ജയലളിതയെ കണ്ടെന്ന് പറഞ്ഞ രമേശ് ചെന്നിത്തലയെ അമ്മഭക്തന്‍മാര്‍ തടഞ്ഞുവെച്ചു, രാഹുല്‍ഗാന്ധിക്ക് പോലും കാണാന്‍ കഴിയാത്ത ജയലളിതയെ പ്രതിപക്ഷനേതാവ് കണ്ടോ ?

ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രിയെ നേരില്‍ കാണാന്‍ ആര്‍ക്കും അനുവാദമില്ലത്ത സ്ഥലത്ത് കേരള പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ജയലളിതയെ കണ്ടുവെന്ന് വാര്‍ത്ത പരന്നതോടെ അണ്ണാഡിഎംകെ പ്രവര്‍ത്തകരം മാധ്യമങ്ങളും ചെന്നിത്തലയെ വളഞ്ഞു. ആളുകള്‍ വളഞ്ഞതോടെയാണ് പ്രതിപക്ഷനേതാവിന് കാര്യം മനസിലായത്. ഉടന്‍ തന്നെ ആശുപത്രില്‍ നടന്ന കാര്യം വിശദീകരിച്ച് ചെന്നിത്തല സ്ഥലം വിട്ടു. ഇന്നലെ രാവിലെയാണ് ചെന്നിത്തല ജയലളിതയെ സന്ദര്‍ശിക്കാന്‍ അപ്പോളോ ആശുപത്രില്‍ എത്തിയത്.
കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് ആദ്യം ജയലളിതയ കാണാന്‍ ആദ്യം ആശുപത്രിയില്‍ എത്തിയത്. പിന്നാലെ കേന്ദ്രനേതാക്കളും മന്ത്രിമാരുമടക്കമുള്ളവരുടെ പ്രവാഹമായിരുന്നു. എന്നാല്‍, ആരൊക്കെ എത്തിയാലും ജയലളിതയെ നേരില്‍ കാണാന്‍ അനുവാദമില്ല. എത്തുന്നവര്‍ ഡോക്ടര്‍മാരുമായി സംസാരിച്ച ശേഷം മടങ്ങുകയാണ് ചെയ്യുന്നത്. ഇതിനിടെയാണ് കേരളാ നേതാവ് അമ്മയെ കണ്ടുവെന്ന വാര്‍ത്ത പരന്നത്. ഇതോടെ ചാനലുകളും പത്രക്കാരും അമ്മ ആരാധകരും വിവരമറിയാന്‍ ചെന്നിത്തലയുടെ പിറകെ കൂടി. ജയലളിത സുഖം പ്രാപിച്ചുകൊണ്ടിരിക്കുകയാണെന്നാണ് തനിക്കുലഭിച്ച വിവരമെന്ന് അദ്ദേഹം പറഞ്ഞു. ഡോക്ടറുമായി സംസാരിച്ചുവെന്നും ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നുമാണ് തന്നോട് പറഞ്ഞതെന്ന് വിശദികരിച്ചതോടെയാണ് സത്യം എല്ലാവരും മനസിലാക്കിയത്. ആരോഗ്യ മന്ത്രി ഡോക്ടര്‍ വിജയഭാസ്‌കര്‍ റെഡ്ഡിയുമായും രമേശ് ചെന്നിത്തല സംസാരിച്ചു.
https://www.facebook.com/Malayalivartha

























