Widgets Magazine
22
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭർത്താവ് മരിച്ച് എട്ടാം മാസം കൂട്ടമരണം..മക്കളെ വിഷം കൊടുത്ത് കൊന്ന് ആത്മഹത്യ... സംഭവത്തില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍.. ഉഷ ഇല്ലാതിരുന്ന സമയത്ത് വീടു കുത്തിത്തുറന്നാണ് അകത്തു കയറി യുവതി ചെയ്തത്..


രാഹുൽ മാങ്കൂട്ടത്തിൽ കേസിൽ അപ്രതീക്ഷിത തിരിവ്: പെണ്ണുങ്ങൾ രണ്ടും കൽപ്പിച്ച്, പക്ഷേ ഡിജിറ്റൽ തെളിവുകൾ ചതിച്ചോ...?


സ്ഥാനമാനങ്ങളല്ല, പാർട്ടി തന്നെ വലുത്! പാലക്കാട്ടെ രാഹുൽ മാങ്കൂട്ടത്തിലിന്റെ മാതൃകാപരമായ നിലപാട് സോഷ്യൽ മീഡിയയിൽ വൈറൽ...


കൊച്ചി വടുതലയിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ച നിലയിൽ; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി...


ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട്, ബ്രിട്ടീഷ്-അമേരിക്കന്‍ സൈനിക താവളമായ ഡീഗോ ഗാര്‍ഷ്യ ലക്ഷ്യമാക്കി ഇറാന്‍ മിസൈല്‍ ആക്രമണം.. അമേരിക്കയെയും സഖ്യകക്ഷികളെയും ഞെട്ടിച്ചിട്ടുണ്ട്..

ജയരാജന്റെ കസേര ഇനി എകെ ബാലന്, കോടിയേരിയുടെ പരാമര്‍ശം പാര്‍ട്ടിയും തുണക്കില്ലെന്നതിനുള്ള തെളിവ്, ബന്ധു നിയമനവിവാദത്തില്‍ മന്ത്രി പദവി നഷ്ട്ടപ്പെട്ടതിനു പിന്നാലെ ഇപി ജയരാജന് സിപിഎം അംഗത്വവും നഷ്ടമായേക്കും ?

18 OCTOBER 2016 10:16 AM IST
മലയാളി വാര്‍ത്ത

നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയനു തൊട്ടടുത്തായിരുന്ന ഇ.പി. ജയരാജന്റെ ഇരിപ്പിടം മന്ത്രി ഇനി മുതല്‍ മന്ത്രി എ.കെ. ബാലന്. ഇന്നലെ സഭ ചേര്‍ന്നപ്പോഴാണു ഇപി ജയരാജന്‍ രാജിവച്ചതിനെത്തുടര്‍ന്ന് ബാലന് ഈ 'പ്രമോഷന്‍ ലഭിച്ചത്. നിയമസഭയില്‍ 'രണ്ടാമന്‍' എന്ന പദവി ഔദ്യോഗികമായല്ലെങ്കിലും പിണറായിക്കു തൊട്ടടുത്തുള്ള ഇരിപ്പിടം വഴി ജയരാജന്‍ ആര്‍ജിച്ചിരുന്നു. മന്ത്രിസഭയിലുള്ള സിപിഎം കേന്ദ്ര കമ്മിറ്റി അംഗങ്ങളില്‍ സീനിയര്‍ എന്നതും ആ ഇരിപ്പിനെ ന്യായീകരിച്ചു.

പാര്‍ട്ടി ശ്രേണിയിലെ പദവിയും സീനിയോറിറ്റിയും എല്ലാ രംഗങ്ങളിലും പരിഗണിക്കുന്നതാണു സിപിഎം കീഴ്‌വഴക്കം. കേന്ദ്ര കമ്മിറ്റി അംഗങ്ങളിലെ അടുത്ത സീനിയറിനെയാണു ജയരാജന്റെ കസേരയിലേക്കു പരിഗണിക്കേണ്ടിയിരുന്നതെങ്കില്‍ ധനമന്ത്രി തോമസ് ഐസക്കിനു നറുക്കു വീഴുമായിരുന്നു. രാജിവച്ച മന്ത്രി ജയരാജന്റെ പുതിയ ഇരിപ്പിടം രണ്ടാം നിരയിലാണ്. പാര്‍ട്ടിയിലെ പൊതുവായ സീനിയോറിറ്റി, പാര്‍ലമെന്ററി രംഗത്തെ അനുഭവസമ്പത്ത്, പഠനകാലം മുതല്‍ പിണറായിയുമായുള്ള അടുപ്പം തുടങ്ങിയവ പുതിയ ഇരിപ്പിടത്തിലേക്കുള്ള ബാലന്റെ മാറ്റത്തിനു വഴിയൊരുക്കിയിട്ടുണ്ട്.

