തെരുവ് നായ്ക്കളെ പിടിക്കാനിറങ്ങിയ ബോബി ചെമ്മണ്ണൂരിനെ തെരുവ് നായ ഓടിച്ചിട്ട് കടിച്ചു

ചാനലുകാരുമായി കോഴിക്കോട് നഗരത്തില്‍ തെരുവ്‌നായ്ക്കളെ പിടിക്കാനിറങ്ങിയ ബോബി ചെമ്മണ്ണൂരിനെ പട്ടിപിടിത്തത്തിനിടയില്‍ ഒരു തെരുവ് നായ ഓടിച്ചിട്ട് കടിച്ചു. കടിയില്‍ പരുക്കേറ്റ ബോബി കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സ തേടി. എന്നാല്‍ പിടികൂടിയ നായക്കളെ വയനാട്ടില്‍ കൊണ്ട് പാര്‍പ്പിക്കാനുളള ശ്രമം നാട്ടുകാര്‍ തടഞ്ഞു.
ബോബി ചെമ്മണ്ണൂരിന്റെ നേതൃത്വത്തില്‍ പിടികൂടിയ തെരുവുനായ്ക്കളെ കല്‍പറ്റക്കടുത്ത എടഗുനിയിലെ പറമ്പില്‍ പാര്‍പ്പിച്ചതില്‍ പ്രതിഷേധിച്ചാണ് നാട്ടുകാര്‍ രംഗത്തെത്തിയത്. നാട്ടുകാര്‍ കല്‍പ്പറ്റ ചെമ്മണ്ണൂര്‍ ജൂവലറി ഉപരോധിച്ചു. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന തുടര്‍ന്ന് എ.ഡി.എം സ്ഥലത്തത്തെി സമരക്കാരുമായി സംസാരിച്ചു. മൃഗക്ഷേമ വകുപ്പ് നിയമപ്രകാരമുള്ള പ്രത്യേക കൂട്, ഭക്ഷണം, വെള്ളം തുടങ്ങിയ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി നായ്ക്കളെ അവിടെ താമസിപ്പിക്കാമെന്നും അല്‌ളെങ്കില്‍ 24 മണിക്കൂറിനകം തിരിച്ചുകൊണ്ടുപോകണമെന്നും ആവശ്യപ്പെട്ട് എ.ഡി.എം നോട്ടീസ് നല്‍കി.
ബോബി ചെമ്മണ്ണൂര്‍ ഫാന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ കോഴിക്കോട് ബീച്ച് പരിസരത്തുനിന്ന് ഇന്നലെ 20ഓളം നായ്ക്കളെയാണ് വെള്ളിയാഴ്ച പിടികൂടിയത്. ഇതിനിടയില്‍ ബോബി ചെമ്മണ്ണൂരിന് നായുടെ കടിയേറ്റതും വലിയ ബഹളത്തിനടയാക്കി. തുടര്‍ന്ന് ബീച്ച് ആശുപത്രിയില്‍ ചികിത്സ തേടി. കഴിഞ്ഞ ദിവസം ഇത്തരത്തില്‍ 32 തെരുവുനായ്ക്കളെ നഗരത്തില്‍നിന്ന് പിടിച്ചിരുന്നു.
അതിനിടെ കോഴിക്കോടുനിന്ന് പിടികൂടിയ നായ്ക്കളെ വയനാട്ടിലെ കല്‍പറ്റയിലേക്ക് കൊണ്ടുപോകുന്നതിന് സംരക്ഷണമാവശ്യപ്പെട്ട് ബോബി ചെമ്മണ്ണൂര്‍ പൊലീസ് മേധാവികളെ കണ്ടു. പ്രദേശത്തെ പ്രതിഷേധം കണക്കിലെടുത്ത് ഇന്നലെ പിടച്ചവയെ കോഴിക്കോടുനിന്ന് കൊണ്ടുപോകാനായിട്ടില്ല. കോഴിക്കോട് കലക്ടറേറ്റിന് മുന്നിലാണിപ്പോള്‍ നായ്ക്കളടങ്ങിയ വാഹനമുള്ളത്
https://www.facebook.com/Malayalivartha

























