കാമുകനും കാമുകിയും കട തുറന്ന് അകത്തുകയറി, ഒന്നുമറിയാത്ത സെക്യൂരിറ്റി പുറത്തുനിന്ന് പൂട്ടി, തൃശൂരിലെ കാമിതാക്കള്‍ ആത്മഹത്യ ചെയ്തത് മാനഹാനി ഭയന്ന്

തൃശൂര്‍ നഗരത്തിലെ കടമുറിയില്‍ വീട്ടമ്മയെയും യുവാവിനെയും ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. രാഗം തിയറ്ററിനു സമീപം ചെമ്പോട്ടില്‍ ലൈനില്‍ തുന്നല്‍ മെഷീനും സാഗ്രികളും വില്‍ക്കുന്ന മെഷീന്‍ ഹൗസ് എന്ന കടയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
നെടുപുഴ റെയില്‍വേ ഗേറ്റിനു സമീപം തിരുനിലത്ത് വീട്ടില്‍ ധര്‍മന്റെ ഭാര്യ ബിന്ദു (42), കണിമംഗലം അറയ്ക്കല്‍ വീട്ടില്‍ സലീഷ് (32) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച്ച രാവിലെ കട തുറക്കാനെത്തിയ ജീവനക്കാരാണ് ഇരുവരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. ഉടന്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. സലീഷ് കടയുടമയുടെ മകനാണ്. കിഴക്കേ കോട്ടയിലെ സ്വകാര്യ ടൈലറിംഗ് സ്ഥാപനത്തിലെ ജീവനക്കാരിയാണ് ബിന്ദു.
തുന്നല്‍ സാമഗ്രികകള്‍ വാങ്ങുന്നതിന് ഇവര്‍ സ്ഥിരമായി കടയില്‍ വരാരുണ്ടത്രേ. ബിന്ദുവിനെ കഴിഞ്ഞ ദിവസം കാണാതായതായി ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. മകളെ ട്യൂഷന്‍ സെന്ററില്‍ എത്തിക്കാന്‍ വേണ്ടി നഗരത്തിലേക്കു പോയ ബിന്ദു പിന്നീട് വീട്ടില്‍ തിരിച്ചെത്തിയില്ല. പോലീസ് നടത്തിയ അന്വേഷണത്തില്‍ ബിന്ദുവിന്റെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ ചെമ്പോട്ടില്‍ ലൈനിനു സമീപമാണെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഈ പരിസരത്തെ ഹോട്ടലുകളിലും ലോഡ്ജുകളിലും പോലീസ് പരിശോധന നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായിരുന്നില്ല.
പോലീസ് പറയുന്നതിങ്ങനെ: ഏറെക്കാലമായി അടുപ്പത്തിലായിരുന്ന ബിന്ദുവും സലീഷും ഇന്നലെ വൈകീട്ട് കടതുറന്ന് അകത്തു കയറി. ഞായറാഴ്ചയായതിനാല്‍ കട മുടക്കമായിരുന്നു. എന്നാല്‍ ഷട്ടര്‍ പൂട്ടാത്തനിലയില്‍ കണ്ട സെക്യൂരിറ്റി ജീവനക്കാരന്‍ ഷട്ടര്‍ പുറത്തുനിന്നു പൂട്ടി. തുടര്‍ന്ന് അകത്തു കുടുങ്ങിയ ഇരുവരും മാനഹാനി ഭയന്ന് ജീവനൊടുക്കിയതാണെന്ന് കരുതുന്നു.
https://www.facebook.com/Malayalivartha
