അതെ സമയം ബന്ധുനിയമനം സംബന്ധിച്ച് കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന ഇ.പി. ജയരാജനെ വേട്ടയാടുന്നു. ബന്ധു നിയമനത്തെ സംബന്ധിച്ച് പാര്‍ട്ടി സെക്രട്ടേറിയറ്റില്‍ ജയരാജന്‍ കുറ്റസമ്മതം നടത്തി എന്നായിരുന്നു ജയരാജന്റെ രാജി പ്രഖ്യാപനത്തിനായി കോടിയേരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. ജയരാജന് എതിരെ പാര്‍ട്ടി നടപടി പിന്നീട് തീരുമാനിക്കുമെന്നും കോടിയേരി വ്യക്തമാക്കിയിരുന്നു. എന്നാല്‍ താന്‍ നിരപരാധി എന്നായിരുന്നു രാജിപ്രഖ്യാപനത്തെ സംബന്ധിച്ചുള്ള വിശദീകരണത്തില്‍ ജയരാജന്‍ നിയമസഭയില്‍ പറഞ്ഞത്. വ്യവസായ വകുപ്പില്‍ നടത്തിയ നിയമനങ്ങള്‍ എല്ലാം ശരിവക്കുന്ന തരത്തിലായിരുന്നു ജയരാജന്റെ പ്രതികരണം. മാനദണ്ഡങ്ങള്‍ പാലിച്ച് അറിയേണ്ടവര്‍ എല്ലാം അറിഞ്ഞാണ് നിയമനം നടത്തിയത്. പാര്‍ട്ടിയെ വേട്ടയാടാതിരിക്കാനാണ് താന്‍ രാജിവെച്ചതെന്നായിരുന്നു വിശദീകരണം. കുറ്റസമ്മതം നടത്തി എന്ന് ജയരാജന്‍ സമ്മതിച്ചിട്ടില്ല.

നിയമനം സംബന്ധിച്ച് വിജിലന്‍സ് കോടതിയില്‍ കേസ് നിലനില്‍ക്കെയാണ് പാര്‍ട്ടിയിലെ ഉന്നതരുടെ വ്യത്യസ്ത അഭിപ്രായങ്ങള്‍. കുറ്റം സമ്മതിച്ചെങ്കില്‍ ത്വരിതാന്വേഷണം നടത്താതെ വിജിലന്‍സിന് ജയരാജനെതിരെ എഫ്ഐആര്‍ ചുമത്തി കേസ്സെടുക്കാം. കോടിയേരിയുടെ വാക്കുകള്‍ വരും നാളുകളില്‍ പ്രതിപക്ഷ പാര്‍ട്ടികളും പൊതു താല്പര്യ ഹര്‍ജികള്‍ ഫയല്‍ ചെയ്തവരും കോടതിയില്‍ ചൂണ്ടിക്കാട്ടും. ജയരാജന് എതിരെ കേസ് ബലപ്പെടുത്താന്‍ കോടിയേരിയുടെ വാക്കുകള്‍ ശക്തിയേകും.

