പെരമ്പൂർ നിയമസഭാ മണ്ഡലത്തിലെ വിജയത്തിനെതിരായ തെരഞ്ഞെടുപ്പ് ഹർജി തള്ളണമെന്ന തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്യുടെ അപേക്ഷ മദ്രാസ് ഹൈക്കോടതി നിരസിച്ചു....

പെരമ്പൂർ നിയമസഭാ മണ്ഡലത്തിലെ വിജയത്തിനെതിരായ തെരഞ്ഞെടുപ്പ് ഹർജി തള്ളണമെന്ന തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്യുടെ അപേക്ഷ മദ്രാസ് ഹൈക്കോടതി നിരസിച്ചു. ഹർജിയിൽ വിചാരണ നടത്തണമെന്ന് ജസ്റ്റിസ് വി ലക്ഷ്മിനാരായണൻ ഉത്തരവിടുകയായിരുന്നു.
തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ വരുമാനവും ഭൂമിയും സംബന്ധിച്ച വിവരങ്ങൾ മറച്ചുവെച്ചുവെന്ന വോട്ടറുടെ ആരോപണം വിചാരണയിലൂടെ മാത്രം പരിശോധിക്കേണ്ട വിഷയമാണെന്ന് കോടതി നിരീക്ഷിച്ചു.
കേസ് മുന്നോട്ട് കൊണ്ടുപോകാൻ മതിയായ വസ്തുതകളില്ലെന്ന് പറയാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി, തെരഞ്ഞെടുപ്പ് ഹർജിയിൽ തുടർനടപടികളുമായി മുന്നോട്ട് പോകാൻ അനുമതി നൽകി. പെരമ്പൂർ മണ്ഡലത്തിലെ വോട്ടറായ എസ്. ദിനേശ് ആണ് വിജയ്യുടെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.
നാമനിർദ്ദേശ പത്രികയ്ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലെ സാമ്പത്തിക വെളിപ്പെടുത്തലുകളിൽ ഗുരുതരമായ പൊരുത്തക്കേടുകളുണ്ടെന്നാണ് ഹർജിക്കാരന്റെ ആരോപണമുയരുന്നത്.
https://www.facebook.com/Malayalivartha


























