മോഹം തീര്‍ക്കാന്‍ വീണ്ടും വിളിച്ചത് വിനയായി, മാനസീക രോഗിയായ പെണ്‍കുട്ടിയെ പിതാവിന്റെ സുഹൃത്തെന്ന പേരില്‍ വീട്ടില്‍ കയറി പീഡിപ്പിച്ചു, സൈബര്‍ സെല്ലിന്റെ സഹായത്തോടെ പിടികൂടിയത് പൂജാരിയെ

ക്ഷേത്രങ്ങളിലെ പൂജാരിയായി ജോലി ചെയ്യുന്ന ആര്യനാട് കൊക്കേട്ടേല ചെറുവള്ളി ലക്ഷമി മഠത്തില്‍ എസ് സുധീഷ് ആണ് മാനസീകമായി വൈകല്യമുള്ള പെണ്‍കുട്ടിയെ വീട്ടില്‍ കയറി ആരുമില്ലാത്ത സമയത് പീഡിപ്പിച്ചത്. വിവാഹിതനും ഒരു കുട്ടിയുടെ അച്ഛനുമായ സുധീഷ് കുട്ടിയുടെ അച്ഛനും അമ്മയും ഓഫീസില്‍ ജോലിക്ക് പോവുകയും ഇളയ സഹോദരന്‍ സ്‌കൂളില്‍ പോയ സമയത്തുമാണ് പീഡനത്തിനിരയാക്കിയത്.
കാച്ചാണിയിലെ ഒരു പാരലല്‍ കോളേജിലാണ് മാനസികമായി ചെറിയ വൈകല്യങ്ങളുള്ള കുട്ടി പഠിച്ചിരുന്നത്.
ക്ലാസ് കഴിഞ്ഞ് തറട്ടയിലെ വീട്ടിലേക്ക് പോകുന്ന വഴിയില്‍ സ്ഥിരമായി സുധീഷ് നിരീക്ഷിച്ചുവരികയായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ വീടും ചുറ്റുപാടും മനസ്സിലാക്കിയ ശേഷം സെപ്റ്റംബര്‍ ആറിന് രാവിലെ കുട്ടി ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോള്‍ സുധീഷ് കുട്ടിയുടെ അടുതെത്തുകയും അച്ഛന്റെ സുഹൃത്താണെന്നും അദ്ദേഹത്തെ കാണാന്‍ വന്നതാണെന്നും പറഞ്ഞ് ധരിപ്പിച്ച ശേഷം കുട്ടിക്കൊപ്പം വീട്ടിലേക്ക് കയറിയത്.
തുടര്‍ന്നു വീടിന്റെ മുന്‍വാതില്‍ അടച്ച സുധീഷ് വീടിനകത്തു വച്ച പെണ്‍കുട്ടിയെ തന്റെ ഇങ്കിതത്തിനു വിധേയയാക്കുകയായിരുന്നു. വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലെത്തിയ കുട്ടിയുടെ മാതാപിതാക്കളോട് അയല്‍വാസിയായ ഒരാള്‍ രാവിലെ കണ്ട ചില കാര്യങ്ങള്‍ ധരിപ്പിക്കുകയായിരുന്നു. മകള്‍ക്കൊപ്പം ഒരു ചെറുപ്പക്കാരന്‍ വീട്ടിലേക്ക് കയറിപോകുന്നത് കണ്ടുവെന്നും അകത്തേക്ക് കയറിയ ശേഷം മുന്‍വശം അകത്ത് നിന്ന് പൂട്ടിയെന്നും അയല്‍വാസി പെണ്‍കുട്ടിയുടെ അച്ഛനോട് പറഞ്ഞു. പിന്നീട് കുറച്ചധികം നേരം കഴിഞ്ഞാണ് യുവാവ് പുറത്തേക്ക് വന്നതെന്നും കുട്ടിയുടെ അച്ഛനെ ധരിപ്പിച്ചു. പെണ്‍കുട്ടി തന്നെയാണ് യുവാവ് പോയ ശേഷം വീടിന്റെ ഗേറ്റ് പൂട്ടിയതെന്നും അയല്‍വാസി അച്ഛനോട് പറഞ്ഞു.
അയല്‍വാസി പറഞ്ഞ കാര്യങ്ങളനുസരിച്ച് മാതാപിതാക്കള്‍ പെണ്‍കുട്ടിയോട് കാര്യങ്ങള്‍ തിരക്കി. അച്ഛന്റെ സുഹൃത്താണെന്ന് പറഞ്ഞാണ് വന്നതെന്നും വീടിനുള്ളില്‍ വന്നുവെന്നും കുട്ടി പറഞ്ഞു. ഇയാല്‍ കുട്ടിയെ ചേര്‍ത്ത് പിടിച്ച് സെല്‍ഫിയെടുത്തുവെന്നും പൊലീസ് പറയുന്നു. പെണ്‍കുട്ടിയില്‍ നിന്നും കാര്യങ്ങള്‍ അറിഞ്ഞ മാതാപിതാക്കള്‍ അരുവിക്കര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. എന്നാല്‍ കുട്ടിയും അയല്‍വാസിയും പറഞ്ഞ ചില അടയാളങ്ങള്‍ മാത്രമാണ് പൊലീസിന് അറിയാമായിരുന്നത്.
എന്നാല്‍ പെണ്‍കുട്ടി സംഭവത്തെ വീട്ടില്‍ അറിയിച്ചില്ലെങ്കില്‍ വീണ്ടും പീഡിപ്പിക്കുന്നതിനു വേണ്ടി സുധീഷ് കഴിഞ്ഞ ദിവസം കുട്ടിയെ ഫോണില്‍ വിളിച്ചതാണ് പ്രതിയെ പിടികൂടാന്‍ പൊലീസിനെ സഹായിച്ചത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് ആര്യനാട് സ്വദേശിയുടേതാമ് മൊബൈല്‍ നമ്പര്‍ എന്നു മനസ്സിലാക്കിയ പൊലീസ് ആര്യനാട് ഇഞ്ചപ്പുരി എന്ന സ്ഥലത്ത് നിന്നും ഇയാളെ പിടികൂടുകയായിരുന്നു.ഐപിസി സെക്ഷന്‍ 452,354,509 എന്നീ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇയാളെ റിമാന്‍ഡ് ചെയ്ത ശേഷം ജില്ലാ ജയിലിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha
























