Widgets Magazine
06
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആശങ്ക ഉണ്ടാക്കിക്കൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്..പിക്കാക്‌സ് പർവതത്തെ ‘വൈകാതെ’ ആക്രമിക്കുമെന്ന് ഭീഷണി..മേരിക്കയുടെ പ്രാഥമിക ലക്ഷ്യം ഇതാണ്..


റെയിൽവേ ട്രാക്കുകളിൽ അറ്റകുറ്റപ്പണികൾ..ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്..ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയെന്ന് റെയിൽവേ.ചില ട്രെയിനുകൾ വൈകും..


സംസ്ഥാനത്ത് ഇന്ന് രാത്രി ഭാഗികമായി വൈദ്യുതി നിയന്ത്രണം..കെ എസ് ഇ ബി അറിയിപ്പ്..അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതുമൂലം നിയന്ത്രണം ആവശ്യം..


ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റിലെ മഞ്ഞുരുകലിന് കാരണം..ഞെട്ടിക്കുന്ന പഠന റിപ്പോർട്..എവറസ്റ്റ് ബേസ് ക്യാമ്പിൽ മാത്രം ദിവസവും 6,000 ലിറ്ററിലധികം മൂത്രമാണ് ഒഴിക്കപ്പെടുന്നത്..


പാചക തൊഴിലാളിയായ ഭാര്യയെ സ്കൂളിൽനിന്ന് പിരിച്ചുവിട്ടതിലുള്ള പകവീട്ടാൻ യുവാവ് കണ്ടെത്തിയത്..സ്കൂളിലെ പ്രഭാതഭക്ഷണ പദ്ധതിയുടെ ഭാഗമായി തയാറാക്കിയ സാമ്പാറിൽ ചാണകപ്പൊടി കലർത്തി..

കുട്ടിയെ തട്ടിക്കൊണ്ടു പോയതിന് തമിഴ് ദമ്പതികളുടെ മറുപടി ഇങ്ങനെ,''ദത്തെടുക്കുന്നതിന് വളരെയേറെ ഫോര്‍മാലിറ്റികള്‍,തട്ടിക്കൊണ്ടുപോവുന്നത് എളുപ്പം''

15 OCTOBER 2016 04:53 PM IST
മലയാളി വാര്‍ത്ത

ഒരു കുഞ്ഞിനെ ദത്തെടുക്കുന്നതിന് നൂറു ഫോര്‍മാലിറ്റികളുണ്ട്. എന്നാല്‍ ഒരു കുഞ്ഞിനെ തട്ടിയെടുക്കുന്നതിന് ഒരല്‍പ്പം തന്ത്രം മാത്രം മതി. ദത്തെടുക്കലിലേക്കാള്‍ എളുപ്പം തട്ടിയെടുക്കലായിരുന്നതുകൊണ്ടാണ് ഒന്നരവയസുകാരിയെ തട്ടിക്കൊണ്ടുപോയതെന്നാണ് കഴിഞ്ഞ ദിവസം കുഞ്ഞിനെ തട്ടിയെടുത്ത സംഭവത്തില്‍ അറസ്റ്റിലായ തമിഴ് ദമ്പതികള്‍ പറയുന്നത്.

ദത്തെടുക്കലിന്റെ നടപടിക്രമങ്ങളെക്കുറിച്ചൊന്നും ഇവര്‍ക്ക് വലിയ പിടിയില്ലെന്നതും മറ്റൊരു കാര്യമാണ്. കഴിഞ്ഞ ക്രിസ്തുമസിന് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് കൊല്ലം അഞ്ചാലുംമൂട് സ്വദേശി സുജയുടെ ഒന്നര വയസുളള കുഞ്ഞ് അഭിരാമിയെ തട്ടിയെടുത്ത കന്യാകുമാരി സ്വദേശി പാലച്ചനാടാര്‍ മുത്തുകുമാര്‍ എന്ന മുത്തു, ഭാര്യ സരസു എന്നിവര്‍ക്ക് ഏതെങ്കിലും ഭിക്ഷാടന മാഫിയകളുമായി ബന്ധമുണ്ടോ എന്ന് പോലീസ് അന്വേഷിച്ചിരുന്നു. എന്നാല്‍ ഭിക്ഷാടന മാഫിയയുമായി ഇവര്‍ക്ക് ബന്ധമൊന്നുമില്ലെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.

