അണികള്‍ക്ക് വയറു നിറയെ ബിരിയാണി, വണ്ടിക്കൂലി, നേതാക്കള്‍ നിരാഹാരം കിടക്കുമ്പോള്‍ സമരത്തില്‍ പങ്കെടുക്കാന്‍ പ്രവര്‍ത്തകരെ സംഘടിപ്പിക്കാന്‍ കോണ്‍ഗ്രസ്സ് നേതൃത്വത്തിന്റെ വാഗ്ദാനങ്ങള്‍ ഇതൊക്കെയായിരുന്നെന്ന് ഡിസിസി പ്രസിഡന്റ്

ഒരു വശത്ത് കോണ്‍ഗ്രസ് നേതാക്കള്‍ നിരാഹാര സമരം ചെയ്യുമ്പോള്‍ തന്നെ കോണ്‍ഗ്രസിലെ മറ്റൊരു വിഭാഗം വയറു നിറയെ ഭക്ഷണം കഴിച്ചാണ് സ്വാശ്രയ വിഷയം ഉയര്‍ത്തിപ്പിടിച്ചതിന്നു ഡിസിസി പ്രസിഡന്റ്. സമരത്തിന്റെ ഭാഗമായി ഷാഫി പറമ്പിലും ഹൈബി ഈഡനും വെള്ളം പോലു കുടിക്കാതെ കിടക്കുമ്പോള്‍ വിഷയത്തില്‍ യുഡിഎഫ് സമരത്തിന് അണികളെ സംഘടിപ്പിച്ചത് ബിരിയാണിയും വണ്ടിക്കൂലിയും നല്‍കിയാണെന്ന് തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് കരകുളം കൃഷ്ണപിള്ളയാണ് അറിയിച്ചത്.
തിരുവനന്തപുരം ഡിസിസി ഓഫിസില്‍ നടന്ന ശശിതരൂരിന്റെ പുസ്തക പ്രകാശനത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങില്‍ അധ്യക്ഷ പ്രസംഗം നിര്‍വഹിക്കുന്നതിനിടെയാണ് ഡിസിസി പ്രസിഡന്റ് കരകുളം കൃഷ്ണപിള്ള ഇക്കാര്യം വ്യക്തമാക്കിയത്. സ്വാശ്രയ സമരത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയില്‍ നടത്തിയ ഹര്‍ത്താലില്‍ കര്‍മ്മരംഗത്തുണ്ടായിരുന്ന എല്ലാവര്‍ക്കും വണ്ടിക്കൂലിയും വയറുനിറയെ ബിരിയാണിയും വാങ്ങിനല്‍കിയെന്നാണ് തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് വെളിപ്പെടുത്തിയത്. ഹര്‍ത്താല്‍ നടത്തുന്നതിനോട് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നീ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് യോജിപ്പില്ലായിരുന്നെന്നും ഉമ്മന്‍ ചാണ്ടി കൂടി പങ്കെടുത്ത ചടങ്ങില്‍ കരകുളം കൃഷ്ണപിള്ള വിശദമാക്കി. എന്നാല്‍ പിന്നീട് ജില്ലാ കമ്മിറ്റിയുടെ സമ്മര്‍ദ്ദത്തിന് നേതാക്കള്‍ക്ക് വഴങ്ങേണ്ടി വന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
സെക്രട്ടേറിയറ്റ് മാര്‍ച്ച്, ഹര്‍ത്താല്‍ എന്നിവയുമായി ബന്ധപ്പെട്ട പരിപാടികളില്‍ പങ്കെടുത്ത പ്രവര്‍ത്തകര്‍ക്കെല്ലാം വണ്ടിക്കൂലി കൊടുത്ത് മടക്കി അയക്കുന്ന ഉത്തരവാദിത്വം നിര്‍വഹിച്ചെന്നും വയറുനിറയെ ബിരിയാണി വാങ്ങി നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. സമരം കഴിഞ്ഞ് മലപ്പുറത്തേക്ക് മടങ്ങിപ്പോയ അഞ്ചു പ്രവര്‍ത്തകര്‍ അവിടുത്തെ ഡിസിസി പ്രസിഡന്റിനോട് തിരുവനന്തപുരത്തെ കമ്മിറ്റിയെക്കുറിച്ച് നല്ല അഭിപ്രായമാണ് പറഞ്ഞത്. സ്വാശ്രയ സമരം നടന്നതോടെ സംഘടന ഊര്‍ജസ്വലമായെന്നും നിറഞ്ഞ മനസോടെയാണ് പ്രവര്‍ത്തകരൊക്കെ മടങ്ങിപ്പോയതെന്നും കരകുളം കൃഷ്ണപിള്ള കൂട്ടിച്ചേര്‍ത്തു.
അതെ സമയം സമരവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ ബഹളം വച്ച പ്രതിപക്ഷം ഇന്നും സഭാനടപടികള്‍ ബഹിഷ്‌ക്കരിച്ചിരുന്നു. അതെ സമയം ഫീസ് കുറയ്ക്കാന്‍ സന്നദ്ധരായി സ്വാശ്രയ കോളജ് മാനേജ്‌മെന്റുകള്‍ മുന്നോട്ടുവന്നതോടെ നിയമസഭയില്‍ പ്രതിപക്ഷം തുടരുന്ന പ്രതിഷേധവും നിരാഹാര സമരവും ഇന്ന് ഒത്തുതീര്‍പ്പിലെത്തിയേക്കും. സ്വാശ്രയ മാനേജ്‌മെന്റുകളുമായി മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെ.കെ.ശൈലജയും നടത്തുന്ന ചര്‍ച്ചയിലെ തീരുമാനങ്ങള്‍ അനുകൂലമായാല്‍ സമരം അവസാനിപ്പിക്കാനാണു പ്രതിപക്ഷം ആലോചിക്കുന്നത്. ഇന്നലെ ഫീസ് കുറയ്ക്കുന്ന കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്കു തയാറാണെന്ന സ്വാശ്രയ മാനേജ്മെന്റ് പ്രതിനിധിയുടെ നിലപാട് പുറത്തുവന്നതോടെ ചര്‍ച്ചകള്‍ക്കു വീണ്ടും സാധ്യത തുറക്കുകയായിരുന്നു. നാലു ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനമുള്ള വിദ്യാര്‍ഥികള്‍ക്കു സ്‌കോളര്‍ഷിപ് നല്‍കുന്ന ഫോര്‍മുല പ്രശ്‌നപരിഹാരത്തിനായി രൂപപ്പെട്ടിട്ടുണ്ടെന്ന് അറിയുന്നു. എംഇഎസ് കോളജിലെ പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്കു സ്‌കോളര്‍ഷിപ് നല്‍കാന്‍ തയാറാണെന്ന് എംഇഎസ് പ്രസിഡന്റ് പി.എ.ഫസല്‍ ഗഫൂര്‍ അറിയിച്ചതാണ് സമരത്തിന് പുതിയ മാനം കൈ വന്നത്.
https://www.facebook.com/Malayalivartha
























