ആദ്യത്തെ ഇലക്ട്രിക് എക്‌സ്പ്രസ് ട്രെയിന്‍ സര്‍വിസ് തുടങ്ങി

കോഴിക്കോട് ചെറുവത്തൂര്‍ റെയില്‍വേ ലൈനില്‍ക്കൂടി വൈദ്യുതീകരണം പൂര്‍ത്തിയായ സാഹചര്യത്തില്‍ ഇലക്ട്രിക് എന്‍ജിന്‍ ഘടിപ്പിച്ച് യാത്രക്കാരെയും വഹിച്ചുള്ള ആദ്യ എക്‌സ്പ്രസ് ട്രെയിന്‍ കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍നിന്ന് വെള്ളിയാഴ്ച പരീക്ഷണ സര്‍വിസ് ആരംഭിച്ചു. കണ്ണൂരില്‍നിന്ന് എറണാകുളത്തേക്കുള്ള ഇന്റര്‍സിറ്റി എക്‌സ്പ്രസാണ് ഇലക്ട്രിക് എന്‍ജിന്‍ ഘടിപ്പിച്ച് വെള്ളിയാഴ്ച ഉച്ചക്ക് 2.30ന് കണ്ണൂരില്‍നിന്ന് സര്‍വിസ് ആരംഭിച്ചത്.
ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ പി.കെ. മനോഹരന്‍, ഡെപ്യൂട്ടി എന്‍ജിനീയര്‍ ടി.വി. സുരേഷ്‌കുമാര്‍, സ്‌റ്റേഷന്‍ മാനേജര്‍ എം.കെ. ശൈലേന്ദ്രന്‍, ഡ്യൂട്ടി സ്‌റ്റേഷന്‍ സൂപ്രണ്ട് വി.വി. രമേഷ്, തുടങ്ങിയവര്‍ സര്‍വിസിന് ഫ്‌ളാഗ് ഓഫ് ചെയ്തു. പരീക്ഷണാടിസ്ഥാനത്തിലാണ് ഇന്റര്‍സിറ്റി എക്‌സ്പ്രസ് ട്രെയിന്‍ സര്‍വിസ് ആരംഭിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