കുഞ്ഞിനെ തട്ടിയെടുത്തത് വളര്‍ത്താന്‍ വേണ്ടി തന്നെയാണെന്ന് മുത്തുവും സരസുവും പോലീസിനോട് പറഞ്ഞു. ഭിക്ഷാടന മാഫിയയുമായി എന്തെങ്കിലും ബന്ധം ഇവര്‍ക്കുണ്ടായിരുന്നുവെങ്കില്‍ പത്തുമാസത്തോളം കുട്ടിയെ ഇവര്‍ കൂടെ കൊണ്ടുനടക്കില്ലെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. ഭിക്ഷാടനമാഫിയക്ക് വേണ്ടിയാണ് കുഞ്ഞിനെ തട്ടിയെടുത്തതെങ്കില്‍ കുട്ടിയെ കടത്തിക്കൊണ്ടുപോയ ഉടന്‍ കൈമാറി മറ്റു സംസ്ഥാനങ്ങളിലേക്ക് എത്തിക്കുമായിരുന്നുവത്രെ.

കുട്ടിയെ തമിഴ്‌നാട്ടില്‍ കണ്ടെത്തുന്ന സമയത്ത് സരസു കുട്ടിയെ അണിയിച്ചൊരുക്കുകയായിരുന്നു. കുട്ടിയെ നല്ല രീതിയില്‍ വളര്‍ത്തുന്നുണ്ടായിരുന്നു ഇവര്‍. കുട്ടിയെ അങ്കണവാടിയില്‍ ചേര്‍ത്തിരുന്നതുകൊണ്ട് അവിടേക്കയക്കാനുള്ള ഒരുക്കങ്ങളിലായിരുന്നു ഇവര്‍. കുളിച്ച് പൊട്ടുതൊടുവിച്ച് തലയില്‍ പൂവെല്ലാം ചൂടിച്ച് നല്ല രീതിയിലാണ് കുഞ്ഞിനെ സ്വന്തം മകളായി കരുതി ഒരുക്കിയിരുന്നത്. പോലീസ് പിടികൂടി തൃശൂരിലെത്തിച്ച് കുഞ്ഞിനെ സ്വന്തം അമ്മയ്ക്ക് കൈമാറുമ്പോള്‍ സരസു കുഞ്ഞിനെ വിട്ടുകൊടുക്കാനുള്ള വിഷമത്താല്‍ കരയുകയായിരുന്നു. ഒരു ഗര്‍ഭകാലം മുഴുവന്‍ സ്വന്തം മകളെപോലെ നെഞ്ചോടടുക്കിപ്പിടിച്ച് വളര്‍ത്തിയ സരസുവിന് അഭിരാമിയെ വിട്ടുകൊടുക്കുന്നത് ഹൃദയം പറിച്ചെടുക്കുന്നതിന് തുല്യമായിരുന്നു. അതുകൊണ്ടുതന്നെ ജീപ്പിലിരുന്നും മജിസ്‌ട്രേറ്റിന് മുന്നിലെത്തുമ്പോഴും സരസു കരയുകയായിരുന്നു.

പെട്ടന്ന് യഥാര്‍ത്ഥ അമ്മ വന്നപ്പോള്‍ വല്ലാത്ത അപരിചിതത്വമായിരുന്നു അഭിരാമിക്കും. പത്തുമാസം അപ്പായുടേയും അമ്മായുടേയും ഒപ്പം കഴിഞ്ഞ അഭിരാമിക്ക് പുതിയ അമ്മയ്‌ക്കൊപ്പം പോകാന്‍ മടിയായിരുന്നുവെങ്കിലും ഒടുവില്‍ സുജയുടെ സ്‌നേഹവാത്സല്യങ്ങളോടെയുള്ള പെരുമാറ്റം കുഞ്ഞുമനസില്‍ മാറ്റമുണ്ടാക്കി.

തട്ടിക്കൊണ്ടുപോയ ദമ്പതിമാരില്‍ മുത്തുവിന്റെ മുഖത്തുണ്ടായിരുന്ന പാലുണ്ണി തമിഴ്‌നാട്ടിലെ ഒരു സ്വകാര്യ ക്ലിനിക്കില്‍ വെച്ച് ശസ്ത്രക്രിയ നടത്തി നീക്കം ചെയ്തിരുന്നു. തന്നെ തിരിച്ചിറിയാതിരിക്കാനാണ് ഇത് ചെയ്തതെന്ന് മുത്തു പോലീസിനോടു പറഞ്ഞു. ഇവര്‍ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് സഞ്ചരിക്കുന്നുവെന്ന വ്യക്തമായ സൂചന ലഭിച്ചതിനാല്‍ പോലീസ് അന്വേഷണം കേന്ദ്രീകരിച്ചത് തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളിലായിരുന്നു. പതിനഞ്ചോളം ക്ഷേത്രങ്ങളില്‍ തിരച്ചില്‍ നടന്നിരുന്നു.

