Widgets Magazine
06
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആശങ്ക ഉണ്ടാക്കിക്കൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്..പിക്കാക്‌സ് പർവതത്തെ ‘വൈകാതെ’ ആക്രമിക്കുമെന്ന് ഭീഷണി..മേരിക്കയുടെ പ്രാഥമിക ലക്ഷ്യം ഇതാണ്..


റെയിൽവേ ട്രാക്കുകളിൽ അറ്റകുറ്റപ്പണികൾ..ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്..ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയെന്ന് റെയിൽവേ.ചില ട്രെയിനുകൾ വൈകും..


സംസ്ഥാനത്ത് ഇന്ന് രാത്രി ഭാഗികമായി വൈദ്യുതി നിയന്ത്രണം..കെ എസ് ഇ ബി അറിയിപ്പ്..അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതുമൂലം നിയന്ത്രണം ആവശ്യം..


ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റിലെ മഞ്ഞുരുകലിന് കാരണം..ഞെട്ടിക്കുന്ന പഠന റിപ്പോർട്..എവറസ്റ്റ് ബേസ് ക്യാമ്പിൽ മാത്രം ദിവസവും 6,000 ലിറ്ററിലധികം മൂത്രമാണ് ഒഴിക്കപ്പെടുന്നത്..


പാചക തൊഴിലാളിയായ ഭാര്യയെ സ്കൂളിൽനിന്ന് പിരിച്ചുവിട്ടതിലുള്ള പകവീട്ടാൻ യുവാവ് കണ്ടെത്തിയത്..സ്കൂളിലെ പ്രഭാതഭക്ഷണ പദ്ധതിയുടെ ഭാഗമായി തയാറാക്കിയ സാമ്പാറിൽ ചാണകപ്പൊടി കലർത്തി..

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്ദാനച്ചടങ്ങിന് ആദ്യമായി പാലക്കാട് വേദിയാകുന്നു

14 OCTOBER 2016 03:28 PM IST
മലയാളി വാര്‍ത്ത

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാനച്ചടങ്ങിന് ആദ്യമായി പാലക്കാട് വേദിയാകുന്നു. നാളെ വൈകുന്നേരം അഞ്ചുമുതല്‍ സാംസ്‌കാരിക പരിപാടികളും 6.30 മുതല്‍ അവാര്‍ഡ് നിശയും നടത്തുന്നതിന് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. പാലക്കാട് ഇന്ദിരാഗാന്ധി മുന്‍സിപ്പല്‍ സ്‌റ്റേഡിയത്തിലെ പടുകൂറ്റന്‍ വേദിയിലാണ് കലാപ്രകടനങ്ങള്‍ അരങ്ങേറുന്നത്. 4800 ചതുരശ്ര അടി വരുന്ന പ്രത്യേകം തയ്യാറാ

ക്കുന്ന ഡോം സ്‌റ്റേജിലാണ് അവാര്‍ഡ് വിതരണവും ചലച്ചിത്ര താരങ്ങളുടെ കലാപ്രകടനങ്ങളും അരങ്ങേറുക.
കൂടാതെ 1,600 ചതുരശ്ര അടിയുള്ള ഗ്രീന്‍ റൂമും ഇതിന്റെ ഭാഗമായി തയ്യാറാക്കി .കാല്‍ ലക്ഷം പേര്‍ക്ക് നേരിട്ട് പരിപാടി ആസ്വദിക്കാവുന്നവിധമാണ് മുനിസിപ്പല്‍ സ്‌റ്റേഡിയത്തില്‍ വേദി ഒരുക്കിയിരിക്കുന്നത്. എല്‍ഇഡി സംവിധാനങ്ങളാണ് പൂര്‍ണമായും ഉപയോഗിക്കുന്നത്. വേദിക്ക് മുന്നില്‍ 7,800 കസേരകള്‍ നിരത്തും. ഇരിപ്പിടങ്ങള്‍ പ്രത്യേക നിരകളായി ക്രമീകരിച്ച് പ്രവേശനം പാസ് മൂലം നിയന്ത്രിക്കും. ഗ്യാലറിയില്‍ പതിനയ്യായിരം പേര്‍ക്ക് ഇരിക്കാന്‍ സൗകര്യമുണ്ടാകും. വിശിഷ്ട വ്യക്തികള്‍ പങ്കെടുക്കുന്നതിനാലും പാലക്കാട് ഇതുവരെയുണ്ടാകാത്ത താരസാന്നിധ്യമുള്ളതിനാലും കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കുന്നത്. മൂന്ന് കവാടങ്ങളിലൂടെയായിരിക്കും പ്രവേശനം നിയന്ത്രിക്കുക. വേദിയിലും പരിസരത്തും നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചു കഴിഞ്ഞു.

ശനിയാഴ്ച വൈകിട്ട് അഞ്ചിന് പാലക്കാടന്‍ കലാ സാംസ്‌കാരികതയിലൂടെയുള്ള ദൃശ്യയാത്രയുടെ അവതരണത്തോടെയാണ് പരിപാടി തുടങ്ങുക. ഏഴ് സംഗീത ശില്‍പ്പങ്ങളാണ് ഇതില്‍ ഒരുക്കിയിരിക്കുന്നത്. തുടര്‍ന്ന് വൈകിട്ട് ആറിന് രമേശ് നാരായണന്‍ ചിട്ടപ്പെടുത്തിയ സംഗീതത്തില്‍ പ്രമോദ് പയ്യന്നൂര്‍ സംവിധാനം ചെയ്ത് തിരുവനന്തപുരം സമുദ്ര നൃത്തസംഘം അവതരിപ്പിക്കുന്ന സര്‍ഗസംഗീതം എന്ന നൃത്ത ശില്‍പ്പം അരങ്ങേറും.

