാക്കിയിരിക്കുകയാണ്. മരണത്തിൽ അസ്വാഭാവികതയുള്ളതിനാൽ ഡോഗ് സ്ക്വാഡും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























