ആണ്ടവാ തലസ്ഥാനം അറബിക്കടൽ ഒരു മണിക്കൂർ 91 മിലിലിറ്റർ മഴ പെയ്തത് സാധാരണ മഴയല്ല രാത്രയിൽ കൊടും മഴ ഈ ജില്ലകളിൽ..

ഒരു മണിക്കൂറോളം നീണ്ടുനിന്ന അതിശക്തമായ പെരുമഴയില്‍ തലസ്ഥാന നഗരം വെള്ളത്തിനടിയിലായി. രാവിലെ 11.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെയുള്ള ഒരു മണിക്കൂറിനുള്ളില്‍ നഗരത്തില്‍ ഒന്‍പത് സെന്റിമീറ്ററോളം (കിഴക്കേക്കോട്ടയില്‍ മാത്രം 91 മില്ലിമീറ്റര്‍) മഴയാണ് രേഖപ്പെടുത്തിയത്. തുലാവര്‍ഷ സമയത്ത് സാധാരണയായി കണ്ടുവരുന്ന തീവ്രമായ പ്രാദേശിക മഴയാണിതെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ വിലയിരുത്തുന്നത്. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ ഒന്‍പത് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് (IMD) യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ചുരുങ്ങിയ സമയത്തിനുള്ളില്‍ പെയ്ത കനത്ത മഴയെ തുടര്‍ന്ന് തമ്പാനൂരിലും പരിസരപ്രദേശങ്ങളിലും രൂക്ഷമായ വെള്ളക്കെട്ടാണ് രൂപപ്പെട്ടത്. തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനും കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനും മുന്നിലെ പ്രധാന റോഡുകള്‍ പൂര്‍ണ്ണമായും വെള്ളത്തില്‍ മുങ്ങിയതോടെ നൂറുകണക്കിന് യാത്രക്കാരും നാട്ടുകാരും കടുത്ത ദുരിതത്തിലായി. വെള്ളം ഒഴുകിപ്പോകാന്‍ മാര്‍ഗ്ഗമില്ലാതെ വന്നതോടെ റോഡില്‍ മുട്ടോളം ഉയരത്തില്‍ മലിനജലം നിറഞ്ഞു. പലര്‍ക്കും ഈ മലിനജലത്തിലൂടെ നടന്നാണ് റെയില്‍വേ സ്റ്റേഷനിലേക്കും ബസ് സ്റ്റാന്‍ഡിലേക്കും എത്തേണ്ടി വന്നത്.
തമ്പാനൂര്‍ എസ്.എസ്. കോവില്‍ റോഡിലാണ് വെള്ളക്കെട്ട് ഏറ്റവും രൂക്ഷമായത്. റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറുകളും ഇരുചക്രവാഹനങ്ങളും ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ വെള്ളത്തില്‍ മുങ്ങി. ചില ഇരുചക്രവാഹനങ്ങള്‍ വെള്ളത്തിന്റെ ശക്തമായ ഒഴുക്കില്‍ മറിഞ്ഞുവീഴുകയും ചെയ്തു. ഇതോടെ നഗരത്തിലെ റോഡ് ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെടുകയും, തമ്പാനൂര്‍ ഭാഗത്തേക്കുള്ള ബസ് ഒഴികെയുള്ള വാഹനങ്ങള്‍ പൊലീസ് വഴിതിരിച്ചുവിടുകയും ചെയ്തു. ആമയിഴഞ്ചാന്‍ തോട്ടില്‍ നിന്നുള്ള മാലിന്യങ്ങളും പ്ലാസ്റ്റിക് കുപ്പികളും റോഡുകളിലേക്ക് ഒഴുകിയെത്തിയതും സ്ഥിതി കൂടുതല്‍ വഷളാക്കി.
പ്രദേശത്തെ നിരവധി കടകളിലും കോച്ചിങ് സെന്ററുകളിലും ഓഫീസുകളിലും വെള്ളം കയറി നാശനഷ്ടങ്ങളുണ്ടായി. എസ്.എസ്. കോവില്‍ റോഡിലെ ആയുര്‍വേദ മെഡിക്കല്‍ സ്റ്റോറിലേക്ക് ഡ്രെയിനേജ് വെള്ളം ഇരച്ചുകയറിയതോടെ ജീവനക്കാര്‍ക്കും ഡോക്ടര്‍മാര്‍ക്കും പുറത്തിറങ്ങാന്‍ പോലും കഴിയാത്ത സാഹചര്യമുണ്ടായി. നേരത്തെ ഓടകള്‍ വൃത്തിയാക്കുകയും റെയില്‍വേയുടെ ഭാഗത്തുനിന്ന് മാലിന്യനീക്കം നടത്തുകയും ചെയ്തിട്ടും ഒരൊറ്റ മണിക്കൂറിലെ മഴയില്‍ നഗരം വീണ്ടും മുങ്ങിയത് ജനങ്ങള്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിനും കാരണമായിട്ടുണ്ട്.
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്താണ് വ്യാഴാഴ്ച ഒന്‍പത് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലാണ് ഇന്ന് യെലോ അലര്‍ട്ട് നിലവിലുള്ളത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴയായി കാലാവസ്ഥാ വകുപ്പ് കണക്കാക്കുന്നത്.
https://www.facebook.com/Malayalivartha

























