ഹര്‍ത്താല്‍ തലേന്ന് ബീവറേജസില്‍ സംഭവിച്ചത്...സത്യത്തില്‍ ആരും തിരിച്ചറിഞ്ഞില്ല

ഹര്‍ത്താല്‍ വന്നപ്പോള്‍ രക്ഷപ്പെട്ടത് കേരളസര്‍ക്കാര്‍. ബുധനാഴ്ച വൈകിട്ട് ഹര്‍ത്താല്‍ പ്രഖ്യാപിച്ചതു മുതല്‍ സംസ്ഥാനത്തുടനീളമുള്ള ബിവറേജസ് ഔട്ട് ലെറ്റുകളില്‍ നീണ്ട ക്യൂവാണ് അനുഭവപ്പെടുന്നത്. ചിക്കന്‍ മട്ടന്‍ സ്റ്റാളുകളിലും തിരക്ക് കുറവായിരുന്നില്ല. ഏതാണ്ട് ഒരു കോടി രൂപയാണ് അഞ്ച് മണിക്കൂര്‍ കൊണ്ട് സര്‍ക്കാര്‍ ലാഭം കൊയ്തത്.
എല്ലാ ഹര്‍ത്താലുകളും ബിവറേജസ് കോര്‍പ്പറേഷന് ലാഭം ഉണ്ടാക്കി കൊടുക്കുമെങ്കിലും ഇക്കുറി ലാഭത്തില്‍ റെക്കോര്‍ഡുണ്ടായി. കൊലപാതകങ്ങള്‍ അരങ്ങു തകര്‍ക്കുന്ന കണ്ണൂരിലും വില്‍പ്പന മോശമായിരുന്നില്ല കോഴിക്കോട്, എറണാകുളം തൃശൂര്‍ നഗരങ്ങളിലും റെക്കോര്‍ഡ് ലാഭമുണ്ടാക്കി.
മറ്റേത് അവധിയേക്കാളും മലയാളികള്‍ ആസ്വദിക്കുന്നതാണ് ഹര്‍ത്താല്‍ അവധികള്‍, ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നതോടെ ഹര്‍ത്താലിനു കാരണമായ വിഷയം മലയാളികള്‍ മറക്കുന്നു. കണ്ണൂര്‍ പോലൊരു ജില്ലയെ രക്ത പുഴയാക്കുന്നതിലൊന്നും പൊതു ജനത്തിന് വിഷമമില്ല. അവര്‍ക്ക് ബിജെപിയോടും സിപിഎമ്മിനോടും വിരോധമില്ല.ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിലുള്ള സന്തോഷം മാത്രം.
ബിവറേജസ് കോര്‍പ്പറേഷന്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചതോടെ ഉണര്‍ന്നു. അവധി ദിവസമായിരുന്നിട്ടും പ്രധാനപ്പെടട് ഉദ്യോഗസ്ഥരെല്ലാം സ്ഥാപനത്തിലെത്തി. റീട്ടെയ്ല്‍ ഔട്ട്‌ലെറ്റുകളും ഉണര്‍ന്നു. അവധി ആലസ്യത്തിലായ റീട്ടെയ്ല്‍ മാനേജര്‍മാര്‍ മുകളിലെത്തിച്ചേര്‍ന്നു. വിവിധ വിലകളിലുള്ള കുപ്പികളാണ് വിറ്റു പോയത്. ഇല്ലാത്ത കുപ്പികളുടെ വിവരങ്ങള്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരെ അറിയിച്ചു കൊണ്ടിരുന്നു. ബിവറേജ് കോര്‍പ്പറേഷന്‍ വാടകയ്‌ക്കെടുത്ത വാഹനങ്ങളില്‍ വരെ സാധനം എത്തിച്ചു കൊടുത്തു.
ക്യൂ നില്‍ക്കേണ്ട ഔട്ട്‌ലെറ്റുകളിലും ഇഷ്ടമുള്ളവ തെരഞ്ഞെടുക്കാവുന്ന ഔട്ട്വെറ്റുകളിലും ഒരേ തിരക്കായിരുന്നു. ഒന്‍പതുമണിക്ക് പൂട്ടേണ്ട ഔട്ട്‌ലെറ്റുകള്‍ പത്തും പത്തരയുമായി പൂട്ടിയപ്പോള്‍ . കണക്ക് നോക്കി തീര്‍ത്ത് ജീവനക്കാര്‍ വീടുകളിലെത്തിയപ്പോള്‍ പുലര്‍ച്ചെയായിരുന്നു. ഹര്‍ത്താലായതിനാല്‍ അവധിയാണെന്നുള്ള സമാധാനം മാത്രമായിരുന്നു ബാക്കി. ഇതില്‍ പെടാതെ പെട്ടുപോകുന്നത് പാവം കുറേ സാധാരണക്കാരും. കലികാലം അല്ലാതെന്ത്.
https://www.facebook.com/Malayalivartha

