പാര്‍ട്ടിക്ക്വേണ്ടി ത്യാഗം ചെയ്തു എങ്കില്‍ രാജിക്കാര്യം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന സെക്രട്ടേറിയറ്റ് യോഗം മൂന്ന് മണിക്കൂര്‍ നീണ്ട ചര്‍ച്ച നടത്തിയത് എന്തിനായിരുന്നു എന്ന ചോദ്യവും ഉയരുന്നു. ജയരാജന് എതിരെ സംസ്ഥാനം കൈക്കൊള്ളുന്ന നടപടി ശരിയായില്ലെങ്കില്‍ കേന്ദ്രകമ്മറ്റി ഇടപെടുമെന്ന് കേന്ദ്ര നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. തിരുത്തല്‍ നടപടി വേണം എന്നാണ് കേന്ദ്ര നേതൃത്വം നല്‍കിയ നിര്‍ദ്ദേശം. അച്ചടക്കനടപടിക്ക് തീരുമാനിച്ചാലും പിബിയുടെ അംഗീകാരം വാങ്ങേണ്ടി വരും. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും ജയരാജനെതിരെ പ്രതികരിച്ചിട്ടുണ്ട്. ഇത്തരത്തില്‍ പാര്‍ട്ടി നടപടികള്‍ ഉറപ്പായ സഹചര്യത്തില്‍ ജയരാജനെ തങ്ങളുടെ കൂടെ നിര്‍ത്തേണ്ട എന്ന നിലപാടിലാണ് സംസ്ഥാന പാര്‍ട്ടി നേതൃത്വവും മുഖ്യമന്ത്രിയും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗോവിന്ദനെ അറസ്റ്റ് ചെയ്യാൻ പോലീസ് വീട്ടിൽ POCSO തന്നെ..! മോണാലിസയിക്ക് 16 വയസ്സ് ശിവകുട്ടിയും അറസ്റ്റിലേക്ക്..?  (3 minutes ago)

അതിശക്തമായ മഴ, മിന്നൽ പ്രളയം. ആളുകൾ ഒലിച്ചുപോയി  (10 minutes ago)

എടോ വിജയൻ, തന്റെ കൊലച്ചിരി ഉടൻ തീരും, ആ കപ്പ് അടിച്ച് മുഖ്യന്റെ തലപ്പൊട്ടിച്ച് രാഹുൽ...! സത്യം ഭൂമിയിൽ നിന്നു മുളച്ചുവരും  (17 minutes ago)

കമ്പനികൾക്ക് നിരക്ക് സ്വയം നിർണയിക്കാം; വിമാന യാത്രക്കാർക്ക് കനത്ത തിരിച്ചടി  (31 minutes ago)

KOCHI അഞ്ചു മരണം സര്‍വ്വത്ര ദുരൂഹത  (52 minutes ago)

പാലക്കാട് കോൺ​ഗ്രസിന് വീണ്ടും ഇരുട്ടടി; പാർട്ടി വിട്ട് മഹിളാ കോൺ​ഗ്രസ് നേതാവ് ജയലക്ഷ്മി  (55 minutes ago)

അയ്യപ്പ സന്നിധിയിൽ ഉത്സവകാലം; ഇന്ന് നട തുറക്കും  (1 hour ago)

സ്വർണവില കുറഞ്ഞു  (1 hour ago)

48 കേന്ദ്രങ്ങൾ; ഒരു ദിവസം 4 പൊതുയോ​ഗം, തിരഞ്ഞെടുപ്പ് ​ഗോദയിലേക്ക് പിണറായി  (1 hour ago)

പാചക വാതക ക്ഷാമം അതിരൂക്ഷം  (1 hour ago)

ഇസ്രയേലിലെ ആണവ കേന്ദ്രങ്ങളുള്ള മേഖലകളിൽ ഇറാൻ്റെ മിസൈൽ ആക്രമണം  (2 hours ago)

മഴക്കുവെടിയിലും രക്ഷയില്ല. വയനാട് ജനവാസ മേഖലയിൽ ഭീതിപരത്തി മുട്ടിക്കൊമ്പൻ  (2 hours ago)

അക്ഷതിന്റെ ആത്മഹത്യയ്ക്കു ശേഷം വീടു വിട്ടിറങ്ങിയ അശ്വതി; മക്കൾക്ക് വിഷം നൽകി, കൊച്ചിയിൽ അഞ്ച് പേർ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്  (3 hours ago)

കാരാട്ട് റസാഖ് മുസീം ലീ​ഗിലേക്ക്  (3 hours ago)

തിരു.മെഡിക്കൽ കോളേജ് തീപ്പിടുത്തം; രോ​ഗികളെ മാറ്റിയത് സുരക്ഷ ഉറപ്പാക്കി; ആരോപണങ്ങൾ തള്ളി ആശുപത്രിയുടെ റിപ്പോർട്ട്  (3 hours ago)

Malayali Vartha Recommends