സഹോദരിയെ സെക്‌സ് റാക്കറ്റിനു വില്‍ക്കാന്‍ ശ്രമിച്ച മലയാളി പിടിയില്‍, ദുബായില്‍ കൊണ്ടു പോയത് ജോലി വാഗ്ദാനം ചെയ്ത്

ജോലി വാഗ്ദാനം ചെയ്ത് സഹോദരിയെ ദുബായിലേക്ക് കൊണ്ടു പോയി സെക്‌സ് റാക്കറ്റിനു വില്‍ക്കാന്‍ ശ്രമിച്ച കേസില്‍ പട്ടാമ്പി സ്വദേശിയെ വളാഞ്ചേരി പോലീസ് അറസ്റ്റു ചെയ്തു.പട്ടാമ്പി കൈപ്പുറം സ്വദേശി മുഹമ്മദ് സിയാഖി നെയാണ് വളാഞ്ചേരി പോലീസ് വിദേശത്തു നിന്നു നാട്ടിലെത്തിയപ്പോള്‍ അറസ്റ്റു ചെയ്തത്.
ദുബായില്‍ ജോലി ശരിയാക്കിയിട്ടുണ്ടെന്നു പറഞ്ഞാണ് തന്റെ രണ്ടാനമ്മയുടെ മകളെ ഇയാള്‍ വിദേശത്തേക്കു കൊണ്ടു പോയത്. വിദേശത്തെത്തിച്ച ശേഷം മുറിയെടുത്തു താമസിപ്പിച്ച സഹോദരിയെ ഇയാള്‍ നിരവധി പേര്‍ക്ക് കാഴ്ച വെക്കുകയായിരുന്നു. യുവതി ഇതിനു സമ്മതിച്ചിരുന്നില്ലെങ്കിലും പലരുമായും ലൈംഗീക ബന്ധത്തിലേര്‍പ്പെടാന്‍ ഇയാള്‍ നിര്‍ബന്ധിക്കുകയായിരുന്നു. 25 ദിവസത്തോളം മുറിയില്‍ താമസിപ്പിച്ച സഹോദരിയെ മുഹമ്മദ് സിയാഖ് നിരന്തരമായി പീഡിപ്പിച്ചിരുന്നതായും യുവതി പരാതി നല്‍കിയിരുന്നു.
ദുബായിലെ സെക്‌സ് റാക്കറ്റിനു കൈമാറുക എന്നതായിരുന്നു മുഹമ്മദ് സിയാഖിന്റെ ഉദ്ദേശം. എന്നാല്‍ അടുത്ത മുറികളില്‍ താമസിച്ചിരുന്നവരുടെ സഹായത്തോടെ യുവതി മുഹമ്മദില്‍ നിന്നു രക്ഷപ്പെടുകയായിരുന്നു. ദുബായിലെ മലയാളികളുടെ സഹായത്തോടെ നാട്ടിലെത്തിയ യുവതി പോലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം നാട്ടിലെത്തിയ മുഹമ്മദിനെ വളാഞ്ചേരി പോലീസ് അറസ്റ്റു ചെയ്തത്.
https://www.facebook.com/Malayalivartha























