Widgets Magazine 

28
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യാനുഭവങ്ങളും ആത്മീയ കാര്യങ്ങളിലുള്ള താൽപ്പര്യവും വർദ്ധിക്കുന്ന സുദിനം


ഭാഗ്യാനുഭവങ്ങളും ആത്മീയ കാര്യങ്ങളിലുള്ള താൽപ്പര്യവും വർദ്ധിക്കുന്ന സുദിനം


കൺനിറയെ കണ്ണനെ വണങ്ങി രാഷ്ട്രപതി ... ദേവസ്വത്തിന്റെ സമ്മാനമായി സ്വർണക്കോലത്തിന്റെ ചെറുമാതൃക രാഷ്ട്രപതിക്ക് നൽകി, രാഷ്ട്രപതിയുടെ മകൾ നിത്യശ്രീ മുർമു,, ഗവർണർ ഓംപ്രകാശ് മാഥൂർ എന്നിവരും കൂടെയുണ്ടായിരുന്നു, ദർശനശേഷം ഭക്തരെ കൈകൾ വീശി അഭിവാദ്യം ചെയ്തു


തൃശ്ശൂരിൽ ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കിയതെന്ന് പ്രാഥമിക നിഗമനം...


ഒൻപത് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നീതി; ഇരിട്ടിയിലെ ഇരട്ടക്കൊലപാതകത്തിന്റെ ചുരുളഴിച്ച എസ്.ഐ അൻഷാദ് ഇന്ന് ഒറ്റപ്പെട്ടുപോയ ആ രണ്ട് മക്കളുടെ അച്ഛൻ...


ബെംഗളൂരു ലോഡ്ജിൽ അടൂർ സ്വദേശിനിയായ നഴ്സ് കൊല്ലപ്പെട്ടു; കൊല്ലം സ്വദേശിയായ ആൺസുഹൃത്ത് അറസ്റ്റിൽ...

ആ നിമിഷം മറ്റൊന്നും ഓർത്തില്ല... തോക്കും കത്തിയും കാട്ടി കവർച്ച; മുന്നിൽക്കണ്ടത് കസേര! ദിവ്യയുടെ ധൈര്യത്തിനു മുന്നിൽ പതറി സംഘം; പിന്നാലെ കല്ലേറും, അന്വേഷണം പഴനിയിലേക്ക്

28 NOVEMBER 2026 08:15 AM IST
മലയാളി വാര്‍ത്ത

More Stories...

ഹരിതകർമസേന കാർഡ് നിർബന്ധമാക്കാൻ തീരുമാനം.... ഹരിതകർമസേനയ്ക്ക് നൽകേണ്ട സേവനഫീസ് കുടിശ്ശികയുള്ളവർക്ക് തിരൂർ നഗരസഭയുടെ വിവിധ സേവനങ്ങൾ ലഭിക്കുന്നതിന് തടസ്സമുണ്ടാകും

ആ ഭാ​ഗ്യശാലി ആര്? ഒന്നാം സമ്മാനമായി 12 കോടി രൂപ നൽകുന്ന സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജാ ബമ്പർ നറുക്കെടുപ്പ് ഇന്ന്

പാറശാലയ്‌ക്ക് സമീപം നെടുവാൻവിളയിൽ ഗൃഹനാഥനെ വീടിന് മുന്നിൽ മരിച്ച നിലയിൽ കണ്ടെത്തി

സങ്കടക്കാഴ്ചയായി... ഇരുമ്പ് തോട്ടികൊണ്ട് അടയ്ക്ക പറിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് വയോധികൻ മരിച്ചു

കൺനിറയെ കണ്ണനെ വണങ്ങി രാഷ്ട്രപതി ... ദേവസ്വത്തിന്റെ സമ്മാനമായി സ്വർണക്കോലത്തിന്റെ ചെറുമാതൃക രാഷ്ട്രപതിക്ക് നൽകി, രാഷ്ട്രപതിയുടെ മകൾ നിത്യശ്രീ മുർമു,, ഗവർണർ ഓംപ്രകാശ് മാഥൂർ എന്നിവരും കൂടെയുണ്ടായിരുന്നു, ദർശനശേഷം ഭക്തരെ കൈകൾ വീശി അഭിവാദ്യം ചെയ്തു

