ജയരാജനെ പുതുപ്പള്ളി പള്ളിയിലൊന്ന് പോയി പ്രാര്‍ത്ഥിക്കാനുപദേശിച്ച് അഞ്ജുബേബി ജോര്‍ജ്ജ്, ഈ അവസ്ഥയില്‍ ജയരാജനെ കുത്തിമുറിവേല്‍പ്പിക്കാനില്ലെന്നും താരം

ബന്ധു നിയമനത്തിന്റെ പേരില്‍ തന്നെ പുറത്താക്കിയ അതേ നാണയത്തില്‍ തന്നെ മന്ത്രി ഇപി ജയരാജന് കിട്ടിയത് യാദൃച്ഛികതയാവാമെന്ന് അഞ്ജു ബോബി ജോര്‍ജ്ജ്. എന്നാല്‍ താന്‍ ജയരാജനെ പോലൊരാളെ കുത്തിനോവിക്കാനില്ലെന്നും അഞ്ജു പറഞ്ഞു.
സ്പോര്‍ട്സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റായിരുന്ന അഞ്ജു ബോബി ജോര്‍ജ്ജിനെ വകുപ്പ് മന്ത്രിയായിരുന്ന ഇ പി ജയരാജന്‍ പുറത്താക്കിയതും ഒരു ബന്ധു നിയമനത്തിന്റെ പേരിലായിരുന്നു . ജയരാജന്റെ ഓഫീസില്‍നിന്നും അന്ന് കണ്ണീരോടെയാണ് അഞ്ജു ഇറങ്ങി പോയത്. ഇരുവരും തമ്മിലുള്ള വാക്‌പോര് കുറച്ച് നാള്‍ തുടരുകയും ചെയ്തു. എന്തായാലും ഇപ്പോള്‍ അതേപോലെയുള്ള ഒരു കാരണത്തിന്റെ പേരില്‍ കായിക-വ്യവസായമന്ത്രി ഇ.പി ജയരാജനും പടയിറങ്ങിയിരിക്കുന്നു. അഞ്ജുവിന് കിട്ടിയ അതേ നാണയത്തില്‍ തന്നെ ജയരാജനും തിരിച്ചടി കിട്ടിയത് യാദ്രിഛികത എന്നാണ് കേരളം വിശ്വസിക്കുന്നത്.

ഇന്നലെ ജയരാജന്‍ രാജി വച്ച ഉടന്‍ സോഷ്യല്‍ മീഡിയ തിരഞ്ഞത് അഞ്ജു ബോബി ജോര്‍ജ് പ്രാര്‍ഥിക്കുന്ന പള്ളി ഏതെന്നായിരുന്നു. അഞ്ജുവിന്റെ പ്രാര്‍ത്ഥനയ്ക്ക് ഇത്രവേഗം .. ഇത്ര കൃത്യമായി ഉത്തരം കൊടുത്ത പള്ളിയാണ് എല്ലാവര്‍ക്കും അറിയേണ്ിയിരുന്നത്. പല പള്ളികളുടെയും ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ . ആ പള്ളികളിലേയ്ക്ക് വന്‍ ജനപ്രവാഹമാണ് നടക്കുന്നതെന്നും ട്രോളര്‍മാര്‍ തട്ടിവിട്ടു. ചിലര്‍ പറഞ്ഞത് കണ്ണൂര്‍, പേരാവൂരിലെ സെന്റ് ജോസഫ് ഫൊറോനാ പള്ളി എന്നായിരുന്നു . എന്നാല്‍ അഞ്ജു അത് നിക്ഷേധിച്ചു . അത് തന്റെ ഇടവക പള്ളിയാണെന്നും താന്‍ പോകുന്നത് കോട്ടയത്തെ പുതുപ്പള്ളി പള്ളി (മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഇടവക പള്ളി) യിലാണെന്നും അഞ്ജു പറഞ്ഞു .
_2.jpg)
മന്ത്രിയെ വിവാദങ്ങള്‍ പിടിമുറുക്കിയതു മുതല്‍ ഗൂഗിളിലൂടെ ഏറ്റവും കൂടുതല്‍ ആളുകള്‍ തെരഞ്ഞത് തന്റെ പള്ളി ഏതാണ് എന്നതാണെന്നും അഞ്ജു ചിരിച്ചുകൊണ്ട് പറഞ്ഞു. എന്നാല്‍, മന്ത്രിയുടെ രാജിയില്‍ ഇപ്പോള്‍ പ്രതികരിക്കാനില്ലെന്ന് അഞ്ജു പറഞ്ഞു. വൈകാതെ പ്രതികരിച്ചേക്കുമെന്നും ഇപ്പോഴത്തെ അവസ്ഥയില്‍ അദ്ദേഹത്തെ കുത്തിമുറിവേല്‍പ്പിക്കുന്നത് ശരിയല്ലല്ലോ എന്നും അഞ്ജു ബോബി ജോര്‍ജ്ജ് പറഞ്ഞു.

https://www.facebook.com/Malayalivartha

























