ആദിവാസി കോളനിയിലെ അമല്‍ ദേവ് ഇനി ഡോക്ടര്‍

നിലമ്പൂര്‍ പെരുവമ്പാട് ആദിവാസി കോളനിയിലെ അമല്‍ദേവിന് എംബിബിസ് പ്രവേശനം ലഭിച്ചു.ഈ വര്‍ഷം മലപ്പുറം ജില്ലയില്‍ നിന്നും എംബിബിഎസ് പ്രവേശനം ലഭിച്ച ഏക ആദിവാസി വിദ്യാര്‍ത്ഥിയാണ് അമല്‍. കഷ്ടപ്പാടുകള്‍ക്കിടയിലും ഡോക്ടറാകണമെന്നത് അമലിന്റെ വലിയ ആഗ്രഹമായിരുന്നു.
വര്‍ക്കലയിലെ എസ്ആര്‍ മെഡിക്കല്‍ കോളേജിലാണ് പഠിക്കുന്നത്. ഫീസും ഹോസ്റ്റല്‍ ചിലവുകളും പട്ടികവര്‍ഗ്ഗവകുപ്പ് ഏറ്റെടുക്കുമെന്നാണ് അറിയിച്ചത്. പരാദീനതകള്‍ ഏറെയുള്ള പെരുവമ്പടം കോളനി നിവാസികള്‍ അമല്‍ ഡോക്ടറായി വരുന്നത് കാത്തിരിക്കുകയാണ്.
https://www.facebook.com/Malayalivartha

























