തെറ്റു തിരുത്തുന്നത് തിരിച്ചടിയല്ലെന്ന് സീതാറാം യെച്ചൂരി

തെറ്റു തിരുത്തുന്നത് ഒരിക്കലും തിരിച്ചടിയല്ലെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇ.പി ജയരാജന്റെ രാജി സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു യെച്ചൂരി.
സംസ്ഥാനത്തെ മുന്‍ സര്‍ക്കാരില്‍നിന്നും മറ്റ് പാര്‍ട്ടികളില്‍നിന്നും വ്യത്യസ്തമായി തെറ്റ് തിരുത്തുന്ന പാര്‍ട്ടിയാണ് സിപിഐഎം. തെറ്റ് തിരുത്തുന്നത് മോശമായ കാര്യമല്ല.
ബിജെപിയെയും കോണ്‍ഗ്രസിനെയും പോലെയല്ല, ആദര്‍ശവും മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കുന്ന പാര്‍ട്ടിയാണ് സിപിഐഎം. അതുകൊണ്ടാണ് കൃത്യമായ സമയത്ത് തന്നെ ഉചിതമായ നടപടിയെടുത്തതെന്നും യെച്ചൂരി പറഞ്ഞു.
മനുഷ്യര്‍ക്ക് തെറ്റുപറ്റാം, തെറ്റുണ്ടായാല്‍ തിരുത്തുമെന്ന് സിപിഐഎം പോളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള പ്രതികരിച്ചു. തുടര്‍ നടപടികള്‍ സംസ്ഥാന കമ്മിറ്റിയും കേന്ദ്ര കമ്മിറ്റിയും ചര്‍ച്ചചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു
https://www.facebook.com/Malayalivartha
























