ജിഷ കളിയാക്കിയതാണ് കൊലപ്പെടുത്താന്‍ കാരണമായതെന്ന് പ്രതിയുടെ മൊഴി

പെരുമ്പാവൂരില്‍ ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ ഘാതകനെന്ന് പോലീസ് കണ്ടെത്തിയ അമിയൂര്‍ ഉള്‍ ഇസ്ലാമി (23)നെ ആലുവ പോലീസ് ക്ലബില്‍ എത്തിച്ചു. വന്‍ പോലീസ് സുരക്ഷയിലാണ് പ്രതിയെ ആലുവയിലെത്തിച്ചത്. പ്രതിയെ കാണാന്‍ മാധ്യമപ്രവര്‍ത്തകരും നാട്ടുകാരും പോലീസ് ക്ലബ്ബിനു മുന്നില്‍ മണിക്കൂറുകള്‍ക്ക് മുന്‍പേ ഇടംപിടിച്ചിരുന്നു. ജിഷകൊല്ലപ്പെട്ട് അന്‍പതാം ദിവസമാണ് പ്രതി പിടിയിലായിരിക്കുന്നത്. ജിഷയുടെ വീടിനു സമീപത്തു നിന്നും കണ്ടെത്തിയ ചെരിപ്പാണ് അന്വേഷണസംഘത്തെ പ്രതിയിലേയ്ക്ക് നയിച്ചത്. ക്രൂര ക്രിത്യത്തിനുശേഷം നാട്ടിലേയ്ക്ക് കടന്ന ഇയാള്‍ പലപ്പോഴായി കേരളത്തിലുള്ള സുഹൃത്തുക്കളോട് ജിഷ കൊലക്കേസിനെ കുറിച്ച് ഫോണിലൂടെ അന്വേഷിച്ചിരുന്നതായി മൊഴി ലഭിച്ചിട്ടുണ്ട്. പാലക്കാട് നിന്നാണ് പ്രതി പിടിയിലായിരിക്കുന്നത്. ജിഷ കളിയാക്കിയതിനെ തുടര്‍ന്ന് പെട്ടെന്നുണ്ടായ പ്രകോപനമാണ് ഇയാളെ കൊലയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്. എ.ഡി.ജി.പി ബി.സന്ധ്യ ഉടന്‍ മാധ്യമപ്രവര്‍ത്തകരെ കാണുമെന്നാണ് റിപ്പോര്‍ട്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