തോക്കുമായി മുന്നിൽ നിൽക്കുന്ന കൊള്ളക്കാർ... കൈയിൽ കത്തിയുമായി ഭീഷണി മുഴക്കുന്ന മറ്റൊരാൾ... മുന്നിൽ ജീവനുതന്നെ അപകടത്തിലാകാവുന്ന സാഹചര്യം. പക്ഷേ, ഭയന്ന് മാറിനിൽക്കാൻ കടയുടമയുടെ ഭാര്യ ദിവ്യ തയ്യാറായില്ല. അന്നം തരുന്ന കടയെ പൊന്നുപോലെ സൂക്ഷിക്കാൻ ശ്രമിച്ചു. കൈയിൽ കിട്ടിയ കസേരയും സ്റ്റൂളുമൊക്കെയെടുത്ത് കവർച്ചക്കാരെ നേരിടാൻ ശ്രമിച്ചു. തോക്കും കത്തിയും കാട്ടി ഭീഷണിപ്പെടുത്തിയിട്ടും പതറാതെ ചെറുത്തുനിന്ന യുവതിയുടെ ധൈര്യമാണ് ഇപ്പോൾ പാലക്കാട്ടെ സ്വർണക്കവർച്ചയുടെ നടുക്കുന്ന സിസിടിവി ദൃശ്യങ്ങളിൽ ശ്രദ്ധ നേടുന്നത്.

കവർച്ചാസംഘം സ്വർണവുമായി രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴും ദിവ്യ പിന്മാറിയില്ല. ഇതിനിടെ ജീവനക്കാരി ബിബിത ഉടമയെ വിളിക്കാനായി ഓടി. കടയുടെ ഉടമയും മറ്റുള്ളവരും ഓടിയെത്തിയതോടെ വെടിയുതിർത്ത് സംഘം രക്ഷപ്പെട്ടു. ഇതിനിടെ കവർച്ചക്കാരെ തടയാൻ ശ്രമിച്ച അയൽവാസിയുടെ കല്ലേറിൽ കാറിന്റെ ചില്ലും തകർന്നു. സിനിമയെ വെല്ലുന്ന ഈ സംഭവത്തിന്റെ കൂടുതൽ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.

പാലക്കാട് പെരുങ്ങോട്ടുകുറിശ്ശിയിലെ ഇഷാൻ ഗോൾഡ് ജ്വല്ലറിയിലാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ കവർച്ച നടന്നത്. നാലംഗ സംഘമാണ് കവർച്ചയ്ക്ക് പിന്നിൽ. ഇതിൽ മൂന്നുപേർ ഉപഭോക്താക്കളെന്ന വ്യാജേന ജ്വല്ലറിയിൽ പ്രവേശിച്ചു. നാലാമൻ കാറിൽ ഡ്രൈവറായി പുറത്തുതന്നെ കാത്തുനിന്നു.

ജ്വല്ലറി ഉടമ കെ.വി. സനാദിന്റെ വീടിനോടു ചേർന്നാണ് സ്ഥാപനം. സംഭവസമയത്ത് സനാദും മറ്റു ജീവനക്കാരും കടയുടെ പിൻഭാഗത്ത് ഭക്ഷണം കഴിക്കുകയായിരുന്നു. സനാദിന്റെ ഭാര്യ ദിവ്യയും ജീവനക്കാരി ബിബിതയുമാണ് കൗണ്ടറിലുണ്ടായിരുന്നത്.

കടയിലെത്തിയ മൂന്നുപേരും സ്വർണമാല കാണണമെന്നാവശ്യപ്പെട്ടു. മാല കാണിച്ചുകൊടുക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി ഒരാൾ തോക്ക് പുറത്തെടുത്തത്. മറ്റു രണ്ടുപേർ കത്തിയും വീശി. സാഹചര്യം അപകടകരമാണെന്ന് മനസ്സിലാക്കിയ ബിബിത ഉടൻ സനാദിനെ വിളിക്കാനായി ഓടി.

എന്നാൽ ദിവ്യ അവിടെനിന്ന് മാറിനിന്നില്ല. കൈയിൽ കിട്ടിയ കസേരയെടുത്ത് അക്രമികളെ നേരിടാൻ ശ്രമിച്ചു. ആയുധങ്ങളുമായി എത്തിയ സംഘത്തെ പ്രതിരോധിക്കാനുള്ള ആ നീക്കം കവർച്ചക്കാരെയും ഞെട്ടിച്ചു. അതിനാൽ തന്നെ സംഘത്തിന് കൂടുതൽ സ്വർണം നടഷ്ടപ്പെട്ടില്ല. ഭയന്ന് മാറിനിന്നാൽ കൂടുതൽ സ്വർണം നഷ്ടപ്പെടുമെന്ന ചിന്തയായിരുന്നു ആ സമയത്തെന്ന് ദിവ്യ പിന്നീട് പറഞ്ഞു. പതിനൊന്ന് വർഷമായി കഷ്ടപ്പെട്ട് നടത്തുന്ന സ്ഥാപനമാണ്. വായ്പയെടുത്താണ് ജ്വല്ലറി നടത്തുന്നത്. ആ നിമിഷം മറ്റൊന്നും ചിന്തിച്ചില്ലെന്നും ദിവ്യ വ്യക്തമാക്കി.