കുട്ടിയെ തട്ടിക്കൊണ്ടുപോയത് വളര്‍ത്താന്‍ തന്നെയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും പോലീസ് ഇതുമായി ബന്ധപ്പെട്ട തുടര്‍ അന്വേഷണങ്ങള്‍ നടത്തും. ഏതെങ്കിലും മാഫിയകള്‍ക്ക് ബന്ധമുണ്ടോ എന്ന കാര്യം ഒന്നുകൂടി പരിശോധിക്കും. ആവശ്യമെങ്കില്‍ കുട്ടിയെ ഡിഎന്‍എ ടെസ്റ്റിന് വിധേയയാക്കുമെന്നും സൂചനകളുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജപ്പാനില്‍ കാണാതായ മലയാളി യുവതി ട്രെയിന്‍തട്ടി മരിച്ചു  (6 hours ago)

ഏഷ്യാകപ്പില്‍ പാകിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ  (6 hours ago)

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ നിന്ന് നീക്കം ചെയ്ത പോസ്റ്റുകള്‍ പുനഃസ്ഥാപിച്ചു  (6 hours ago)

അങ്കമാലിയില്‍ 12 കിലോ കഞ്ചാവുമായി ആലപ്പുഴ സ്വദേശികള്‍ പിടിയില്‍  (6 hours ago)

ജീവനൊടുക്കാന്‍ ശ്രമിച്ച പ്രവാസി യുവതിയെ രക്ഷപ്പെടുത്തി ദുബായ് പൊലീസ്  (6 hours ago)

പ്രശസ്ത ഗായകന്‍ നിസാര്‍ വയനാട് അന്തരിച്ചു  (6 hours ago)

നീലക്കുറിഞ്ഞി പറിച്ചെടുത്ത് ഇൻസ്റ്റാഗ്രാം ഫോട്ടോ; നടപടിയുമായി വനംവകുപ്പ്  (7 hours ago)

കൊടും മഴ വരുന്നു ' രാത്രിയോടെ മാറി മാറിയും വമ്പൻ കാലാവസ്ഥാ മാറ്റം ട്വിസ്റ്റ് സംഭവിക്കുന്നത് ഇങ്ങനെ  (7 hours ago)

ഇനി പുതിയ ലോക മാപ്പ് .... ആഫ്രിക്കയുടെ വലുപ്പം കൂടി യൂറോപ്പും വടക്കേ അമേരിക്കയും ‘മെലിഞ്ഞു’...എതിർത്ത് US  (7 hours ago)

പിക്ക്ആക്സ് മൗണ്ടൻ’ ചിതറിയ്ക്കും IRGC യുടെ നെഞ്ചത്ത് കുത്തി സഹ്രോസ് മലനിരകളിൽ US കൊടി പെന്റഗൺ ആസ്ഥാനത്ത് ട്രംപ് ? ആണവക്കോട്ടകളിൽ ചീറി US പോർവിമാനങ്ങൾ  (7 hours ago)

ഊരാളുങ്കലിന് വരണമാല്യം ചാർത്തിയ സതീശന് കുരുക്കോ? ഡൽഹിയിൽ പടയൊരുക്കം ?  (7 hours ago)

ഖാര്‍ഗ് കത്തിച്ച് അമേരിക്ക ഇറാന്റെ കോട്ടയിൽ സ്ഫോടനം യുദ്ധം തുടങ്ങി..! നടുക്കടലിൽ ചോർച്ച... അമേരിക്കൻ പട്ടാളം വളഞ്ഞു  (7 hours ago)

അമ്മേ ഞാൻ ഉടൻ എത്തും അവസാന സെൽഫി..! ഈ റൂട്ട് മനഃപൂർവം തിരഞ്ഞെടുത്തത് അപകടത്തിൽ  (8 hours ago)

എൻ്റെ കൈ വിടടാ.. രമ്യ ഹരിദാസ് വീട്ടിലെത്തി കൂട്ടയടി..പിടിച്ച് തള്ളിയവനെ MLA ചവിട്ടിക്കൂട്ടി,ചിറയിൻകീഴിൽ യുദ്ധം  (8 hours ago)

ദുഃഖവെള്ളി... ആ 8 വിദ്യാർത്ഥികളെ കൊന്ന് ലോറി! കാർ വെട്ടിപ്പൊളിച്ച് മൃതദേഹം പുറത്തെടുത്തു! 15 മിനിറ്റ് മുൻപ് ഇതേ സ്ഥലത്ത്  (8 hours ago)

Malayali Vartha Recommends