മദ്യമെന്ന പാപം വിറ്റ് കിട്ടുന്ന ലാഭം സര്‍ക്കാരിന് വേണോ? മദ്യപിക്കുന്നവരെ പെണ്‍കുട്ടികള്‍ വിവാഹം ചെയ്യരുതെന്നും മേധ പട്കര്‍

മദ്യപിക്കുന്നവരെ പെണ്‍കുട്ടികള്‍ വിവാഹം ചെയ്യരുതെന്ന് മേധ പട്കര്‍. മദ്യപാനികളെ വിവാഹം ചെയ്യില്ലെന്ന് ഓരോ പെണ്‍കുട്ടിയും പ്രതിജ്ഞ എടുക്കണമെന്നും മേധ പട്കര്‍ പറഞ്ഞു. ലഹരിക്കെതിരായി നടത്തുന്ന പദയാത്രക്കിടെ തൃശ്യൂരില്‍ വച്ചാണ് മേധ പട്കര്‍ ഇക്കാര്യം പറഞ്ഞത്.
കര്‍ഷക ആത്മഹത്യ, ആദിവാസികളുടെ പ്രശ്‌നങ്ങള്‍ തുടങ്ങി നിരവധി വെല്ലുവിളികള്‍ നമുക്ക് മുന്നിലുണ്ടെങ്കിലും അതിലൊക്കെ മുകളിലാണ് ലഹരി കാരണം ഉണ്ടാകുന്ന പ്രശ്‌നങ്ങളെന്ന് മേധ പട്കര്‍ പറഞ്ഞു. നമ്മുടെ ജീവിതത്തെയും സന്തോഷത്തെയും പ്രണയത്തെയും ഇല്ലാതാക്കുന്നതാണ് ലഹരി. ഓരോരുത്തരും അതിനെതിരെ യുദ്ധം ചെയ്യണം. സര്‍ക്കാരുകളും ഇതിനുവേണ്ടി മുന്നോട്ട് വരണം. പാപം വിറ്റ് കിട്ടുന്ന ലാഭം വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിക്കണമെന്നും മേധ പട്കര്‍ പറഞ്ഞു.
കൂടാതെ, ലഹരി ഉപയോഗിക്കുന്നവര്‍ക്ക് പെണ്‍മക്കളെ നല്‍കില്ലെന്ന് രക്ഷിതാക്കളും ഉറപ്പുവരുത്തണം. ഇന്നത്തെ സമൂഹത്തെ കാര്‍ന്നു തിന്നുന്നത് ലഹരിയാണ്. ഇന്റര്‍നെറ്റില്‍ നിന്നോ സ്‌കൂള്‍ പുസ്തകങ്ങളില്‍ നിന്നോ ലഭിക്കുന്ന വിവരങ്ങളല്ല വിദ്യാഭ്യാസം. അത് നമുക്ക് ചുറ്റുമുള്ള ലോകം അനുഭവിക്കുന്നതിലൂടെയാണ് ലഭിക്കുക. നമ്മുടെ തെരുവുകളിലും ഗ്രാമങ്ങളിലും താഴ് വരകളിലും എന്താണ് സംഭവിക്കുന്നതെന്ന് അറിഞ്ഞിരിക്കണമെന്നും മേധ പട്കര്‍ കൂട്ടിചേര്‍ത്തു.
https://www.facebook.com/Malayalivartha
























