ഗോട്‌സെ ആയാലും ഗോവിന്ദച്ചാമി ആയാലും വധശിക്ഷ സി.പി.ഐ.എം എതിര്‍ക്കും: എം.എ.ബേബി

വധശിക്ഷയില്‍ സിപിഐഎമ്മിന്റെ കേന്ദ്ര നിലപാട് അറിയിച്ച് എം.എ ബേബി. ഗോഡ്‌സെ ആയാലും ഗോവിന്ദചാമി ആയാലും വധശിക്ഷ അനീതിയാണെന്നും പാടില്ല എന്നുമാണ് സിപിഐഎം നിലപാടെന്ന് പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി വ്യക്തമാക്കി. മാതൃഭൂമി ആഴ്ചപതിപ്പില്‍ എഴുതിയ ലേഖനത്തിലാണ് അദ്ദേഹം 2013ലെ കേന്ദ്രകമ്മിറ്റി തീരുമാനം വിശദീകരിച്ചുകൊണ്ട് ഇക്കാര്യം വിശദീകരിക്കുന്നത്.
ദീര്‍ഘകാലത്തെ ചര്‍ച്ചകള്‍ക്കും പഠനത്തിനുംശേഷമാണ് വധശിക്ഷ പാടില്ല എന്ന നിലപാടില്‍ സിപിഐഎം എത്തിയതെന്നും മുന്‍പ് പലപ്പോഴും വധശിക്ഷയെ ഇടത് സര്‍ക്കാരുകള്‍ അനുകൂലിച്ചിട്ടുണ്ടെന്നും ബേബി പറഞ്ഞു.
സൗമ്യ വധക്കേസിലെ കുറ്റവാളിക്ക് പരമാവധി ശിക്ഷ ലഭിക്കണമെന്നാണ് സിപിഐഎം നിലപാട്. ഹൈക്കോടതി അംഗീകരിച്ച കൊലപാതകം എന്ന കുറ്റം സുപ്രീംകോടതി സ്വീകരിച്ചില്ല. അത് വീണ്ടും പുനഃസ്ഥാപിച്ച് ഗോവിന്ദചാമിക്ക് കൊലപാതകത്തിനുളള ശിക്ഷ ലഭിക്കണം. എന്നാല്‍ അവനെ തൂക്കിക്കൊല്ലൂ എന്ന ആള്‍ക്കൂട്ട വാദത്തിനൊപ്പം ചേരാന്‍ സിപിഐഎം ഇല്ലെന്നും കേന്ദ്രകമ്മിറ്റി നിലപാട് വ്യക്തമാക്കികൊണ്ട് എം.എ ബേബി പറയുന്നു.
വധശിക്ഷയുടെ നിര്‍ത്തലാക്കലിനായി പാര്‍ട്ടി വാദിക്കും. ഇന്ത്യയില്‍ വധശിക്ഷ നടത്തപ്പെടുന്നത് വസ്തുനിഷ്ഠമല്ലാതെയാണ്. അത് മനുഷ്യത്വരഹിതവും നടപ്പാക്കി കഴിഞ്ഞാല്‍ തിരുത്താനാവാത്തതുമാണ്. വധശിക്ഷയുടെ സ്ഥാനത്ത് അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസുകളിലും ഏറ്റവും ഹീനമായ കുറ്റകൃത്യങ്ങളിലും ജീവിതകാലം മുഴുവനുമുളള റദ്ദാക്കാനാവാത്ത തടവ് നല്‍കി ശിക്ഷിക്കണം.
വധശിക്ഷയെ സംബന്ധിച്ച് പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചകള്‍ നടക്കുകയും വിവിധ രാജ്യങ്ങളില്‍ ഇക്കാര്യത്തില്‍ ഉണ്ടായ വാദപ്രതിവാദങ്ങളും ചര്‍ച്ചകളും നിരീക്ഷിക്കുകയും ചെയ്തു. ഇതിന്റെയൊക്കെ അടിസ്ഥാനത്തില്‍ 2013 മെയ് 13ന് ചേര്‍ന്ന കേന്ദ്രകമ്മിറ്റിയാണ് വധശിക്ഷയ്‌ക്കെതിരായി നിലകൊള്ളുവാന്‍ തീരുമാനിച്ചതെന്നും എം.എ ബേബി പറഞ്ഞു.
വധശിക്ഷ സംബന്ധിച്ച് ലോ കമ്മീഷന്‍ പുറപ്പെടുവിച്ച സമീപന രേഖയില്‍ പറഞ്ഞിരിക്കുന്ന ഒരു കാര്യം വളരെ പ്രസക്തമാണെന്നും ബേബി ചൂണ്ടിക്കാട്ടുന്നു. 2004 മുതല്‍ 2012 വരെയുളള ഏഴുവര്‍ഷക്കാലം ഇന്ത്യയില്‍ തൂക്കിക്കൊല നടത്തിയിട്ടില്ല. ഈ കാലയളവില്‍ ഇന്ത്യയിലെ കുറ്റകൃത്യങ്ങളില്‍ െ്രെകം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കനുസരിച്ച് പ്രത്യേകിച്ചൊരു വര്‍ധനയും ഉണ്ടായിട്ടില്ല. അതിനാല്‍ തൂക്കിക്കൊല കുറ്റകൃത്യങ്ങള്‍ക്ക് ഒരു പേടിയായി നില്‍ക്കും എന്ന വാദം ലോ കമ്മീഷന്‍ തള്ളിക്കളയുന്നു. ഇതാണ് സിപിഎമ്മിന്റേയും നിലപാടിന് അടിസ്ഥാനമെന്ന് എം.എ ബേബി വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























