കെ.ബാബുവിനെ വിജിലന്‍സ് ചോദ്യം ചെയ്യും

ബാര്‍ ലൈസന്‍സ് നല്‍കിയതുമായി ബന്ധപ്പെട്ടുള്ള കേസില്‍ മുന്‍ എക്‌സൈസ് മന്ത്രി കെ.ബാബുവിനെ വിജിലന്‍സ് സംഘം തിങ്കളാഴ്ച ചോദ്യം ചെയും. ലൈസന്‍സ് നല്‍കിയതില്‍ 100 കോടി രൂപയുടെ അഴിമതി നടന്നുവെന്ന പരാതിയിന്മേലാണ് നടപടി. വ്യവസായി വി.എം.രാധാകൃഷ്ണനാണ് പരാതി നല്‍കിയിരിക്കുന്നത്. വിജിലന്‍സ് ഓഫീലേക്ക് വിളിച്ചു വരുത്തിയായിരിക്കും ബാബുവിനെ ചോദ്യം ചെയുകയെന്നാണ് വിവരങ്ങള്‍.
https://www.facebook.com/Malayalivartha

























