ജിഷ വധക്കേസ്: മണികണ്ഠന്‍ പൊലീസ് സ്റ്റേഷനില്‍ നിന്നിറങ്ങി പെരുവഴിയിലേക്ക്

ഇടുക്കിയില്‍ നിന്ന് ജിഷയുടെ കൊലപാതകി എന്നു സംശയിച്ചു പൊലീസ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്ത മണികണ്ഠന്‍ ഇന്നലെ മൂവാറ്റുപുഴ നഗരത്തിലെ ബസ് സ്‌റ്റോപ്പില്‍ മണിക്കൂറുകളോളം കുത്തിയിരുന്നു. മൂവാറ്റുപുഴയില്‍ പതിറ്റാണ്ടുകളായി താമസിച്ചു ജോലി ചെയ്യുന്ന മണികണ്ഠന്‍ ഇടുക്കിയില്‍ ബന്ധുവീട്ടില്‍ പോയപ്പോഴാണ് പൊലീസ് അവിടെനിന്ന് അറസ്റ്റ് ചെയ്ത് പെരുമ്പാവൂരിലെത്തിച്ചത്.
മണിക്കൂറുകളോളം ചോദ്യംചെയ്ത ശേഷം നിരപരാധിയെന്നു കണ്ടു വിട്ടയക്കുകയായിരുന്നു.
എന്നാല്‍ ഇയാള്‍ പതിവായി ജോലി ചെയ്യുന്നിടത്തെത്തിയപ്പോള്‍ ജോലി നല്‍കാന്‍ ഉടമ തയാറായില്ല. തുടര്‍ന്നാണ് ഇനിയെന്തു ചെയ്യുമെന്നറിയാതെ നഗരത്തിലെ ബസ് സ്‌റ്റോപ്പില്‍ ഇയാള്‍ കുത്തിയിരുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























