തുഷാര്‍ വെള്ളാപ്പള്ളി അമിത് ഷാ കൂടിക്കാഴ്ചയില്‍ ബിഡിജെഎസിനു നാളികേര വികസന ബോര്‍ഡ്, സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങള്‍ നല്കുമെന്ന് ധാരണയായി

ദില്ലിയില്‍ ബിഡിജെഎസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് വിവിധ ബോര്‍ഡുകളിലെ സ്ഥാനങ്ങളിലേക്ക് ബിഡിജെഎസിന് അര്‍ഹമായ പ്രാതിനിധ്യം നല്കുമെന്ന് ധാരണയായത്. നാളികേര വികസന ബോര്‍ഡ്, സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങള്‍ നല്‍കാനാണ് ധാരണയായത്.
നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി തങ്ങളുടെ സ്ഥാനാര്‍ത്ഥികള്‍ക്ക് വാഗ്ദാനം ചെയ്തിരുന്ന കേന്ദ്രഫണ്ട് ലഭിക്കാത്തതുമായി ബന്ധപ്പെട്ട് ബിഡിജെഎസ് നേതാക്കള്‍ക്കിടയില്‍ അതൃപ്തി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാരിന് കീഴിലെ വിവിധ ബോര്‍ഡുകളിലെയും കോര്‍പറേഷനുകളിലെയും അധ്യക്ഷപദവികള്‍ വീതംവെക്കുമ്പോള്‍ പാര്‍ട്ടിക്ക് അര്‍ഹമായത് ചോദിച്ചുവാങ്ങണമെന്ന അഭിപ്രായം ശക്തമായത്. നിയമനം ലഭിക്കേണ്ടവരുടെ പേരുകളടങ്ങിയ പട്ടികയും തുഷാര്‍ വെള്ളാപ്പള്ളി അമിത്ഷാക്ക് കൈമാറിയിട്ടുണ്ട്.
അടുത്തിടെ നടന്ന ബിഡിജെഎസ് നേതാക്കളുടെ യോഗത്തില്‍ ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്തിരുന്നു. ബിജെപി സ്ഥാനാര്‍ത്ഥികളുടെ പ്രചരണത്തിനായി കോടികള്‍ ചെലവിട്ടപ്പോഴും തങ്ങളോട് ചിറ്റമ്മ നയം കാട്ടിയെന്ന അഭിപ്രായം ചില ബിഡിജെഎസ് സ്ഥാനാര്‍ത്ഥികള്‍ക്കുണ്ട്. ഇതേതുടര്‍ന്നാണ്കേ ന്ദ്രനേതൃത്വത്തിന്‌മേല്‍ സമ്മര്‍ദം ശക്തമാക്കാന്‍ നേതാക്കള്‍ തീരുമാനിച്ചത്.
എന്നാല്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ വോട്ടുകള്‍ ലഭിക്കാനും, ബിജെപിയുടെ വോട്ടിന്റെ ശതമാനത്തിലുണ്ടായ വര്‍ധനവിന് ബി ഡി ജെ എസ് ന്റെ പ്രവര്‍ത്തനങ്ങളും സഹായകമായെന്ന തിരിച്ചറിവിലാണ് കേന്ദ്രം ബി ഡി ജെ എസിനെ കൂടെ നിര്‍ത്താന്‍ പ്രേരിപ്പിക്കുന്നത്. ഭാവിയില്‍ ബിജെപി ബിഡിജെഎസ് സഖ്യത്തിന് കേരളത്തില്‍ വന്‍ സാധ്യതയാണ് ബിജെപി കേന്ദ്ര നേതൃത്വം കാണുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























