അവസാനം ആ രഹസ്യവുവും പുറത്തായി, മമ്മൂക്കയുടെ സൗന്ദര്യ രഹസ്യം ഈ ഭക്ഷണ രീതികള്‍

യൗവനത്തിന്റെ രഹസ്യം ചോദിച്ചാല്‍ ഇത് വരെ തുറന്ന് പറയാത്തയാളാണ് മലയാളസിനിമയുടെ നിത്യ യൗവനം മമ്മൂട്ടി. പ്രായത്തേക്കാള്‍ കവിഞ്ഞ പക്വതയുണ്ടെങ്കിലും പ്രായത്തിനൊപ്പമുള്ള വാര്‍ദ്ധക്യം ഇതുവരെ തൊട്ടു തീണ്ടാതെ എങ്ങനെയാണു മമ്മൂക്ക ഈ സൗന്ദര്യം കാത്തു സൂക്ഷിക്കുന്നതെന്നു ചാനലുകളായ ചാനലുകളിലും, മറ്റു സദസ്സുകളിലും നേരിട്ട ചോദ്യത്തെ ചെറു പുഞ്ചിരിയോടെ അതൊരു രഹസ്യമാണെന്നു പറഞ്ഞ് ഒഴിഞ്ഞു മാറുകയാണ് മമ്മൂക്കയുടെ രീതി. എന്നാല്‍ മമ്മൂക്കയുടെ സൗന്ദര്യ രഹസ്യം ചില ഭക്ഷണ ക്രമീകരണങ്ങള്‍ കൊണ്ടാണെന്നുള്ള കാര്യം ഇപ്പോള്‍ പുറത്തായി. മമ്മൂക്കയുടെ ചില ഇഷ്ടവിഭവങ്ങളിലൂടെയാണ് ഈ സൗന്ദര്യം പരിപാലിച്ചു പോരുന്നതെന്നു ഇതോടെ വ്യക്തമായി.
മമ്മൂക്കയുടെ ഭക്ഷണ രീതികളില്‍ അരിയാഹാരം വളരെ കുറച്ചു മാത്രമേ ഉള്ളൂ എന്നുള്ളതാണ് വാസ്തവം. മറിച്ച് പടവല്ലങ്ങ, പീച്ചിങ്ങ, വഴുതനങ്ങ, മത്തങ്ങ, കുമ്പളങ്ങ തുടങ്ങിയവയാണ് ഇക്ക കൂടുതല്‍ കഴിക്കുന്നതും. അത് മാത്രമല്ല ഇനിയുമുണ്ട് ഒരു രഹസ്യം കൂടി. മമ്മൂട്ടി ജനിക്കുന്നതു അഞ്ചു വര്‍ഷത്തെ കാത്തിരുപ്പിനു ശേഷമാണ്. കുഞ്ഞിനായി കാത്തിരുന്ന ഈ അഞ്ചു വര്‍ഷം ഉമ്മ നെയ്യും രസായനവും മരുന്നും ഒക്കെ സേവിച്ചിരുന്നു. ആ മരുന്നുകളുടെ ആരോഗ്യവും ഓജസ്സും സൗന്ദര്യവും യൗവനവുമാണു മമ്മൂട്ടിക്കു കിട്ടിയത് എന്നും പറയപ്പെടുന്നു. കുട്ടിക്കാലത്തു തടിച്ച ശരീരമായിരുന്നെങ്കിലും വളര്‍ന്നതോടെ പ്രായത്തിന്റെ പ്രയാണം സ്ലാമോഷനിലായി എന്നും കഴിഞ്ഞ ദിവസം തന്റെ സൗന്ദര്യത്തിന്റെ രഹസ്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി മമ്മൂക്ക പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha


























