ബന്ധുനിയമന വിവാദം ഇപി ജയരാജന്റെ രാജിയോടെ അവസാനിച്ചിട്ടില്ലെന്ന് ചെന്നിത്തല, മുഖ്യമന്ത്രിയുടെ പങ്കും അന്വേഷിക്കണം

ബന്ധുനിയമന വിവാദത്തില്‍ ഇപി ജയരാജന്റെ രാജിയോടെ പ്രശ്‌നങ്ങള്‍ അവസാനിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമനങ്ങളില്‍ മുഖ്യമന്ത്രിയുടെ പങ്കും അന്വേഷിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.
അതുപോലെ സ്വാശ്രയ പ്രശ്‌നം അവസാനിച്ചിട്ടില്ലെന്നും അവസാനിച്ചുവെന്ന് കരുതരുതെന്നും ഇത് വീണ്ടും നിയമസഭയില്‍ ഉന്നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്വാശ്രയ പ്രശ്‌നത്തില്‍ യുഡിഎഫ് എംഎല്‍എമാര്‍ നിരാഹാരമിരിക്കുന്നതിനാല്‍ നിരവധി തവണ പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചിരുന്നു. നീണ്ട അവധിക്കുശേഷം നാളെയാണ് നിയമസഭ വീണ്ടും സമ്മേളിക്കുന്നത്.
https://www.facebook.com/Malayalivartha

























