കനത്ത മഴയിൽ മുങ്ങി തിരുവനന്തപുരം; ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം റോഡിൽ, ഗതാഗതം വഴിതിരിച്ചുവിട്ടു...

ഒരു മണിക്കൂർ നീണ്ട കനത്ത മഴയിൽ തിരുവനന്തപുരം നഗരം വെള്ളത്തിൽ മുങ്ങി. കിഴക്കേക്കോട്ടയിൽ മാത്രം 91 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. തമ്പാനൂരിൽ റെയിൽവേ സ്റ്റേഷനും ബസ് സ്റ്റാൻഡിനും മുന്നിലെ റോഡുകളിൽ മുട്ടോളം വെള്ളം കയറിയതോടെ നൂറുകണക്കിന് യാത്രക്കാർ ദുരിതത്തിലായി. ആമയിഴഞ്ചാൻ തോട്ടിൽ നിന്നുള്ള മാലിന്യവും പ്ലാസ്റ്റിക് കുപ്പികളും റോഡുകളിലേക്ക് ഒഴുകിയെത്തിയത് പ്രതിസന്ധി രൂക്ഷമാക്കി. വെള്ളക്കെട്ടിനെ തുടർന്ന് ബസുകൾ ഒഴികെയുള്ള വാഹനങ്ങൾ നഗരത്തിൽ വഴിതിരിച്ചുവിട്ടിരിക്കുകയാണ്.
https://www.facebook.com/Malayalivartha

























