Widgets Magazine
06
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആശങ്ക ഉണ്ടാക്കിക്കൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്..പിക്കാക്‌സ് പർവതത്തെ ‘വൈകാതെ’ ആക്രമിക്കുമെന്ന് ഭീഷണി..മേരിക്കയുടെ പ്രാഥമിക ലക്ഷ്യം ഇതാണ്..


റെയിൽവേ ട്രാക്കുകളിൽ അറ്റകുറ്റപ്പണികൾ..ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്..ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയെന്ന് റെയിൽവേ.ചില ട്രെയിനുകൾ വൈകും..


സംസ്ഥാനത്ത് ഇന്ന് രാത്രി ഭാഗികമായി വൈദ്യുതി നിയന്ത്രണം..കെ എസ് ഇ ബി അറിയിപ്പ്..അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതുമൂലം നിയന്ത്രണം ആവശ്യം..


ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റിലെ മഞ്ഞുരുകലിന് കാരണം..ഞെട്ടിക്കുന്ന പഠന റിപ്പോർട്..എവറസ്റ്റ് ബേസ് ക്യാമ്പിൽ മാത്രം ദിവസവും 6,000 ലിറ്ററിലധികം മൂത്രമാണ് ഒഴിക്കപ്പെടുന്നത്..


പാചക തൊഴിലാളിയായ ഭാര്യയെ സ്കൂളിൽനിന്ന് പിരിച്ചുവിട്ടതിലുള്ള പകവീട്ടാൻ യുവാവ് കണ്ടെത്തിയത്..സ്കൂളിലെ പ്രഭാതഭക്ഷണ പദ്ധതിയുടെ ഭാഗമായി തയാറാക്കിയ സാമ്പാറിൽ ചാണകപ്പൊടി കലർത്തി..

നെയ്യാര്‍ തീരത്ത് വീണ്ടും ചീങ്കണ്ണികള്‍, നാട്ടുകാര്‍ പരിഭ്രാന്തിയില്‍

13 OCTOBER 2016 09:15 PM IST
മലയാളി വാര്‍ത്ത

കാട്ടാക്കടയ്ക്കടുത്ത് നെയ്യാര്‍ തീരത്ത് വീണ്ടും ചീങ്കണ്ണികള്‍ എത്തിയിരിക്കുന്നു. ചീങ്കണ്ണികളെ നെയ്യാര്‍ തീരത്ത് കണ്ടെത്തിയതോടെ പരിഭ്രാന്തിയിലാണ് നാട്ടുകാര്‍. നെയ്യാര്‍ ഡാമിന് പരിസരത്താണ് വീണ്ടും ചീങ്കണ്ണികളെ കണ്ടെത്തിയത്.

പന്ത, കരിമന്‍കുളം, നിരപ്പുകാല, മരകുന്നം, കാഞ്ചിമൂട് പ്രദേശങ്ങളിലാണ് അടുത്തടുത്ത ദിവസങ്ങളില്‍ ചീങ്കണ്ണി സാന്നിധ്യം കണ്ടെത്തിയത്. വേനലില്‍ ഡാമിലെ വെള്ളം താഴ്ന്നതോടെ ചീങ്കണ്ണികള്‍ കരയിലേക്കും കയറി. ഇതോടെ പരിസരവാസികള്‍ ഭീതിയിലാണ്. നേരത്തെ ചീങ്കണ്ണി രണ്ടുപേരുടെ ജീവനെടുത്തിരുന്നു. നെയ്യാറിലിറങ്ങിയ നിരവധി പേര്‍ ചീങ്കണ്ണി ആക്രമത്തിനിരയായിരുന്നു.

നെയ്യാറിന് സമീപത്ത് താമസിക്കുന്നവരാണ് കഴിഞ്ഞ ദിവസം ചിങ്കണ്ണികളെ കണ്ടത്. ജലാശയത്തോടുചേര്‍ന്നു താമസിക്കുന്നവരുടെ വീടുകളിലെ വളര്‍ത്തുമൃഗങ്ങളെ പിടികൂടാനാണ് ഇവ കരയിലേക്ക് എത്തുന്നത്. ചീങ്കണ്ണികളെ കണ്ടതോടെ നെയ്യാറില്‍ കുളിക്കാനും അലക്കാനുമൊക്കെ ഇറങ്ങാന്‍ ഭയന്നിരിക്കുകയാണ് നാട്ടുകാര്‍. കാഞ്ചിമൂട്ടില്‍ കുളിക്കാനെത്തിയ ചിലരെ ചിങ്കണ്ണി ആക്രമിച്ചിരുന്നു.

1983ല്‍ വനംകൊള്ള തടയാനെന്ന പേരില്‍ അന്നത്തെ വനം മന്ത്രി കെപി നുറുദ്ദീനാണ് ചീങ്കണ്ണികളെ നെയ്യാറിലേക്ക് തുറന്നുവിട്ടത്. എന്നാല്‍ ചീങ്കണ്ണികള്‍ പെറ്റുപെരുകിയതോടെ അവ മനുഷ്യരെ അക്രമിക്കാന്‍ തുടങ്ങി. ജനങ്ങള്‍ പ്രതിഷേധവുമായി എത്തിയതോടെ അക്രമകാരികളായ ചീങ്കണ്ണികളെ പിടികൂടി മാറ്റാന്‍ നിര്‍ദ്ദേശം നല്‍കി. ഇതിന്റെ മറവില്‍ നിരവധി ചീങ്കണ്ണികളെ നാട്ടുകാരും കൊന്ന് ചട്ടിയിലാക്കി.