അവാര്‍ഡ് നിശയില്‍ ആദ്യം സംസ്ഥാന സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരങ്ങളായ 48 അവാര്‍ഡുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിതരണം ചെയ്യും. ചലച്ചിത്രരംഗത്ത് അരനൂറ്റാണ്ട് പൂര്‍ത്തിയാക്കിയ മധു, യേശുദാസ്, ശ്രീകുമാരന്‍ തമ്പി, ഷീല, ശാരദ, എം കെ അര്‍ജുനന്‍, കവിയൂര്‍ പൊന്നമ്മ എന്നിവരേയും സിനിമാ ശബ്ദരംഗത്ത് ലോകത്തിലെ ഏറ്റവും വലിയ പുരസ്‌കാരമായ ഗോള്‍ഡന്‍ റില്‍ കരസ്ഥമാക്കിയ ആദ്യത്തെ ഏഷ്യക്കാരന്‍ റസൂല്‍ പൂക്കുട്ടിയേയും ചടങ്ങില്‍ ആദരിക്കും. നാലുമണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന അവാര്‍ഡ് നിശയില്‍ പ്രമുഖ ചലച്ചിത്ര താരങ്ങളുടെ നൃത്തം, ഗാനമേള എന്നിവയ്ക്ക് പുറമെ ടിനിടോം, പാഷാണം ഷാജി തുടങ്ങിയവരുടെ കാരിക്കേച്ചര്‍ ഷോയും സ്‌കിറ്റും അരങ്ങേറും. രാത്രി 11.30ന് സമാപിക്കുന്ന വിധത്തിലാണ് പരിപാടികള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നതെന്നും സംഘാടകര്‍ പറഞ്ഞു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജപ്പാനില്‍ കാണാതായ മലയാളി യുവതി ട്രെയിന്‍തട്ടി മരിച്ചു  (5 hours ago)

ഏഷ്യാകപ്പില്‍ പാകിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ  (5 hours ago)

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ നിന്ന് നീക്കം ചെയ്ത പോസ്റ്റുകള്‍ പുനഃസ്ഥാപിച്ചു  (5 hours ago)

അങ്കമാലിയില്‍ 12 കിലോ കഞ്ചാവുമായി ആലപ്പുഴ സ്വദേശികള്‍ പിടിയില്‍  (5 hours ago)

ജീവനൊടുക്കാന്‍ ശ്രമിച്ച പ്രവാസി യുവതിയെ രക്ഷപ്പെടുത്തി ദുബായ് പൊലീസ്  (5 hours ago)

പ്രശസ്ത ഗായകന്‍ നിസാര്‍ വയനാട് അന്തരിച്ചു  (5 hours ago)

നീലക്കുറിഞ്ഞി പറിച്ചെടുത്ത് ഇൻസ്റ്റാഗ്രാം ഫോട്ടോ; നടപടിയുമായി വനംവകുപ്പ്  (6 hours ago)

കൊടും മഴ വരുന്നു ' രാത്രിയോടെ മാറി മാറിയും വമ്പൻ കാലാവസ്ഥാ മാറ്റം ട്വിസ്റ്റ് സംഭവിക്കുന്നത് ഇങ്ങനെ  (6 hours ago)

ഇനി പുതിയ ലോക മാപ്പ് .... ആഫ്രിക്കയുടെ വലുപ്പം കൂടി യൂറോപ്പും വടക്കേ അമേരിക്കയും ‘മെലിഞ്ഞു’...എതിർത്ത് US  (6 hours ago)

പിക്ക്ആക്സ് മൗണ്ടൻ’ ചിതറിയ്ക്കും IRGC യുടെ നെഞ്ചത്ത് കുത്തി സഹ്രോസ് മലനിരകളിൽ US കൊടി പെന്റഗൺ ആസ്ഥാനത്ത് ട്രംപ് ? ആണവക്കോട്ടകളിൽ ചീറി US പോർവിമാനങ്ങൾ  (6 hours ago)

ഊരാളുങ്കലിന് വരണമാല്യം ചാർത്തിയ സതീശന് കുരുക്കോ? ഡൽഹിയിൽ പടയൊരുക്കം ?  (6 hours ago)

ഖാര്‍ഗ് കത്തിച്ച് അമേരിക്ക ഇറാന്റെ കോട്ടയിൽ സ്ഫോടനം യുദ്ധം തുടങ്ങി..! നടുക്കടലിൽ ചോർച്ച... അമേരിക്കൻ പട്ടാളം വളഞ്ഞു  (7 hours ago)

അമ്മേ ഞാൻ ഉടൻ എത്തും അവസാന സെൽഫി..! ഈ റൂട്ട് മനഃപൂർവം തിരഞ്ഞെടുത്തത് അപകടത്തിൽ  (7 hours ago)

എൻ്റെ കൈ വിടടാ.. രമ്യ ഹരിദാസ് വീട്ടിലെത്തി കൂട്ടയടി..പിടിച്ച് തള്ളിയവനെ MLA ചവിട്ടിക്കൂട്ടി,ചിറയിൻകീഴിൽ യുദ്ധം  (7 hours ago)

ദുഃഖവെള്ളി... ആ 8 വിദ്യാർത്ഥികളെ കൊന്ന് ലോറി! കാർ വെട്ടിപ്പൊളിച്ച് മൃതദേഹം പുറത്തെടുത്തു! 15 മിനിറ്റ് മുൻപ് ഇതേ സ്ഥലത്ത്  (7 hours ago)

Malayali Vartha Recommends