Widgets Magazine
10
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുന്‍ ജില്ലാ കളക്ടറും പി.ആര്‍.ഡി ഡയറക്ടറുമായിരുന്ന എം.നന്ദകുമാര്‍ അന്തരിച്ചു....


കണ്ണീര്‍ക്കാഴ്ചയായി... സ്‌കൂള്‍ ബസ് ഇടിച്ച് പ്രതിശ്രുത വധുവായ സഹകരണ ബാങ്ക് ജീവനക്കാരിക്ക് ദാരുണാന്ത്യം


റഷ്യയുടെ 'ഡൂംസ്ഡേ റേഡിയോ' വീണ്ടും മുഴങ്ങി ; രണ്ട് കോഡ് സന്ദേശങ്ങൾ കൈമാറി ; ഊഹാപോഹങ്ങൾ ശക്തം


ക്ലാസിക്കൽ ചെസ്സിൽ ലോക ചാമ്പ്യൻ ഗുകേഷിനെ തോൽപ്പിച്ച് ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി അഭിമന്യു മിശ്ര


ആ കാഴ്ച കണ്ണീര്‍ക്കാഴ്ചയായി... നഴ്സിങ് വിദ്യാര്‍ഥിനിയായ മകളെ ഓണാവധിക്കുശേഷം യാത്രയാക്കാനെത്തിയ അമ്മ ഭര്‍ത്താവിന്റെയും മകളുടെയും കണ്‍മുന്നില്‍ ട്രെയിനില്‍നിന്നു വീണുമരിച്ചു

ഇപി ജയരാജന്‍ മന്ത്രിസഭയില്‍ തുടരുന്നത് അധാര്‍മികമെന്ന് രമേശ് ചെന്നിത്തല

10 OCTOBER 2016 01:08 PM IST
മലയാളി വാര്‍ത്ത

ബന്ധുനിയമന വിവാദത്തില്‍ ആരോപണ വിധേയനായ മന്ത്രി ഇ.പി.ജയരാജന്‍ മന്ത്രിസ്ഥാനത്തു തുടരുന്നത് അധാര്‍മികമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിവാദം സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചു. ശാസിച്ചാല്‍ തീരുന്ന പ്രശ്‌നമല്ലിത്. പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയമല്ല. ഇതു പൊതുസമൂഹത്തെ ബാധിക്കുന്ന പ്രശ്‌നമാണ്. ജയരാജന്‍ തുടരണോയെന്നു പാര്‍ട്ടി തീരുമാനിക്കണം. അല്ലെങ്കില്‍ ജനങ്ങള്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

അഴിമതി നിരോധന നിയമപ്രകാരം താന്‍ നല്‍കിയ പരാതിയില്‍ വിജിലന്‍സ് ഡയറക്ടര്‍ ഡിജിപി ജേക്കബ് തോമസ് നടപടി സ്വീകരിക്കുമെന്നാണു പ്രതീക്ഷ. അദ്ദേഹം ചുവന്ന കാര്‍ഡും പച്ച കാര്‍ഡുമൊക്കെ കാണിക്കുന്ന ആളല്ലേ? അഴിമതി അന്വേഷിക്കുന്നതിന് ഹോളിഡേ ഒരു തടസ്സമല്ലല്ലോ. ഇക്കാര്യത്തിനു വിജിലന്‍സ് ഡയറക്ടര്‍ മുഖ്യമന്ത്രിയെക്കണ്ടു ചര്‍ച്ച ചെയ്യേണ്ട യാതൊരു കാര്യവുമില്ല. അദ്ദേഹം എന്തു നടപടി സ്വീകരിക്കുമെന്നു കാത്തിരിക്കുകയാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. 

അഴിമതിക്കെതിരെ വോട്ടു നേടി വന്നവരാണെന്നാണ് അവര്‍ പറയുന്നത്. ഇന്നു വ്യവസായ വകുപ്പിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്തു വച്ചിരിക്കുന്ന ആളുകളുടെ യോഗ്യത പരിശോധിക്കപ്പെടണം. ഇങ്ങനെയുള്ള ആളുകളെ വയ്ക്കുന്നതു ശരിയാണോ? നഗ്‌നമായ അഴിമതിയാണിത്. മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയാതെ ഒരു കരിയില പോലും അനങ്ങില്ല. അദ്ദേഹം അറിയാതെ സംഭവിച്ചുവെന്നതു കാപട്യമാണ്. അതു കേരളത്തിലെ ജനങ്ങള്‍ അംഗീകരിക്കില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എം.നന്ദകുമാര്‍ അന്തരിച്ചു....  (26 minutes ago)

മാലേഗാവ് സ്‌ഫോടന കേസില്‍ പ്രതികളെ വെറുതെ വിട്ട വിധിക്കെതിരെ അപ്പീല്‍  (7 hours ago)

ഓപ്പറേഷന്‍ ഷൈലോക്കില്‍ 22 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (8 hours ago)

നടി ഗ്രേസ് ആന്റണി വിവാഹിതയായി  (8 hours ago)

ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് കോളേജ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം  (8 hours ago)

പ്രക്ഷോഭത്തില്‍ നേപ്പാള്‍ മുന്‍ പ്രധാനമന്ത്രിയുടെ ഭാര്യ പൊള്ളലേറ്റ് മരിച്ചു  (9 hours ago)

നബാര്‍ഡില്‍ നിന്നും സാമ്പത്തിക സഹായം സ്വീകരിക്കാന്‍ വാട്ടര്‍ അതോറിറ്റിക്ക് അനുമതി  (9 hours ago)

വൈക്കത്ത് ഗുഡ്‌സ് ട്രെയിനിന്റെ മുകളില്‍ കയറിയ വിദ്യാര്‍ഥിക്ക് ഷോക്കേറ്റ് ഗുരുതര പരിക്ക്  (10 hours ago)

ചരക്കു തീവണ്ടി ഡബിള്‍ ഡെക്കര്‍ ബസുമായി കൂട്ടിയിടിച്ച് 10 പേര്‍ക്ക് ദാരുണാന്ത്യം  (10 hours ago)

സിയാച്ചിനില്‍ ഹിമപാതത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു  (10 hours ago)

ഓണം സ്‌പെഷ്യല്‍ ഡ്രൈവില്‍ കുടുങ്ങി 'ബുള്ളറ്റ് ലേഡി'  (10 hours ago)

രാജ്യത്തിന്റെ 15-ാം ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്‍  (11 hours ago)

നേപ്പാളില്‍ പ്രസിഡന്റ് രാംചന്ദ്ര പൗഡേലും രാജിവച്ചു  (11 hours ago)

കസ്റ്റഡി മര്‍ദ്ദനത്തില്‍ സ്വീകരിച്ച നടപടികള്‍ ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍  (11 hours ago)

ഫോണ്‍ ഹാക്കാക്കി പണം തട്ടുന്ന പുതിയ തട്ടിപ്പ്  (12 hours ago)

Malayali Vartha Recommends