ജിഷ കൊലക്കേസ് പ്രതിയെ ചോദ്യം ചെയ്തത് തൃശൂര്‍ പോലീസ് അക്കാഡമിയില്‍ വെച്ച്

ജിഷ വധക്കേസിലെ പ്രതി അസം സ്വദേശി അമിയുള്‍ ഇസ്ലാമിനെ പോലീസ് ചോദ്യം ചെയ്തത് തൃശൂര്‍ പോലീസ് അക്കാഡമിയില്‍ വെച്ച്. കൈവെട്ടു കേസിലെ പ്രതികളെയും ചോദ്യം ചെയ്തിരുന്നത് ഇവിടെ വെച്ചായിരുന്നു. ചോദ്യം ചെയ്യലിനു ശേഷം വന്‍ പോലീസ് സന്നാഹത്തോടെയാണ് പ്രതിയെ തൃശൂരില്‍ നിന്നും ആലുവയിലേക്ക് കൊണ്ടുപോയത്. പോലീസ് വാഹനത്തില്‍ കറുത്ത തുണി കൊണ്ട് മുഖം മറച്ചാണ് പ്രതിയെ കൊണ്ടുവന്നത്. വിവരമറിഞ്ഞ് വന്‍ ജനാവലിയാണ് റോഡിനിരുവശത്തും കാത്തുനിന്നത്. വൈകിട്ട് നാലരയോടെ പ്രതിയെ ആലുവയില്‍ എത്തിച്ചു. എ.ഡി.ജി.പി ബി സന്ധ്യയും മറ്റു അന്വേഷണ ഉദ്യോഗസ്ഥരെല്ലാം തന്നെ ഇവിടെ എത്തിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























