അഞ്ജു ബോബി ജോര്‍ജഅഞ്ജു ബോബി ജോര്‍ജിന്റെ സ്ഥാനം തെറിക്കാന്‍ സാധ്യത

സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റും ലോക അത്‌ലറ്റിക്‌സ് മെഡല്‍ വിജയിയുമായ അഞ്ജു ബോബി ജോര്‍ജ് നേതൃത്വം നല്‍കുന്ന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഭരണസമിതിയെ പിരിച്ചുവിട്ടേക്കും. അഞ്ജു ബോബി ജോര്‍ജിനോട് കായിക മന്ത്രി ഇ.പി.ജയരാജന്‍ മോശമായി സംസാരിച്ചതായി കഴിഞ്ഞദിവസം പരാതി ഉയര്‍ന്നിരുന്നു. നോമിനേറ്റഡ് അംഗങ്ങളാണ് നിലവിലുള്ള ഭരണസമിതി അംഗങ്ങള്‍. ഇതിനുപകരം സര്‍ക്കാര്‍ പുതിയ ഭരണസമിതിയെ തിരഞ്ഞെടുക്കുന്ന രീതി കൊണ്ടുവരാനാണ് ആലോചിക്കുന്നത്. ഈ മാസം അവസാനം നിയമസഭ കൂടുമ്പോള്‍ നിയമഭേദഗതി കൊണ്ടുവരാനാണ് നീക്കം.
കഴിഞ്ഞ ദിവസം അഞ്ജു അടക്കം സ്‌പോര്‍ട്സ് കൗണ്‍സിലില്‍ മുഴുവന്‍ അഴിമതിക്കാരും പാര്‍ട്ടി വിരുദ്ധരുമാണെന്ന് ആരോപിച്ചു തട്ടിക്കയറിയ കായിക മന്ത്രി, എല്ലാവരും കാത്തിരുന്നു കണ്ടോ എന്ന ഭീഷണിയും മുഴക്കിയിരുന്നതായാണ് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























