രാഷ്ട്രീയ കൊലപാതകങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് ഹാഷ്ടാഗ്

കണ്ണൂരില്‍ തുടര്‍ക്കഥയാകുന്ന രാഷ്ട്രീയ കൊലപാതകങ്ങളെ രൂക്ഷമായി വിമര്‍ശിച്ചാണ് ഫേസ്ബുക്കിലും ട്വിറ്ററിലും പുതിയ ഹാഷ് ടാഹ് വൈറലായിരിക്കുകയാണ്. കിരീടം സിനിമയില്‍ തിലകന്‍ മോഹന്‍ ലാലിനോട് പറയുന്ന 'നിന്റെ അച്ഛനാടാ പറയുന്നെ കത്തി താഴെയിടെടാ' എന്ന ഡയലോഗാണ് ഹാഷ് ടാഗ് രൂപത്തില്‍ വൈറലായിരിക്കുന്നത്.
ഇത് പ്രതിഷേധ പോസ്റ്റിനൊപ്പം വൈറലായതോടെ ഹാഷ് ടാഗ് ട്വിറ്റര്‍ ട്രെന്‍ഡിങ്ങിലും ഇടംപിടിച്ചിട്ടുണ്ട്. രൂക്ഷ വിമര്‍ശനമാണ് അക്രമരാഷ്ട്രീയത്തിനെതിരെ ഉയര്‍ന്നിരിക്കുന്നത്.
രാഷ്ട്രീയവൈര്യത്തിന്റെ പേരിലുള്ള കൊലപാതങ്ങള്‍ ഇനിയെങ്കിലും അവസാനിപ്പിക്കണം.
സിപിഐഎമ്മും ബിജെപിയും അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ അക്രമത്തെ പ്രോത്സാഹിപ്പിക്കുകയാണ്. നേതാക്കള്‍ക്ക് വേണ്ടി ജീവന്‍ കൊടുത്താല്‍ നഷ്ടമുണ്ടാകുക സ്വന്തം കുടുംബത്തിന് മാത്രമാണെന്നെല്ലാം പോസ്റ്റുകള്‍ മുന്നറിയിപ്പ് നല്‍കുന്നു.
https://www.facebook.com/Malayalivartha
