കുറേ നാളുകളായി ചീങ്കണ്ണി ആക്രമങ്ങല്‍ ഇല്ലായിരുന്നു. എന്നാല്‍ ഒക്‌റ്റോബര്‍ നവംബര്‍ മാസത്തില്‍ ചീങ്കണ്ണികള്‍ മുട്ടയിടുന്ന സമയമാണ്. കരയില്‍ മുട്ടയിട്ട് സമീപത്ത് തന്നെ സംരക്ഷണവുമായി ഇവയുണ്ടാകും. പശുവിനെ കുളിപ്പിക്കാനും കുളിക്കാനും അലക്കാനുമായി എത്തുന്നവരെ ചീങ്കണ്ണികള്‍ ആക്രമിക്കുകയും ചെയ്യും. സാധാരണ മുട്ടകള്‍ കണ്ടെത്തി ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ നശിപ്പിക്കുകയാണു പതിവ്. എന്നാല്‍ ഇത് വനപാലകര്‍ സമ്മതിക്കില്ല.

അതിനിടെ നെയ്യാര്‍ ഡാമിലെ പാര്‍ക്കിലെ ചീങ്കണ്ണികള്‍ പെറ്റുപെരുകിയോതെടെ അവയെ നെയ്യാറിലേക്ക് തുറന്ന് വിട്ടതാണെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. എന്നാല്‍ അധികൃതര്‍ ഈ ആരോപണം നിഷേധിച്ചു. എന്തായാലും വീണ്ടും ചീങ്കണ്ണി സാന്നിധ്യം കണ്ടെത്തിയതോടെ നെയ്യാറിന്റെ തീരത്ത് താമസിക്കുന്നവര്‍ ഭീതിയിലാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജപ്പാനില്‍ കാണാതായ മലയാളി യുവതി ട്രെയിന്‍തട്ടി മരിച്ചു  (5 hours ago)

ഏഷ്യാകപ്പില്‍ പാകിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ  (5 hours ago)

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ നിന്ന് നീക്കം ചെയ്ത പോസ്റ്റുകള്‍ പുനഃസ്ഥാപിച്ചു  (5 hours ago)

അങ്കമാലിയില്‍ 12 കിലോ കഞ്ചാവുമായി ആലപ്പുഴ സ്വദേശികള്‍ പിടിയില്‍  (5 hours ago)

ജീവനൊടുക്കാന്‍ ശ്രമിച്ച പ്രവാസി യുവതിയെ രക്ഷപ്പെടുത്തി ദുബായ് പൊലീസ്  (5 hours ago)

പ്രശസ്ത ഗായകന്‍ നിസാര്‍ വയനാട് അന്തരിച്ചു  (5 hours ago)

നീലക്കുറിഞ്ഞി പറിച്ചെടുത്ത് ഇൻസ്റ്റാഗ്രാം ഫോട്ടോ; നടപടിയുമായി വനംവകുപ്പ്  (6 hours ago)

കൊടും മഴ വരുന്നു ' രാത്രിയോടെ മാറി മാറിയും വമ്പൻ കാലാവസ്ഥാ മാറ്റം ട്വിസ്റ്റ് സംഭവിക്കുന്നത് ഇങ്ങനെ  (6 hours ago)

ഇനി പുതിയ ലോക മാപ്പ് .... ആഫ്രിക്കയുടെ വലുപ്പം കൂടി യൂറോപ്പും വടക്കേ അമേരിക്കയും ‘മെലിഞ്ഞു’...എതിർത്ത് US  (6 hours ago)

പിക്ക്ആക്സ് മൗണ്ടൻ’ ചിതറിയ്ക്കും IRGC യുടെ നെഞ്ചത്ത് കുത്തി സഹ്രോസ് മലനിരകളിൽ US കൊടി പെന്റഗൺ ആസ്ഥാനത്ത് ട്രംപ് ? ആണവക്കോട്ടകളിൽ ചീറി US പോർവിമാനങ്ങൾ  (6 hours ago)

ഊരാളുങ്കലിന് വരണമാല്യം ചാർത്തിയ സതീശന് കുരുക്കോ? ഡൽഹിയിൽ പടയൊരുക്കം ?  (6 hours ago)

ഖാര്‍ഗ് കത്തിച്ച് അമേരിക്ക ഇറാന്റെ കോട്ടയിൽ സ്ഫോടനം യുദ്ധം തുടങ്ങി..! നടുക്കടലിൽ ചോർച്ച... അമേരിക്കൻ പട്ടാളം വളഞ്ഞു  (7 hours ago)

അമ്മേ ഞാൻ ഉടൻ എത്തും അവസാന സെൽഫി..! ഈ റൂട്ട് മനഃപൂർവം തിരഞ്ഞെടുത്തത് അപകടത്തിൽ  (7 hours ago)

എൻ്റെ കൈ വിടടാ.. രമ്യ ഹരിദാസ് വീട്ടിലെത്തി കൂട്ടയടി..പിടിച്ച് തള്ളിയവനെ MLA ചവിട്ടിക്കൂട്ടി,ചിറയിൻകീഴിൽ യുദ്ധം  (7 hours ago)

ദുഃഖവെള്ളി... ആ 8 വിദ്യാർത്ഥികളെ കൊന്ന് ലോറി! കാർ വെട്ടിപ്പൊളിച്ച് മൃതദേഹം പുറത്തെടുത്തു! 15 മിനിറ്റ് മുൻപ് ഇതേ സ്ഥലത്ത്  (7 hours ago)

Malayali Vartha Recommends