സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

സംസ്ഥാനത്ത് ഇന്നു മുതല്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഉച്ചയ്ക്ക് രണ്ടു മുതല്‍ മണിക്കൂറില്‍ 45 കിലോമീറ്റര്‍ മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റുവീശാനാണ് സാധ്യത. തീരപ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു.
ഈ പതിനാറ് വരെ മഴ കുറയും. തുടര്‍ന്ന് മഴ ശക്തിപ്രാപിക്കും. ഇതുവരെ സംസ്ഥാനത്ത് ലഭിച്ച മഴയില്‍ ശരാശരിയിലും ഒമ്പത് ശതമാനം വര്‍ധനയുണ്ട്. വയനാട് ഇടുക്കി ജില്ലകളില്‍ കാലവര്‍ഷ ലഭ്യതയില്‍ കുറവുണ്ട്. കോഴിക്കോട് ശരാശരിയിലും ഇരട്ടി മഴ ലഭിച്ചുവെന്നും നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