ഇതിനിടെ കവർച്ചക്കാർ സ്വർണാഭരണങ്ങൾ സൂക്ഷിച്ചിരുന്ന ട്രേകളും പെട്ടികളും കൈക്കലാക്കാൻ തുടങ്ങി. ബിബിത സനാദിനെ വിളിച്ചുവരുത്തിയതോടെ കടയുടെ പിന്നിലുണ്ടായിരുന്നവർ ഓടിയെത്തി. ഇവരെ കണ്ടതോടെ കവർച്ചക്കാർ തോക്കെടുത്ത് വെടിയുതിർത്തു. സനാദിന്റെ മൊഴിപ്രകാരം രണ്ടുപേരുടെ കൈയിൽ തോക്കുണ്ടായിരുന്നു. മൂന്നുപേരാണ് കടയ്ക്കുള്ളിൽ പ്രവേശിച്ചത്.

നാല് ട്രേകളിലായുള്ള സ്വർണാഭരണങ്ങളുമായി സംഘം പുറത്തേക്ക് കടന്നു. ഇതിനിടെ ഒരു ട്രേ താഴെ വീണു. ഏകദേശം 20 പവനോളം സ്വർണമാണ് നഷ്ടമായത്. പത്തുമിനിറ്റിനുള്ളിൽ കവർച്ച പൂർത്തിയാക്കി സംഘം കാറിൽ രക്ഷപ്പെട്ടു.

എന്നാൽ കവർച്ചക്കാരുടെ രക്ഷപ്പെടലും അത്ര എളുപ്പമായിരുന്നില്ല. സംഘത്തെ തടയാൻ ശ്രമിച്ച അയൽവാസി കല്ലെറിഞ്ഞതോടെ കാറിന്റെ ചില്ല് തകർന്നു. പക്ഷേ ചെറിയ വഴികളിലൂടെ വാഹനം ഓടിച്ചുപോയ സംഘം പൊലീസിന്റെ പിടിയിലാകാതെ രക്ഷപ്പെട്ടു.

സംഘത്തിലെ മൂന്നുപേരും ഹിന്ദി സംസാരിച്ചവരാണെന്നാണ് വിവരം. ചെന്നൈ രജിസ്ട്രേഷനുള്ള കാറിലാണ് ഇവർ എത്തിയത്. നമ്പർ വ്യാജമല്ലെങ്കിലും ഇപ്പോൾ ആ നമ്പർ നിലവിലില്ലെന്നാണ് പൊലീസ് പറയുന്നത്. ഡ്രൈവർക്ക് കേരളവുമായി ബന്ധമുണ്ടാകാമെന്നും പ്രദേശത്തെ ചെറിയ വഴികളെക്കുറിച്ച് നല്ല പരിചയമുള്ള ആളാണെന്നുമാണ് അന്വേഷണസംഘത്തിന്റെ സംശയം.

സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്ന പൊലീസ് തമിഴ്നാട്ടിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. പ്രതികൾ പഴനി ഭാഗത്തേക്ക് കടന്നിട്ടുണ്ടാകാമെന്ന നിഗമനത്തിലാണ് അന്വേഷണം ആ വഴിയിലേക്ക് നീളുന്നത്. തമിഴ്നാട് പൊലീസിന്റെ സഹായവും തേടിയിട്ടുണ്ട്.

സ്വർണം കവർന്നത് നാലംഗ സംഘമാണെങ്കിലും ഈ സംഭവത്തിൽ ഏറ്റവും ശ്രദ്ധേയമായത് ദിവ്യയുടെ ധൈര്യമാണ്. തോക്കും കത്തിയും മുന്നിൽ കണ്ടിട്ടും കസേരയെടുത്ത് പ്രതിരോധിക്കാൻ ശ്രമിച്ച ആ നിമിഷം. മറുവശത്ത് ബിബിതയുടെ സമയോചിതമായ ഇടപെടലും. കവർച്ചക്കാർ സ്വർണവുമായി രക്ഷപ്പെട്ടെങ്കിലും അവരുടെ ഈ ചെറുത്തുനിൽപ്പ് സിസിടിവിയിൽ പതിഞ്ഞു. ഇപ്പോൾ കവർച്ചക്കാരെ കണ്ടെത്താനുള്ള അന്വേഷണത്തിനൊപ്പം ചർച്ചയാകുന്നതും ആ ധീരമായ ചെറുത്തുനിൽപ്പാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആ നിമിഷം മറ്റൊന്നും ഓർത്തില്ല... തോക്കും കത്തിയും കാട്ടി കവർച്ച; മുന്നിൽക്കണ്ടത് കസേര! ദിവ്യയുടെ ധൈര്യത്തിനു മുന്നിൽ പതറി സംഘം; പിന്നാലെ കല്ലേറും, അന്വേഷണം പഴനിയിലേക്ക്  (3 minutes ago)

