സര്‍ക്കാര്‍ കുരുക്ക് മുറുകുമ്പോള്‍ സഹായിച്ചില്ലെന്ന ആരോപണവുമായി ചെന്നിത്തല

ഭാവിയില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെ തിരിഞ്ഞു കൊത്താന്‍ സാധ്യതയുള്ള ഹരിപ്പാട് മെഡിക്കല്‍കോളേജ് വിജിലന്‍സ് അന്വേഷണത്തെ കുറിച്ച് നിശബ്ദ്ത പാലിക്കുന്ന ഉമ്മന്‍ചാണ്ടിക്കെതിരെ ഐ ഗ്രൂപ്പില്‍ അമര്‍ഷം പുകയുന്നു
മന്ത്രി ജി സുധാകരനാണ് ഹരിപ്പാട്, വയനാട് മെഡിക്കല്‍ കോളേജുകള്‍ക്ക് കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയ സംഭവം അന്വേഷിക്കാന്‍ പോലീസ് വിജിലന്‍സിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. പൊതു മരാമത്ത് വകുപ്പ് ആരംഭിച്ച വിജിലന്‍സ് അന്വേഷണത്തില്‍ തൃപ്തനാകാത്തതിനെ തുടര്‍ന്നാണ് പോലീസ് വിജിലന്‍സിനെ അന്വേഷണം ഏല്‍പ്പിക്കാന്‍ സുധാകരന്‍ തീരുമാനിച്ചത്.
കണ്‍സള്‍ട്ടന്‍സ് കരാര്‍ വഴി സര്‍ക്കാരിന് കോടികളുടെ നഷ്ടമുണ്ടാക്കിയെന്നാണ് ആരോപണം. അഞ്ചു കമ്പനികളാണ് കണ്‍സള്‍ട്ടന്‍സിക്കായി മുന്നോട്ടു വന്നത്. ആര്‍ച്ചി മാട്രിക്‌സ് എന്ന കമ്പനി 11 കോടി ആവശ്യപ്പെട്ടു ആന്‍സല്‍ ഗ്രൂപ്പ് ഏഴ് കോടി ക്വാട്ട് ചെയ്തു. കരാര്‍ ഉറപ്പിക്കുന്ന ഘട്ടമെത്തിയപ്പോള്‍ 11 കോടിയുടെ കരാര്‍ ഉറപ്പിച്ചു. അന്ന് മന്ത്രിയായിരുന്ന ചെന്നിത്തലയാണ് കരാറിന് പിന്നിലെന്ന് തോമസ് ഐസക്കും ജി സുധാകരനും ആരോപിക്കുന്നു. ഹരിപ്പാട് ഏംഎല്‍എ കൂടിയായ ചെന്നിത്തലയുടെ നടപടിക്ക് ഉമ്മന്‍ചാണ്ടി കൂട്ടു നിന്നതാവുമെന്നും സുധാകരന്‍ ആരോപിക്കുന്നു.
ചെന്നിത്തലയെ പിടിക്കാന്‍ ഇടതു സര്‍ക്കാര്‍ തയ്യാറായിട്ടും അദ്ദേഹത്തെ കോണ്‍ഗ്രസ് നേതാക്കള്‍ പിന്തുണയ്ക്കാത്തതിലാണ് ഐ ഗ്രൂപ്പില്‍ അമര്‍ഷം പുകയുന്നത്. ജിഷ വധക്കേസില്‍ ഐ ഗ്രൂപ്പ് പി.പി. തങ്കച്ചനിലൂടെ പ്രതിരോധത്തിലായിട്ടും എ ഗ്രൂപ്പ് സഹായിച്ചില്ലെന്നും ആരോപണം ഉയരുന്നൂ. ഇങ്ങനെയാണ് മുന്നോട്ടു പോകുന്നതെങ്കില്‍ ഭാവിയില്‍ എ ഗ്രൂപ്പിനെതിരെ ഉയരുന്ന വെട്ടുകള്‍ അവര്‍ സ്വയം തടയട്ടെ എന്നാണ് ഐ ഗ്രൂപ്പ് പറയുന്നത്. ചുരുക്കത്തില്‍ ഭരണം ഇല്ലെങ്കിലും പാര്‍ട്ടിക്കുള്ളില്‍ തല്ലിന് ഒരു കുഴപ്പവുമില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























