ജിഷ വധക്കേസ്: നാട്ടുകാര്‍ അന്വേഷണം ഏറ്റെടുത്തത് പോലീസിന് പൊല്ലാപ്പായി

മഴയില്‍ തണുത്ത് മരവിച്ചതു പോലെ ജിഷ വധക്കേസിന്റെ അന്വേഷണത്തില്‍ കാര്യമായ നീക്കു പൊക്കൊന്നും കാണാതായപ്പോള്‍ പോലീസ് അവസാന അടവും പയറ്റിയത് പോലീസിന് ഇപ്പോള്‍ തലവേദനയായിക്കൊണ്ടിരിക്കുകയാണ്. ജിഷ വധക്കേസിലെ ഘാതകനെ പിടിച്ചു നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ പോലീസ് ഇനാം പ്രഖ്യാപിച്ചതിനു ശേഷം നാട്ടുകാര്‍ മുന്നിട്ടിറങ്ങുന്നത് പൊലീസിനു തലവേദനയാകുന്നു. ഇന്നലെ മാത്രം അഞ്ച് ഇതര സംസ്ഥാന തൊഴിലാളികളെയാണ് ജിഷയുടെ ഘാതകരെന്നു സംശയിച്ചു നാട്ടുകാര്‍ പൊലീസിനു പിടിച്ചു നല്‍കിയത്.
ഇവരെയൊക്കെ സ്‌റ്റേഷനിലെത്തിച്ചു വിശദ പരിശോധന നടത്തേണ്ടി വരുന്നതും വിവരങ്ങള്‍ ശേഖരിക്കേണ്ടി വരുന്നതും പൊലീസിനു പൊല്ലാപ്പായി മാറിയിരിക്കുകയാണ്. ജിഷയുടെ കൊലപാതകി എന്നു സംശയിക്കുന്നയാളുടെ രേഖാ ചിത്രം പൊലീസ് പുറത്തുവിട്ടതോടെയാണ് നാട്ടുകാര്‍ അന്വേഷണം ഏറ്റെടുത്തത്. ഇതര സംസ്ഥാന തൊഴിലാളികളെ കണ്ടു സംശയം തോന്നിയാല്‍ പിന്നെ ഉടനെ ഓടിച്ചിട്ടു പിടികൂടുകയായി.
പിന്നെ ആഘോഷമായി പൊലീസിനെ വിളിച്ച് ഏല്‍പ്പിക്കും. മൂവാറ്റുപുഴ മേഖലയില്‍ മഴക്കാല മോഷണങ്ങള്‍ പെരുകിയതോടെ മോഷ്ടാക്കളെന്നു സംശയിക്കുന്നവരെയും നാട്ടുകാര്‍ പിടികൂടുന്നുണ്ട്. പാട്ട പെറുക്കാനും ചൂലു വില്‍ക്കാനും കമ്പളിപ്പുതപ്പ് വില്‍ക്കാനുമൊക്കെ വീട്ടിലെത്തുന്നവരെയാണ് നാട്ടുകാര്‍ ചോദ്യംചെയ്ത ശേഷം സംശയിക്കുന്നതും പൊലീസിനെ വിവരമറിയിക്കുന്നതും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























