സ്വാശ്രയ മെഡിക്കല്‍ പ്രവേശനം : എംഎല്‍എമാരുടെ നിരാഹാരം നാലാം ദിനത്തിലേക്ക്

സ്വാശ്രയ മെഡിക്കല്‍ പ്രവേശന ഫീസ് വര്‍ധനയ്‌ക്കെതിരെ നിയമസഭയില്‍ പ്രതിപക്ഷ എംഎല്‍എമാര്‍ നടത്തിവരുന്ന നിരാഹാരസമരം നാലാം ദിവസത്തിലേക്ക് കടക്കുന്നു.
കോണ്‍ഗ്രസ് അംഗങ്ങളായ ഹൈബി ഈഡന്‍, ഷാഫി പറമ്പില്‍, കേരള കോണ്‍ഗ്രസ് ജേക്കബിലെ അനൂപ് ജേക്കബ് എന്നിവരാണ് നിരാഹാരം അനുഷ്ഠിക്കുന്നത്. രണ്ടു ദിവസമായി അനുഭാവ സത്യഗ്രഹം നടത്തിവന്ന മുസ്ലിംലീഗ് അംഗങ്ങളായ എന്‍.ഷംസുദ്ദീന്‍, കെ.എം. ഷാജി എന്നിവര്‍ക്ക് പകരം എന്‍.എ. നെല്ലിക്കുന്ന്, ആബിദ് ഹുസൈന്‍ തങ്ങള്‍ എന്നിവര്‍ ഇന്നലെ സത്യഗ്രഹമനുഷ്ഠിച്ചു.
സമരക്കാര്‍ക്ക് അനുഭാവം പ്രകടിപ്പിച്ച് നിയമസഭ സ്തംഭിപ്പിച്ച പ്രതിപക്ഷാംഗങ്ങള്‍ സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് കറുത്ത ബാഡ്ജ് ധരിച്ചാണ് ഇന്നലെ എത്തിയത്. ഇന്നും നാളെയും നിയമസഭയ്ക്ക് അവധിയാണെങ്കിലും എംഎല്‍എമാരുടെ സമരം തുടരും.
https://www.facebook.com/Malayalivartha