സുഹൃത്തിന്റെ മരണത്തെത്തുടര്‍ന്ന് യുവതി ജീവനൊടുക്കി

ഉന്നതിയില്‍ സുഹൃത്തായ യുവാവിന്റെ മരണത്തെത്തുടര്‍ന്ന് യുവതിയും ജീവനൊടുക്കി. വിജയ് വാസു (20), അമൃത (19) എന്നിവരാണ് മരിച്ചത്. കുടുംബ പ്രശ്നങ്ങളെത്തുടര്‍ന്ന് ചൊവ്വാഴ്ചയാണ് വിജയ് വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. അമൃതയെ ബുധനാഴ്ച കാണാതായതായി കുട്ടമ്പുഴ പൊലീസില്‍ ബന്ധുക്കള്‍ പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ വീടിന് അരകിലോമീറ്റര്‍ മാറി മറ്റൊരു പുരയിടത്തില്‍ ഇന്നലെ രാവിലെ അമൃതയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
സുഹൃത്തിന്റെ വിയോഗത്തിലുള്ള മനോവിഷമത്തില്‍ അമൃത ജീവനൊടുക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. വാസുവിന്റെയും ശാരദയുടെയും മകനാണ് വിജയ്. സംസ്കാരം നടത്തി. സഹോദരങ്ങള്‍: ബിബുമോന്, ബിനീഷ്, വിനീത്. അമ്മ ലക്ഷ്മിയുടെ മരണശേഷം മുത്തശ്ശി ദേവയാനിയുടെ സംരക്ഷണയിലായിരുന്നു അമൃത. സഹോദരന് വിജയ്.
https://www.facebook.com/Malayalivartha


























