പോരാളി ഷാജി എന്ന ഫെയ്‌സ്ബുക്ക് പേജിനെതിരെ പരാതിയുമായി അമൃത ആശുപത്രി അധികൃതര്‍

പോരാളി ഷാജി എന്ന ഫെയ്‌സ്ബുക്ക് പേജിലൂടെ കൊച്ചി അമൃത ആശുപത്രിയിലെ നഴ്‌സ് മാനഭംഗത്തിനിരയായി എന്ന തരത്തില്‍ സമൂഹ മാധ്യമത്തില്‍ പ്രചാരണം നടത്തിയതിനെ തുടര്‍ന്ന് ഈ പേജിനെതിരെ ആശുപത്രി ചീഫ് സെക്യൂരിറ്റി ഓഫീസര്‍ എ.ആര്‍. പ്രതാപനന്‍ പൊലീസില്‍ പരാതി നല്‍കി.
ഫെയ്‌സ്ബുക്കിലെ ഈ സന്ദേശത്തിന് പിന്തുണയറിച്ചവര്‍ക്കെതിരെയും കേസെടുക്കണമെന്നും പരാതിയില്‍ പറയുന്നു. ഐടി നിയമപ്രകാരം കേസെടുക്കണമെന്നാണ് അധികൃതരുടെ ആവശ്യം. സമൂഹ മാധ്യമങ്ങളിലെ പ്രചാരണം നുണക്കഥയാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
മൂന്നുദിവസം മുമ്പ് കൊച്ചി അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ നഴ്‌സ് മാനഭംഗം ചെയ്യപ്പെട്ടു എന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചാരണം വന്നത്. ഈ പ്രചാരണം നുണക്കഥയാണെന്ന് ആശുപത്രി നഴ്‌സിങ് സൂപ്രണ്ട് എം.എസ്. ബാല വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള പ്രചാരണമാണിതെന്നും ഇതിന് അടിസ്ഥാനമില്ലെന്നും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.
പോരാളി ഷാജി എന്ന ഫെയ്‌സ്ബുക്ക് പേജിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ആശുപത്രി അധികൃതര്‍ കൊച്ചി സിറ്റി പൊലീസിനാണ് പരാതി നല്‍കിയത്. പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