സ്വാഭാവിക റബർ വില കിലോയ്ക്ക് 300 രൂപയായി പ്രഖ്യാപിക്കണമെന്ന് പി.സി.തോമസ്  (6 minutes ago)

ഹരിതകർമസേന കാർഡ് നിർബന്ധമാക്കാൻ തീരുമാനം.... ഹരിതകർമസേനയ്ക്ക് നൽകേണ്ട സേവനഫീസ് കുടിശ്ശികയുള്ളവർക്ക് തിരൂർ നഗരസഭയുടെ വിവിധ സേവനങ്ങൾ ലഭിക്കുന്നതിന് തടസ്സമുണ്ടാകും  (15 minutes ago)

 തമിഴ്നാട്ടിലെ തിരുപ്പരൻകുണ്ഡ്രം മലയിലെ ദീപതൂണിൽ ഇന്ന് ദീപം തെളിക്കും....  (21 minutes ago)

ആ ഭാ​ഗ്യശാലി ആര്? ഒന്നാം സമ്മാനമായി 12 കോടി രൂപ നൽകുന്ന സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജാ ബമ്പർ നറുക്കെടുപ്പ് ഇന്ന്  (33 minutes ago)

പാറശാലയ്‌ക്ക് സമീപം നെടുവാൻവിളയിൽ ഗൃഹനാഥനെ വീടിന് മുന്നിൽ മരിച്ച നിലയിൽ കണ്ടെത്തി  (36 minutes ago)

പൊതുസമ്പർക്കങ്ങളിലും പങ്കാളിത്ത സംരംഭങ്ങളിലും വിവേകപൂർവ്വമായ തീരുമാനങ്ങൾ കൈക്കൊള്ളാൻ സാധിക്കും;  (1 hour ago)

  ടോൾ വെട്ടിക്കാൻ വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് മറയ്ക്കുകയോ മാറ്റം വരുത്തുകയോ ചെയ്താൽ യഥാർത്ഥ ടോൾ നിരക്കിന്റെ അഞ്ചിരട്ടി പിഴ ഈടാക്കാൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയ തീരുമാനം  (1 hour ago)

സങ്കടക്കാഴ്ചയായി... ഇരുമ്പ് തോട്ടികൊണ്ട് അടയ്ക്ക പറിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് വയോധികൻ മരിച്ചു  (1 hour ago)

കൺനിറയെ കണ്ണനെ വണങ്ങി രാഷ്ട്രപതി ... ദേവസ്വത്തിന്റെ സമ്മാനമായി സ്വർണക്കോലത്തിന്റെ ചെറുമാതൃക രാഷ്ട്രപതിക്ക് നൽകി, രാഷ്ട്രപതിയുടെ മകൾ നിത്യശ്രീ മുർമു,, ഗവർണർ ഓംപ്രകാശ് മാഥൂർ എന്നിവരും കൂടെയുണ്ടായിരുന്നു  (1 hour ago)

ഗൗരവക്കാരനായ മാധവൻ നായരായി ജെയ്സ് ജോസ്; പ്രകടിപ്പിക്കാനാവാത്ത സ്നേഹത്തിന്റെ കഥയുമായി 'അരികിൽ' ചിത്രീകരണം ആരംഭിച്ചു!!!  (13 hours ago)

ഉപ്പ് കുറഞ്ഞതിന്റെ പേരിൽ ക്രൂരത; ആഴ്ചകൾ നീണ്ട തിരച്ചിലിനൊടുവിൽ മുഖ്യപ്രതി ഓച്ചിറയിൽ പിടിയിൽ...  (13 hours ago)

തൃശ്ശൂരിൽ ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കിയതെന്ന് പ്രാഥമിക നിഗമനം...  (14 hours ago)

ഒൻപത് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നീതി; ഇരിട്ടിയിലെ ഇരട്ടക്കൊലപാതകത്തിന്റെ ചുരുളഴിച്ച എസ്.ഐ അൻഷാദ് ഇന്ന് ഒറ്റപ്പെട്ടുപോയ ആ രണ്ട് മക്കളുടെ അച്ഛൻ...  (14 hours ago)

ബെംഗളൂരു ലോഡ്ജിൽ അടൂർ സ്വദേശിനിയായ നഴ്സ് കൊല്ലപ്പെട്ടു; കൊല്ലം സ്വദേശിയായ ആൺസുഹൃത്ത് അറസ്റ്റിൽ...  (14 hours ago)

Malayali Vartha Recommends