മലപ്പുറത്ത് ഡിഫ്തീരിയ ബാധിച്ച് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു

ഡിഫ്തീരിയ ബാധിച്ച് പതിനാലുകാരനായ വിദ്യാര്‍ഥി മരിച്ചു. ബേപ്പൂര്‍ നടുവട്ടം രാജീവ് കോളനിയിലെ അബ്ദുല്‍ സലാം നജുമുന്നീസ ദമ്പതികളുടെ മകന്‍ മുഹമ്മദ് അഫ്‌സാഖാണ് (14) മരിച്ചത്. കുടുംബം മലപ്പുറം പുളിക്കലില്‍ ഏഴുവര്‍ഷമായി താമസിച്ചുവരികയാണ്. ഇന്നലെ രാത്രിയാണ് രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് അഫ്‌സാഖിനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. 11മണിയോടെ മരണം സ്ഥിരീകരിച്ചു. മലപ്പുറം എ.എം.എച്ച്.എസ്. സ്‌കൂളില്‍ ഒന്‍പതാം ക്‌ളാസ് വിദ്യാര്‍ഥിയാണ് മുഹമ്മദ് അഫ്‌സാഖ്.
നേരത്തെ താനൂര്‍ സ്വദേശിയായ മുഹമ്മദ് അമീന്‍ ഡിഫ്തീരിയ ബാധിച്ച് മരിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം രണ്ടു കുട്ടികളും മലപ്പുറത്ത് ഡിഫ്തീരിയ ബാധിച്ച് മരണത്തിന് കീഴടങ്ങിയിരുന്നു. എന്നാല്‍ ഡിഫ്തീരിയ ബാധിച്ച് ചികിത്സയിലായിരുന്ന രണ്ട് കുട്ടികളുടെ നില മെച്ചപ്പെട്ടിട്ടുണ്ട്.
മലപ്പുറത്ത് ഡിഫ്തീരിയ ബാധയുണ്ടെന്ന ആശങ്കയെ തുടര്‍ന്ന് ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയിരുന്നു. ആരോഗ്യവകുപ്പില്‍ നിന്നുള്ള പ്രത്യേകസംഘം പലതവണ ജില്ലയില്‍ സന്ദര്‍ശനം നടത്തുകയും കുത്തിവെപ്പെടുക്കാത്ത മുഴുവന്‍ കുട്ടിള്‍ക്കും പ്രതിരോധവാക്‌സിന്‍ നല്‍കുന്നതിനായി ശ്രമം നടത്തുകയും ചെയ്തിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























